ഉറങ്ങി വിശ്രമിക്കാന്‍ ഇനി സമയമില്ല…

മലയാളി കേട്ടിടത്തോളം ദൈവവചനം ലോകത്ത് ഒരു ജനതയും കേട്ടിട്ടില്ല.
മലയാളി ക്രിസ്ത്യൻമിഷനറി എത്തിയിടത്തോളം രാജ്യങ്ങൾ
ലോകത്ത് ഒരു മിഷനറിയും ഇനിയും എത്തിയിട്ടില്ല.

ഈ നാളുകളിൽ …..
തിരുസഭ അകത്തു നിന്നും പുറത്തു നിന്നും
ആക്രമണങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്.
ദൈവത്തെ സ്‌നേഹിക്കുന്ന,
യേശുവിൻ്റെ രക്ഷ സ്വന്തമാക്കിയ ആരും,
‘എന്തെങ്കിലും സംഭവിച്ചുകൊള്ളട്ടെ’
എന്ന് കരുതി അലസരാവുകയില്ല.
സമൂഹമധ്യത്തിൽ പരിശുദ്ധ കൂദാശകളും ക്രിസ്തുവിൻ്റെ പൗരോഹിത്യവും സന്യാസവുമെല്ലാം അവഹേളിക്കപ്പെടുമ്പോൾ ….,
ദൈവസന്നിധിയിൽ നമ്മുടെ കണ്ണുനീർ ജലധാര പോലെ ഒഴുകണം.

മനുഷ്യരിലൂടെയാണ് ദൈവം എപ്പോഴും പ്രവർത്തിക്കുന്നത്.
മനുഷ്യരുടെ പ്രാർത്ഥനകളിലാണ് ദൈവം സ്വർഗം വിട്ടിറങ്ങി വരുന്നത്.
അതിനാൽ…, മടുക്കാതെ മുടങ്ങാതെ പ്രാർത്ഥിക്കാനും, പരിഹാരമനുഷ്ഠിക്കാനും, കരുണ യാചിക്കാനും ആരെങ്കിലും വേണം.
അത് വ്യക്തിയ്ക്കായാലും, കുടുംബത്തിനായാലും, സമൂഹത്തിനോ സഭയ്ക്കൊ ആയാലും നിരന്തര പ്രാർത്ഥന ഒഴിവാക്കാനാവില്ല.

ഈ കാലഘട്ടത്തിൽ സഭയെയും ദൈവജനത്തെയും വിശുദ്ധീകരിക്കാനും പടുത്തുയർത്താനും സ്വർഗം നമ്മെ വിളിച്ച് വേർതിരിക്കുന്നു.

” നിങ്ങള്‍ ജറുസലെം വിട്ടു പോകരുത്‌. എന്നില്‍നിന്നു നിങ്ങള്‍ കേട്ട പിതാവിന്റെ വാഗ്‌ദാനം കാത്തിരിക്കുവിന്‍.
എന്തെന്നാല്‍, യോഹന്നാന്‍ വെള്ളം കൊണ്ടു സ്‌നാനം നല്‍കി; നിങ്ങളാകട്ടെ ഏറെത്താമസിയാതെ പരിശുദ്‌ധാത്‌മാവിനാല്‍ സ്‌നാനം ഏല്‍ക്കും.
(അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 4,5)

അന്ന് സെഹിയോൻ മാളികയുടെ മട്ടുപ്പാവിൽ പ്രാർത്ഥിച്ചു കാത്തിരുന്ന ഒരു കൂട്ടം മനുഷ്യരുടെമേൽ ആണ് പരിശുദ്ധാത്മാവ് ഇറങ്ങി വന്നത്…..
സ്വർഗ്ഗത്തി൯െറ അഭിഷേകം പക൪൬ത്….
വചന വാഗ്ദാനം പ്രാപിക്കാനുളള ദൈവമക്കളുടെ കാത്തിരിപ്പിന് സ്വർഗ്ഗം നൽകുന്ന വില വലുതാണ്.

ആത്മീയ ജീവിതത്തിൽ ഉറങ്ങി വിശ്രമിക്കാൻ നമുക്കിനി സമയമില്ല.
” ജറുസലെമിൻ്റെ ഓർമ കർത്താവിൽ ഉണർത്തുന്നവരേ…,
നിങ്ങൾ വിശ്രമിക്കരുത്.
ജറുസലെമിനെ സ്ഥാപിക്കുകയും അവളെ ഭൂമിയിൽ പ്രശംസാ പാത്രമാക്കുകയും ചെയ്യുന്നതു വരെ അവിടുത്തേക്ക് വിശ്രമം നല്കുകയുമരുത്.”
( ഏശയ്യ 62 : 6,7 )

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles