തളര്‍ന്നപ്പോള്‍ താങ്ങിയവനും തിരുവെഴുത്തിന്റെ താളുകളില്‍…

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 36

“അലക്സാണ്ടറിൻ്റെയും റൂഫസിൻ്റെയും പിതാവായ കിറേനക്കാരൻ ശിമയോൻ
നാട്ടിൻ പുറത്തു നിന്നു വന്ന് അതിലേ കടന്നു പോവുകയായിരുന്നു.
യേശുവിൻ്റെ കുരിശു ചുമക്കാൻ അവർ അവനെ നിർബന്ധിച്ചു. “
( മർക്കോസ് 15 : 21 )

വഴിയിൽ കാഴ്ച്ച കാണാൻ നിന്നപ്പോൾ നിർബന്ധിച്ച് കളത്തിലേക്ക് തള്ളിയിറക്കിയതാണ്
ക്രിസ്തുവിൻ്റെ കുരിശു താങ്ങാൻ…….

മനസ്സില്ലാ മനസ്സോടെയാണങ്കിലും, തളർന്നപ്പോൾ താങ്ങായി വന്ന് ,ശിമയോൻ
കുരിശിൻ്റെ അറ്റം പിടിച്ചപ്പോൾ ……

അവൻ്റെ മക്കളെ റോമാ സഭയിലെ അറിയപ്പെടുന്നവരാക്കി എന്നതാണ്
(റോമാ 16:13) ക്രിസ്തുവിൻ്റെ വിശ്വസ്തത .

അപ്പൻ ശിമയോൻ കുരിശിൻ്റെ വഴിയേ നടന്നപ്പോൾ ……
അവൻ്റെ മക്കൾക്ക് വഴി തെറ്റാതെ സുവിശേഷ വീഥിയിൽ നിലനില്പിൻ്റെ വരം നല്കിയ ക്രിസ്തു.
തളർന്നപ്പോൾ താങ്ങായവൻ്റെ പേരും തിരുവെഴുത്തിൻ്റെ താളുകളിൽ
കുറിച്ചിടാൻ മറക്കാത്ത ക്രിസ്തു ….

അവൻ്റെ സ്നേഹം ഇപ്പോഴും മാറ്റമില്ലാതെ നില ന്ല്ക്കുമ്പോൾ ….
നമ്മുടെ മക്കൾ…, ഈ തലമുറ …. സഭയെയും വിശ്വാസത്തെയും ചോദ്യം ചെയ്യുന്നു.
ക്രിസ്തുവിൻ്റെ കുരിശിൻ്റെ വഴിയിലെ
ശിമയോനായി ഞാനും നീയും മാറിയിരുന്നുവെങ്കിൽ ….
ഈ ലോകമൊരുക്കുന്ന കെണികളിൽ വീണുപോകാതെ നമ്മുടെ തലമുറകളെ അവിടുന്ന് നില നില്പിൻ്റെ കൃപകളാൽ
നിറക്കുമായിരുന്നു.

~ Jincy santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles