തസ്‌കര സുവിശേഷം

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 42

അന്ന് കാൽവരിയിൽ മൂന്നു കള്ളന്മാരെ കുരിശിലേറ്റി.
ഹൃദയങ്ങൾ കട്ടെടുത്തതിന് ക്രിസ്തുവും,
വസ്തുക്കൾ കട്ടെടുത്തതിന് മറ്റ് രണ്ടു പേരെയും .

ക്രിസ്തുവിൻ്റെ കുരിശിലെ ആദ്യമൊഴി ഇരുവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
മാപ്പ് കൊടുത്ത് പ്രാർത്ഥിച്ച വാക്കുകൾ
ആയിരുന്നു അത്.
കഠിനയാതനയിലും മാപ്പ് കൊടുത്ത് പ്രാർത്ഥിക്കണമെങ്കിൽ ക്രിസ്തു
അസാധാരണ മനഷ്യൻ എന്ന്
വലത്ത് വശത്തെ കള്ളൻ മനസ്സിലാക്കി.
ഇടത്തേ കള്ളന് അത് മനസ്സിലായില്ല;
അഥവാ അവൻ അത് അവഗണിച്ചു.
കുരിശിൽ നിന്ന് താഴേക്ക് ഇറങ്ങാൻ അവൻ
യാചിച്ചു കൊണ്ടിരുന്നു.
വലത്തേ കള്ളൻ തന്നെ മുകളിലേക്ക് എടുക്കാൻ പ്രാർത്ഥിച്ചു.
രണ്ടാമത്തെ പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടി.
പറുദീസയിൽ തന്നോടൊപ്പം കൂട്ടുചേരാൻ
ക്രിസ്തു നല്ല കള്ളനെ ക്ഷണിച്ചു.
“നീ ഇന്ന് എന്നോടുകൂടെ പറുദീസയിലായിരിക്കും ” (ലൂക്കാ 23:43)

ആദ്യം വന്നവർ മുതൽ
അവസാനം വന്നവർ വരെ
ഒരേ ദനാറ എല്ലാ പണിക്കാർക്കും
ഒരേ പോലെ നൽകുന്ന നീതിയാണല്ലോ
ദൈവത്തിൻ്റെത്.
നീ അവനിലേക്ക് അവസാന മണിക്കൂറിൽ
പ്രവേശിച്ചാലും നിന്നെ കാത്തിരിക്കുന്ന
ആത്മീയ അനുഭൂതികളുടെ ദനാറ
ഒന്നു തന്നെയാണ്.
പക്ഷേ;………..

“യേശുവേ ,നീ നിൻ്റെ രാജ്യത്തു പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ.”
(ലൂക്കാ 23 : 43 )

അത്തരമൊരു അവസരം എല്ലാവർക്കും ലഭിക്കണമെന്നില്ല. മാത്രമല്ല ‘………….
അങ്ങനെ ഒരു പ്രാർത്ഥന
പ്രാണൻ വെടിയാൻ നേരത്ത് ഉരുവിടണമെങ്കിൽ ഒരു പാട് ആന്തരിക ബലം ആവശ്യമുണ്ട്.-

ജീവിതകാലത്ത് പറഞ്ഞു ശീലിക്കാത്ത ഒന്നു മരണസമയത്ത് നീ പറയില്ല.
ജീവിതകാലത്ത് ചേർത്ത് പിടിക്കാത്ത
ക്രിസ്തുവിനെ മരണ സമയത്ത്
ചേർത്ത് പിടിക്കുക എളുപ്പമല്ല.
മൂന്നാണ്ടു കൂടെ നടന്നവർ എല്ലാവരും
ഇടറിയോടിയപ്പോൾ……
ഒരിക്കലും കൂട്ടു ചേരാൻ
കഴിയാതിരുന്നവൻ ജിവിത യാത്രയുടെ
അവസാന മണിക്കൂറിൽ തൻ്റെ ഒറ്റവാക്കിനാൽ നീതികരിക്കപ്പെട്ടു
ക്രിസ്തുവിനൊപ്പം പറുദീസ സ്വന്തമാക്കി.

കൂടെ നടന്നാൽ കൂട്ടുചേർക്കണമെന്നില്ല;
നിൻ്റെ ഉള്ളം ക്രൂശിത നോട് ചേർത്തു
വയ്ക്കണം.

~ Jincy santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles