തള്ളിപ്പറഞ്ഞിട്ടും യേശുവിനെ അള്ളിപ്പിടിച്ചവന്‍…

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 26

അപ്പോൾ ആ പരിചാരിക പത്രോസിനോട് ചോദിച്ചു.
” നീയും ഈ മനുഷ്യൻ്റെ ശിഷ്യൻമാരിലൊരു വനല്ലേ…?”
“അല്ല ” എന്ന് അവൻ മറുപടി പറഞ്ഞു.
( യോഹന്നാൻ 18 : 17 )

കിസ്തു തൻ്റെ സഭയെ നയിക്കാൻ തിരഞ്ഞെടുത്ത…,
പാറപോലെ ചങ്കുറപ്പുള്ളവൻ..

“ഈ പാറമേൽ എൻ്റെ പള്ളി ഞാൻ പണിയും”
എന്നു പറഞ്ഞ് ക്രിസ്തു ശിഷ്യ പ്രമുഖനായി അവരോധിച്ച പത്രോസ്….
വെറും ഒരു ദാസി പെണ്ണിൻ്റെ
ചോദ്യത്തിനു മുന്നിൽ ഗുരുവിനെ
മൂന്നാവൃത്തി തള്ളി പറയുന്നു.

ഗുരുവിനെ ഏറ്റുപറയുവാൻ പത്രോസ് ഭയപ്പെട്ടു.
ആ തള്ളിപ്പറച്ചിലിനൊടുവിൽ ഗുരു മുഖത്തേക്ക് അവൻ തിരിഞ്ഞു നോക്കിയ നേരം…
ചങ്കിൽ കൊളുത്തി വലിക്കുന്ന ക്രിസ്തുവിൻ്റെ നോട്ടം പത്രോസിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.

പിന്നീട് …. വത്തിക്കാൻ്റെ വധക്കുന്നിൽ
ക്രിസ്തുവിനെയും സുവിശേഷത്തെയും പ്രതി തലകീഴായി കുരിശിൽ തറയ്ക്കപ്പെടുമ്പോൾ
വീണ്ടും ഒരു തള്ളിപ്പറച്ചിലിന് പത്രോസ് ഇടം നൽകിയില്ല.

ക്രിസ്തുവിൻ്റെ ആ നോട്ടം കാണാൻ കഴിയാതെ ….
ഒരു വട്ടം പോലും ഗുരുമുഖത്തേക്ക് ഒന്നു നോക്കാൻ കഴിയാതെ പോയ യൂദാസ്.

യൂദാസും പത്രോസും നമ്മുടെ ജീവിതത്തിൻ്റെ രണ്ടു സാധ്യതകളാണ്.

കർത്താവേ…. കർത്താവേ…. എന്ന്
പലയാവർത്തി വിളിച്ച് കരങ്ങൾകൂപ്പി
യേശുക്രിസ്തുവിൽ നിന്നും ദാനങ്ങൾ ഏറെ സ്വീകരിക്കുന്നവർ….
നാലു പേരുടെ മുമ്പിൽ ധീരതയോടെ അവനെക്കുറിച്ച് സംസാരിക്കുവാൻ…..
കവലകളിലോ ,പൊതു ഇടങ്ങളിലോ അല്ല…
സ്വന്തം വീട്ടകങ്ങളിൽ പോലും….
അവനു സാക്ഷിയാകാൻ നമുക്കു കഴിയുന്നില്ല.

ജീവിതത്തിൽ ക്രിസ്തുവിനെയും അവൻ്റെ സഭയെയും തള്ളിപ്പറയുമ്പോഴും….,
ഒറ്റിക്കൊടുക്കുമ്പോഴും….
അധിക സ്നേഹത്തോടെ അവൻ്റെ ദൃഷ്ടി പഥത്തിനുള്ളിൽ നിൽക്കുവാൻ നിനക്കു കഴിയട്ടെ.

തിരിഞ്ഞൊന്നു നോക്കാത്ത …..
വീണ്ടും വീണ്ടും അകന്നു പോകുന്ന …
ജീവനെ നശിപ്പിക്കുന്ന മഹാപരാധം
യൂദാസിനെപ്പൊലെ നിനക്കു സംഭവിക്കാതിരിക്കട്ടെ.

~ Jincy santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles