നാവിന്റെ സുകൃത മഴ

കൂട്ടിലടച്ചിരിക്കുന്ന മൃഗമാണ് നാവ്.
സൃഷ്ടിയിലേ ദൈവം അതു പ്രത്യേകം കരുതി നാവിനെ പല്ലിലും ചുണ്ടിലും പൂട്ടിയിട്ടു.

പക്ഷികളെയും ഇഴജന്തുക്കളെയും എന്തിനേറെ,
വന്യമൃഗങ്ങളെപ്പോലും മനുഷ്യൻ ഇണക്കി നിർത്തുന്നുണ്ട്. എന്നാൽ;
ഈ ചെറു മൃഗത്തെ നിയന്ത്രിക്കുന്നതിൽ പാടേ പരാജയപ്പെടുന്നു.
നാവിനെ മെരുക്കിയില്ലങ്കിൽ
തന്നെതന്നെയും മറ്റുള്ളവരെയും നശിപ്പിക്കും.
” വാക്ക് അളന്നു തൂക്കി ഉപയോഗിക്കുക.
വായ്ക്ക് വാതിലും പൂട്ടും നിർമിക്കുക.”
( പ്രഭാഷകൻ 28 :25 )

നാവ് മധുരം ഒഴുക്കേണ്ട അരുവിയാണ്.
പക്ഷേ , കയ്പും ഒഴുകുന്നുണ്ട്.
പ്രശ്നം ഉറവയാണ്.
ഉറവ അശുദ്ധമെങ്കിൽ കയ്ക്കും

ഒരേ വായിൽ നിന്ന് അനുഗ്രഹവും ശാപവും ഉണ്ടാകുന്നത് എന്തുകൊണ്ടാണ്…?
ഇനിയും ദൈവത്തിൻ്റെ നാവായി നാം തീർന്നിട്ടില്ല.
“ഭക്തി വ്യർത്ഥമാകും നാവിനെ നിയന്ത്രിക്കാതെ പോയാൽ.”
( യാക്കോബ് 1 : 26 )

അപരൻ്റ ജീവിതത്തിലേക്കു് മധുരിക്കുന്ന അരുവിയായ് നീ ഒഴുകേണ്ടതുണ്ട്.
ഉറവിടത്തെ ശുദ്ധി ചെയ്ത് വാക്കുകളെ വിശുദ്ധീകരിക്കാൻ നീ തയ്യാറാവണം

“നാവ് ”
സുകൃതമഴ പെയ്യിക്കുന്ന മഴവില്ലാണ്.

സർവ്വ സൃഷ്ടിയുടെയും ഉടയവനായ ദൈവം
” ഉണ്ടാകട്ടെ ” എന്ന വാക്ക് നാവിലൂടെ ഉച്ഛരിച്ചപ്പോഴാണ് സൃഷ്ട പ്രപഞ്ചം ഉണ്ടായത്.

പുതിയ നിയമത്തിലെ ദൈവാത്മാവിൻ്റെ എല്ലാ ശുശ്രൂഷകളും നാവിൻ്റെ ശുശ്രൂഷകളാണ്.
ദൈവവചനം പ്രഘോഷിക്കപ്പെടുന്നത് നാവിലൂടെയാണ്.

കുമ്പസാരക്കൂട്ടിൽ പാപബോധത്തിൽ നിന്നുരുത്തിരിയുന്ന അനുതാപം വിശ്വാസി പങ്കു വയ്ക്കുന്നതും…..
നിൻ്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു വൈദികൻ പറയുമ്പോൾ പാപം ക്ഷമിക്കപ്പെടുന്നതും നാവിലൂടെയാണ്.

അൾത്താരയിൽ വൈദികൻ സ്ഥാപന വചനങ്ങൾ തൻ്റെ നാവിലൂടെ ഉച്ഛരിക്കുമ്പോഴാണ് അപ്പവും വീഞ്ഞും ക്രിസ്തുവിൻ്റെ തിരുശരീര രക്തങ്ങളായി മാറുന്നത്.

സുകൃത സമ്പന്നമായ നിൻ്റെ നാവ് കൊണ്ട്
പ്രയോജനമില്ലാത്ത മുറുമുറുപ്പിൽ പെടരുത്.
പരദൂഷണം പറയരുത്.
നുണ പറയുന്ന നാവ് ആത്മാവിനെ നശിപ്പിക്കും.

ക്രിസ്തുവിൻ്റെ ശരീര രക്തങ്ങൾ അലിഞ്ഞു ചേരുന്ന നിൻ്റെ അഭിഷേകനാവു കൊണ്ട്
അനുഗ്രഹത്തിൻ്റെ ഭാഷ സംസാരിക്കുക.
മക്കളോട് ….. കുടുംബത്തോട്…..
ശുശ്രുഷാമേഖലയിലെ സഹപ്രവർത്തകരോട്….
അനുഗ്രഹത്തിൻ്റെ ഭാഷ സംസാരിക്കുക.

പ്രതികൂലജീവിത സാഹചര്യങ്ങളെ നോക്കി
“ഇതും കടന്നു പോകും” എന്ന് ദൈവാശ്രയത്വത്തോടെ പറയാൻ ….
നാവിൻ്റെ സുകൃതത്താൽ ജീവിതത്തെ ധന്യമാക്കാൻ പരിശ്രമിക്കുക.

” വില കെട്ടവ പറയാതെ
സത് വചനങ്ങൾ മാത്രം ഉച്ഛരിച്ചാൽ ….
നീ ദൈവത്തിൻ്റെ നാവു പോലെയാകും.”
(ജെറമിയ 15 : 19 )

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles