പാപവഴികളുടെ പാതയോരത്തു നിന്നും…. വിശുദ്ധിയുടെ അങ്കണത്തിലേക്ക്…
ജറുസലേം ദൈവസാന്നിധ്യത്തിൻ്റെ ഇരിപ്പിടമാണ്.
ജെറീക്കോ പാപത്തിൻ്റെയും രോഗപീഡകളുടെയും …
ദൈവ സങ്കേതം വിട്ടിറങ്ങുന്ന ഓരോ വിശ്വാസിയുടെയും വഴിവിട്ട ഒരു യാത്രയാണ്
ജെറീക്കോ യാത്ര.
ആ യാത്രയിൽ ജറുസലേം അവന് നല്കിയതെല്ലാം ശത്രു അവനിൽ നിന്ന് അപഹരിച്ചു.
പ്രാണനൊഴികെ…..
പ്രസാദവരങ്ങളുടെ ആത്മീയതിളക്കം നഷ്ടപ്പെടുത്തി അർദ്ധ പ്രാണനായി കഴിയുന്ന നിന്നെ രക്ഷിക്കാൻ അടുത്തെത്തി,
എണ്ണയും വീഞ്ഞു മൊഴിച്ച് മുറിവുകൾ വച്ചുകെട്ടിയവനാണ് ക്രിസ്തു.
അവൻ്റെ തിരു രക്തമാകുന്ന വീഞ്ഞും സഭയുടെ വിശുദ്ധ കൂദാശകളായ എണ്ണയും നല്കി വീണ്ടെടുത്ത് …..
സഭാ ഗാത്രത്തിൻ്റെ സംരക്ഷണത്തിനായി ഭരമേല്പിച്ച ക്രിസ്തു .
അവൻ്റെ രണ്ടാമത്തെ ആഗമനം വരെയും നമ്മെയോരോരുത്തരെയും
ക്രിസ്തു ഇങ്ങനെ വീണ്ടെടുത്തു
കൊണ്ടിരിക്കുന്നു.
പാപവഴികളിൽ വീണ് അർദ്ധ പ്രാണരായി കിടക്കുന്ന നമ്മെ രക്ഷിക്കാൻ
ക്രിസ്തു തൻ്റെ സഹായകനെ അയച്ചു.
വിശ്വാസ ജീവിതത്തിൽ വീണുപോകുന്നവരെ
താങ്ങി നിർത്തി സഭാഗാത്രത്തോട് ചേർത്തു നിർത്തുന്ന നല്ല ‘സമറായ ‘ൻ.
പാപവഴികളുടെ പാതയോരങ്ങളിൽ നിന്നും
പുതിയജറുസലേമിൻ്റെ വിശുദ്ധ അങ്കണത്തിലേക്ക് എത്തുംവരെ
അവൻ നമ്മെ കൈപ്പിടിച്ചു നടത്തും.
ക്രിസ്തുവിൻ്റെ പവിത്രമായ സഭാഗാത്രത്തിൽ
ആ സഹായകൻ നമ്മെ ചേർത്തു നിർത്തും.
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.