റാഹാബിന്റെ ചുവന്ന ചരട്…

“മതിലിനോട് ചേർത്തു പണിതതായിരുന്നു അവളുടെ വീട്.
ജനലിൽക്കൂടി കെട്ടിയ കയറുവഴി
അവൾ അവരെ താഴേക്കിറക്കി വിട്ടു.”
(ജോഷ്വാ 2:15 )

“ഞങ്ങൾ തിരിച്ചു വരുമ്പോൾ
ഞങ്ങളെ ഇറക്കിവിട്ട ജനാലയിൽ ചുവന്ന ഈ ചരട് കെട്ടിയിരിക്കണം.”
( ജോഷ്വാ 2:18 )

ജെറീക്കോ പട്ടണം നശിപ്പിക്കുന്നതിനു മുമ്പ് രഹസ്യ നിരീക്ഷണം നടത്താൻ
പോയവർ അവിടെയുള്ള
റാഹാബ് എന്ന വേശ്യയുടെ വീട്ടിൽ കയറി.
ദൈവത്തിൻ്റെ തിരഞ്ഞെടുപ്പുകളുടെ
അത്ഭുതകരമായ വഴികളെക്കുറിച്ച്
വരും കാലങ്ങളെ ബോധ്യപ്പെടുത്താൻ,
ആ പട്ടണത്തിലെ ഏറ്റവും മോശപ്പെട്ട ഒരു സ്ത്രീയുടെ അടുത്തേയ്ക്കാണ് ദൈവം അവരെ നയിച്ചത്.

“ആ ചുവന്ന ചരട്
അവൾ ജനാലയിൽ കെട്ടിയിട്ടു”
( ജോഷ്വാ 2: 21 )
വിശ്വാസത്തിൻ്റെ , പ്രത്യാശയുടെ
ഒരു ചുവന്ന ചരട് .

നശിപ്പിക്കപ്പെടാനായി തൻ്റെ ദേശം ഒരുങ്ങുമ്പോൾ ഈ ചരട് അവളുടെ രക്ഷാകവചമായി മാറി.
ദൈവിക പദ്ധതികളോട് അവൾ ഒരാൾ സഹകരിച്ചപ്പോൾ..
അവളുടെ കുടുംബം മുഴുവനെയും സംരക്ഷിച്ച വിശ്വസ്തനായ ദൈവം
വേശ്യയായ റാഹാബിൻ്റെ നാമം
സുവിശേഷത്തിൻ്റെ താളുകളിൽ
യേശുവിൻ്റെ വംശാവലിയിലെ ഒരു കണ്ണിയായി എഴുതിച്ചേർത്തു.

നീ മറ്റുള്ളവരോട് കാണിച്ച
കാരുണ്യത്തിൻ്റെ ……,
വിശ്വസ്തതയുടെ….. ഒരു ചരട്,
വരുംകാലങ്ങളിൽ നിൻ്റെ മേലും കുടുംബത്തിൻ്റെ മേലും വരാനിരിക്കുന്ന വിധിയെ തടഞ്ഞു നിർത്തും.

നിൻ്റെ ജീവിത പ്രതിസന്ധികളിൽ ദൈവാശ്രയത്വത്തിൻ്റെ…, വിശ്വാസത്തിൻ്റെ…
നിരന്തരമായ പ്രാർത്ഥനയുടെ ഒരു ചരട്….,
ക്രിസ്തുവിൻ്റെ രണ്ടാം വരവു വരെ,
നിൻ്റെ മനഃസാക്ഷിയുടെ ….
ജനാല വാതിൽക്കൽ കെട്ടിയിടണം…

അവിടുത്തെ മഹത്വപൂർണ്ണമായ
പ്രത്യാഗമനത്തിൽ…
ഈ ചരട് നിനക്ക് രക്ഷയ്ക്ക് കാരണമാകും.

~ ആശയത്തിനു കടപ്പാട് :
ഫാ. ദാനിയേൽ പൂവണ്ണത്തിൽ

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles