മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ പത്തൊന്‍പതാം ദിവസം

മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ പത്തൊന്‍പതാം ദിവസം ~

പ്രിയ മക്കളെ, എന്റെ സുനിശ്ചിത വിജയത്തിന്റെ
മക്കളായിത്തീരണമെങ്കില്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ രൂപാന്തരം സംഭവിക്കണം. ഇതുവഴിയായി ദൈവിക പ്രകൃതവുമായി ഐക്യപ്പെടാനുള്ള അസാധാരണ കൃപ ഒരാത്മാവിനു ലഭിക്കുന്നു.

എന്താണു അന്തിമ പോരാട്ടം എന്ന് വെളിപ്പെട്ടുകഴിഞ്ഞു. ഇനി നിങ്ങള്‍ ആരുടെ പക്ഷത്താണു എന്നതാണു വ്യക്തമാക്കേണ്ടത്. ഒത്തുതീര്‍പ്പിന്റെ ഒരു മേഖലയും അവശേഷിക്കുന്നില്ല. നിങ്ങളുടെ ഹൃദയം എന്നെ സ്വന്തമാക്കാന്‍ അനുവദിച്ചില്ലെങ്കില്‍, പിശാച് നിങ്ങളെ വെറുതെ വിടുകയില്ല, എന്നെ ഉപേക്ഷിക്കുന്ന നിമിഷത്തില്‍ത്തന്നെ അവന്‍ നിങ്ങളെ സ്വന്തമാക്കും.

ഞാന്‍ നിങ്ങളോട് ഒരു സത്യം പറയുകയാണ്, എന്റെ വിജയ കാഹളധ്വനി ഈ ലോകത്തില്‍ ഒരു വലിയ പ്രത്യാഘാതം ഉണ്ടാക്കും. കൈകളെ കൂട്ടിപ്പിടിപ്പിക്കുന്ന പ്രാര്‍ത്ഥനയല്ല, ഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന പ്രാര്‍ത്ഥനയാണ് ഈ ലോകത്തിനാവശ്യം. ഈ ദൈവീക പദ്ധതിക്കു പ്രതിജ്ഞാബദ്ധരായിരിക്കുന്ന ഓരോ വ്യക്തികളുടെയും ഹൃദയങ്ങള്‍ എന്നിലൂടെ ഒന്നിപ്പിക്കണം. ഈവിധം മാത്രമെ എല്ലാ പരിശ്രമങ്ങളും ഏകോപിപ്പിക്കുവാന്‍ സാധിക്കുകയുള്ളു.

ഒരു വ്യക്തിയുടെ ഏറ്റവും വലിയ ശത്രു അഹങ്കാരമാണ്. ഇതു തന്നെ മിഥ്യാബോധത്തിന്റെയും കലഹത്തിന്റെയും കാരണം. സ്‌ഫോടനാത്മകമായ സമയമാണിപ്പോള്‍. നിങ്ങളുടെ ആത്മാര്‍ത്ഥമായ പരിശ്രമം എന്തുമാത്രം ആവശ്യമാണിപ്പോള്‍ എന്നെനിക്കിപ്പോള്‍ പറയാനാകില്ല.

നേര്‍വഴി നയിക്കല്‍: യേശുവില്‍ പ്രതിഷ്ഠിക്കപ്പെട്ടും ഐക്യപ്പെട്ടും ഇരിക്കണമെന്നുള്ളതാണ് നമ്മുടെ പരിപൂര്‍ണ്ണതയ്ക്ക് അവശ്യമായ ഘടകങ്ങള്‍. ഈ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള വഴികള്‍ കണ്ടെത്തണം. നമ്മള്‍ മുഴുവനായും പൂര്‍ണ്ണമായും പ്രതിഷ്ഠിക്കപ്പെട്ട് ഐക്യപ്പെടുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിനുവേണ്ടി ദൈവം ഇതിനായി നല്‍കിയിട്ടുള്ള പദ്ധതികള്‍ മനസ്സിലാക്കി അതിനെ ഉപയോഗിക്കണം. സമ്പൂര്‍ണ്ണ സംലയനത്തിനുള്ള വഴി വിമലഹൃദയപ്രതിഷ്ഠയാണ്. ഒരാത്മാവ് മറിയത്തിന്റെ ആത്മാവുമായി ഐക്യപ്പെട്ടിരിക്കുന്നുവോ അത്രയ്ക്കും ആഴത്തില്‍ യേശുവുമായി ഐക്യപ്പെട്ടിട്ടുണ്ടായിരിക്കും. ദൈവവുമായി സമ്പൂര്‍ണ്ണ പ്രതിഷ്ഠ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തില്‍ പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ത്തന്നെ പൂര്‍ത്തിയാകുമെന്നത് ഒരു സത്യമാണ്.

മാര്‍ഗ്ഗനിര്‍ദ്ദേശം: പരിശുദ്ധ മറിയത്തിന്റെ വിജയത്തിനായി ചെയ്തിട്ടുള്ള എല്ലാ നന്മകളെപ്രതി പ്രതിഷ്ഠയില്‍ നാം ആഹ്ലാദിക്കണം. പരിശുദ്ധ അമ്മ നമ്മോട് കാണിച്ച് സ്‌നേഹപ്രകടനങ്ങളില്‍ നിന്ന്  വഴിവിട്ടുപോയിട്ടുണ്ടെങ്കില്‍ നാം അത് തിരിച്ചറിയണം. നാം മറ്റുള്ളവരുടെ ഉയര്‍ച്ചയിലോ, അഥവാ അവരെപ്പോലെ അഭിവൃദ്ധി പ്രാപിച്ചില്ലല്ലോ എന്നോര്‍ത്ത് വിലപിച്ചിട്ടുണ്ടോ? മറ്റുള്ളവരുടെ വളര്‍ച്ചയില്‍ അവര്‍ അതിനു യോഗ്യരല്ല അഥവാ നമ്മുടെ പുരോഗതിക്കു അവരാണ് തടസ്സം എന്നു ചിന്തിച്ചിട്ടുണ്ടോ? പരിശുദ്ധ മറിയത്തിലുള്ള നമ്മുടെ പ്രതിഷ്ഠ മറ്റുള്ളവരെ കൂടുതല്‍ സ്‌നേഹിക്കുന്നതിനും അവരെ സഹായിക്കുന്നതിനും നമ്മെ പ്രാപ്തരാക്കും. ഈ ലോകത്തില്‍ പരിശുദ്ധ മറിയത്തിനു അനുരൂപരാകുമ്പോള്‍ സുനിശ്ചിത വിജയം സംജാതമാകും. നമ്മള്‍ വിശുദ്ധമായി ദാഹിക്കുന്നതും പ്രതീക്ഷിക്കുന്നതും ലഭിക്കാന്‍ സാദ്ധ്യമല്ല, സത്യമല്ല, പ്രായോഗികമല്ല എന്ന ചിന്തകളുമായി സാത്താന്‍ കടന്നുവരും. പ്രതിഷ്ഠയില്‍ നമ്മള്‍ ‘അതെ’/Yes എന്നു പറഞ്ഞപ്പോള്‍ ലഭിച്ച കൃപയിലും പരിശുദ്ധാത്മാഭിഷേകത്തിലും ഓരോദിവസം നാം ജീവിക്കണം.

ധ്യാനചിന്ത: ഓ മറിയത്തിന്റെ വിമലഹൃദയമെ, പ്രതിഷ്ഠയില്‍ എനിക്കു ലഭിച്ച കൃപകള്‍ ഞാന്‍ കണ്ടുമുട്ടുന്നവരോട് സ്‌നേഹത്തിലും സാഹോദര്യത്തിലും പ്രകടമാക്കുവാന്‍ എന്നെ സഹായിക്കണമെ. സാത്താന്‍ മറ്റുള്ളവരുടെ തെറ്റുകള്‍ പൊലിപ്പിച്ചു കാണിക്കുമ്പോള്‍ അതിനെ അതിജീവിക്കാനുള്ള കൃപ എനിക്കു നല്‍കണമെ. അങ്ങ് എന്നെ വളര്‍ത്തിയതുപോലെ മറ്റുള്ളവരെയും അങ്ങ് താലോലിച്ചു വളര്‍ത്തുന്നതാണെന്ന ബോദ്ധ്യം എനിക്കു നല്‍കണമെ. അഹങ്കാരത്തിന്റെ വേരുകള്‍ എന്റെ ആത്മാവില്‍നിന്നു പിഴുതെറിയണമെ. സാത്താന്റെ മായാമോഹങ്ങളിലും ചതികളിലും ചെന്ന് പെടാതിരിക്കാന്‍ എന്നെ സഹായിക്കണമെ. ഞാന്‍ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയുമായി ചേര്‍ന്ന അങ്ങയുടെ വിജയത്തിനായി അദ്ധ്വാനിക്കുവാന്‍ എന്നെ ശക്തിപ്പെടുത്തണമെ. പ്രിയ അമ്മെ, പരിശുദ്ധാത്മാവിന്റെ ചലനം വഴി എന്നിലുണ്ടാവുന്ന തീവ്രാഭിനിവേശം എന്റെ ഹൃദയത്തില്‍ ഒരു രൂപാന്തരം സൃഷ്ടിച്ച് സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും അങ്ങയുടെ വിജയം സുനിശ്ചിതമാക്കട്ട.

‘അവിടുന്നില്‍ നാം ജീവിക്കുന്നു. ചരിക്കുന്നു, നിലനില്‍ക്കുന്നു.’ അപ്പ. 17:28

നന്മ നിറഞ്ഞ മറിയമെ (3)

എത്രയും ദയയുള്ള മാതാവെ (1)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles