മംഗളവാര്‍ത്ത മുതല്‍ മരണനാഴിക വരെ

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 39

യേശു തൻ്റെ അമ്മയും
താൻ സ്നേഹിച്ച ശിഷ്യനും
അടുത്തു നിൽക്കുന്നതു കണ്ട്
അമ്മയോട് പറഞ്ഞു
“സ്ത്രീയേ ഇതാ നിൻ്റെ മകൻ “.
(യോഹന്നാൻ 19:26)

ആദ്യത്തെ മംഗള വാർത്തയിൽ
കിസ്തു ജനിച്ചു.
കുരിശിനു താഴെ മറിയം സ്വീകരിച്ച രണ്ടാമത്തെ മംഗള വാർത്തയിൽ
ക്രിസ്ത്യാനികൾ ജൻമമെടുത്തു.

“ഇതാ ഞാൻ കർത്താവിൻ്റെ ദാസി.
നിൻ്റെ ഹിതം പോലെ എന്നിൽ ഭവിക്കട്ടെ.”
എന്നു പറഞ്ഞു കൊണ്ട് തൻ്റെ സ്ത്രീത്വത്തെ രക്ഷകൻ്റെ മാതൃത്വത്തിലേക്ക് അവൾ സമർപ്പിക്കുമ്പോൾ ……
മറിയത്തിൽ ഒരു രണ്ടാം ഹവ്വ പിറക്കുകയായിരുന്നു.

കാൽവരി യാത്രയിൽ ,
തൻ്റെ മകൻ്റെ രക്തം ഒഴുകി തളം കെട്ടിയ നിരത്തിലൂടെ ഇടറിയ പാദങ്ങളും നൊമ്പരത്താൽ തളർന്ന മനസ്സുമായി
കുരിശിൻ ചുവട്ടിൽ വരെ എത്തി നിൽക്കുമ്പോൾ ….
മകനു പകരം മക്കളെ ഭരമേറ്റവൾ….
അന്ന് ഗബ്രിയേൽ മാലാഖയോടു പ്രതിവചിച്ച അതേ മനോഭാവത്തോടെ…
ദൈവഹിതത്തിന് ഹൃദയംകൊണ്ട് ആമ്മേൻ പറഞ്ഞ പരിശുദ്ധ അമ്മ.

ജീവിതയാത്രയിൽ പ്രതീക്ഷകളും പ്രാർത്ഥനകളും ഫലമണിയുന്നതു കാണുമ്പോൾ മാത്രം ,
തിരുഹിതത്തിന് ആമ്മേൻ പറയുന്ന
നമ്മുടെ മനോഭാവങ്ങളിലേക്ക്
അമ്മ വിരൽ ചൂണ്ടുന്നു.

എല്ലാം ക്രമമായിരിക്കുമ്പോൾ മാത്രമല്ല;
ക്രമം തെറ്റുമ്പോഴും……
പ്രതീക്ഷകൾ തകിടം മറിയുമ്പോഴും…. പ്രാർത്ഥനകൾക്ക് ഉത്തരമില്ലാത്തപ്പോഴും..
ഇതാ ഞാൻ, കർത്താവിൻ്റെ ദാസി/ ദാസൻ എന്നു പറയാനുള്ള മനോധൈര്യം അമ്മയോട് ചേർന്ന് നിന്ന് നമുക്ക് സ്വന്തമാക്കാം.

~ Jincy santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles