കുരിശില്‍ നിന്നും കുതറി മാറാതെ…

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 41

“ദേവാലയം നശിപ്പിച്ച് മൂന്നു ദിവസം കൊണ്ട് അതു പണിയുന്നവനേ,
നിന്നെത്തന്നെ രക്ഷിക്കുക;
നീ ദൈവപുത്രനാണെങ്കിൽ
കുരിശിൽ നിന്ന് ഇറങ്ങി വരുക.”
(മത്തായി 27 : 40 )

കുരിശിനു താഴെ ,ചുറ്റും നിൽക്കുന്ന പടയാളികളുടെയും ,
തൻ്റെയൊപ്പം ക്രൂശിക്കപ്പെട്ടിരിക്കുന്ന
കവർച്ചക്കാരുടെയും പരിഹാസങ്ങളുടെ നടുവിൽ …
എല്ലാം മാറ്റിമറിക്കാൻ കഴിവുണ്ടായിട്ടും
ഒരു മാറ്റത്തിനും വിധേയനാകാതെ …
പ്രാണൻ പിരിയുന്ന വേദനയിലും ശാന്തതയോടെ കുരിശിൽ തൂങ്ങി നിൽക്കുന്ന ക്രിസ്തു.

“നീ ദൈവപുത്രനാണെങ്കിൽ…”
ഒരു പുരുഷായുസ്സിൻ്റെ അസ്ഥിത്വം ഇളക്കുന്ന
ചോദ്യശരങ്ങൾ.

ക്രിസ്തു ദൈവപുത്രനായതുകൊണ്ടാണ് കുരിശിൽ നിന്ന് ഇറങ്ങി വരാൻ സാധിക്കാതെ പോയത്.

മനുഷ്യൻ മത്രം ആയിരുന്നെങ്കിൽ…….. ഇറങ്ങിവരാൻ ഒരു ശ്രമം എങ്കിലും നടത്തിയേനേ.

മനുഷ്യന് മുമ്പിൽ തോറ്റവനായ ദൈവത്തിൻ്റെ രൂപമുണ്ട് ദുഃഖവെള്ളിയാഴ്ച്ചയിലെ കുരിശിൽ.

മനുഷ്യൻ ജയിക്കാൻ വേണ്ടി തോൽക്കുന്നവനാണ് ദൈവം. പക്ഷേ….
പിന്നീട് മനുഷ്യൻ തിരിച്ചറിയും
ദൈവത്തെ തോൽപിച്ചു നേടിയ വിജയങ്ങളൊന്നും യഥാർത്ഥ വിജയമല്ലെന്ന് .

മനുഷ്യൻ്റെ ഇഷ്ടാനിഷ്ടങ്ങളെന്ന ഉരകല്ലിൽ
ഉരച്ചു ദൈവപുത്രൻ്റെ മേന്മ നിശ്ചയിക്കുക.
എല്ലാക്കാലത്തെയും പ്രലോഭനമാണിത്.

മനുഷ്യൻ നിശ്ചയിക്കുന്നതനുസരിച്ച്
ദൈവം സാഹസം കാണിക്കണം.
ഭക്തനൊത്ത വിധം അവൻ വിധേയപ്പെടണം.
അല്ലെങ്കിൽ അവൻ ദൈവമല്ല.
ചരിത്രത്തിലുടനീളം ക്രിസ്തുവിനോടും,
അവൻ്റെ സഭയോടും ഇതേ വെല്ലുവിളി
ആവർത്തിക്കുന്നു.

പകിട്ടാർന്ന സാമ്രാജ്യങ്ങളൊക്കെ
നിലം പതിച്ചിട്ടും ക്രിസ്തുവിൻ്റെ സഭ
ഇന്നും നിലനില്ക്കുന്നതിൻ്റെ കാരണം
അത് ശാന്തമായി ചരിക്കുന്നു എന്നതാണ്.

സാഹസം കാട്ടി രസിപ്പിക്കാതെ,
മനുഷ്യനോടൊത്ത് സഹിച്ച് നിലകൊള്ളുന്നു.

കാലമുയർത്തുന്ന ഓരോ വെല്ലുവിളിയിലും
താൻ ആരെന്നു തെളിയിക്കാനുള്ള തിടുക്കത്തിലാണ് മനുഷ്യൻ .

നീ ആരെന്നു തെളിയിക്കണ്ടത് നിന്നെ അയച്ചവൻ കൂടിയാണെന്നോർക്കുക.
വില കുറഞ്ഞ ഭീഷണികളിൽ നിൻ്റെ
ഔന്നത്യം തകർത്തു കളയരുത്.

സ്വന്തമാക്കാം ക്രിസ്തുവിൻ്റെ ശാന്തത
അവൻ്റെ സഭയോട് ചേർന്ന് ……

~ Jincy santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles