നിങ്ങള്‍ തിരുഹൃദയഭക്തനാണോ? ഇതാ നിങ്ങള്‍ക്കുള്ള വലിയ അനുഗ്രഹങ്ങള്‍
പല വിശുദ്ധരും തിരുഹൃദയഭക്തി ജീവിതത്തില്‍ പാലിച്ചിരുന്നവരായിരുന്നു. തിരുഹൃദയത്തോട് ഭക്തിയുള്ളവര്‍ക്ക് വി. മാര്‍ഗരറ്റ് മേരി അലക്കോക്ക് വഴി ഈശോ വാഗ്ദാനം ചെയ്ത 12 അനുഗ്രഹങ്ങള്‍ ഇതാ:
- അവരുടെ ജീവിതാന്തസിനു ചേര്‍ന്ന വിധം കൃപകള്‍ ഞാന്‍ നല്‍കും
- അവരുടെ ഭവനങ്ങളില്‍ ഞാന്‍ സമാധാനം സ്ഥാപിക്കും
- അവരുടെ പ്രയാസങ്ങളില്‍ ഞാന്‍ ആശ്വാസം നല്‍കും
- ജീവിതകാലത്തും മരണനേരത്തും ഞാന്‍ അവരുടെ അഭയമായിരിക്കും
- അവര്‍ ഏറ്റെടുത്തു നടത്തുന്ന എല്ലാ കാര്യങ്ങളെയും ഞാന്‍ അനുഗ്രഹിക്കും
- എന്റെ ഹൃദയത്തില്‍ പാപികള്‍ കരുണയുടെ സമുദ്രം കണ്ടെത്തും
- മന്ദഭക്തര്‍ തീക്ഷണതയുള്ളവരാകും
- തീക്ഷണതയുള്ള ആത്മാക്കള്‍ അതിവേഗം പരിപൂര്‍ണതയിലെത്തും
- എന്റെ തിരുഹൃദയരൂപം വണങ്ങുന്ന സ്ഥലത്തെ ഞാന്‍ അനുഗ്രഹിക്കും
- കഠിനഹൃദയരുടെ ഉള്ളം സ്പര്‍ശിക്കാനുള്ള കൃപ വൈദികര്‍ക്ക് ഞാന്‍ നല്‍കും
- തിരുഹൃദയഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകള്‍ ഞാന്‍ എന്റെ ഹൃദയത്തിലെഴുതും
- എല്ലാ ആദ്യവെള്ളിയാഴ്ചകളി ലും മുടങ്ങാതെ 9 മാസം ദിവ്യകാരുണ്യം സ്വീകരിക്കുന്ന എ ല്ലാവര്‍ക്കും ഞാന്‍ വലിയ കൃപകള്‍ നല്‍കും. അവര്‍ കൂദാശകള്‍ സ്വീകരിക്കാതെ മരിക്കുകയില്ല, അന്ത്യവിനാഴികയില്‍
അവര്‍ക്ക് എന്റെ തിരുഹൃദയം അഭയമായിരിക്കും.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.