ചേമ്പിലത്താളിലും സുവിശേഷം…
എത്ര മഴ നനഞ്ഞാലും ,
ഒരു മഴത്തുള്ളിയെങ്കിലും ചേമ്പില തൻ്റെ കൈവെള്ളയിൽ സൂക്ഷിച്ചുവയ്ക്കും.
തൻ്റെ ഇലയിൽ വന്ന് അഭയം തേടുന്ന
ചെറുപ്രാണിക്കു പോലും ദാഹം തീർക്കാൻ ആ മഴത്തുള്ളി ഉപകരിക്കും എന്ന തിരിച്ചറിവോടെ.
ചെറുതെങ്കിലും…,
തനിക്കുള്ള കഴിവ് ഉപയോഗിച്ച് അപരന് നന്മ ചെയ്യാൻ ചേമ്പില പുലർത്തുന്ന തീക്ഷണത
മനുഷ്യന് എന്നും ഒരു ജീവിതപാoമാണ്.
സൃഷ്ടിയുടെ ദൗത്യം എന്നും സൃഷ്ടാവിനെ മഹത്വപ്പെടുത്തുക എന്നതാണ്.
സ്യഷ്ടാവ് നൽകുന്ന അവസരങ്ങളെ
സൃഷ്ടി ഉപയോഗപ്പെടുത്തി മഹത്വമായി
ദൈവത്തിങ്കലേക്കു നൽകുന്നു.
മനുഷ്യൻ എന്നും മറക്കുന്നതും മറക്കാൻ ശ്രമിക്കുന്നതും ഇതു തന്നെ.
അപരനിലേക്ക് ഇറങ്ങിച്ചെന്ന് പങ്കുവയ്ക്കലിൻ്റെ സുവിശേഷം ജീവിതം കൊണ്ട് പ്രവർത്തിച്ചു കാണിക്കാൻ പരിശുദ്ധാത്മാവിൻ്റെ സഹവാസമുള്ളവർക്ക്
തീക്ഷണതയേറും.
ഈ ശുശ്രൂഷാ മനോഭാവത്തിന്
‘തിടുക്ക’ ത്തിൻ്റെ താളമായിരിക്കും.
കൂടുതൽ നന്മ ,കുറഞ്ഞ സമയത്തിനുള്ളിൽ.
“നിനക്ക് ചെയ്യാൻ കഴിവുള്ള നന്മ;
അതു ലഭിക്കാൻ അവകാശമുള്ള വന്
നിഷേധിക്കരുത്.”
( സുഭാഷിതങ്ങൾ 3 : 27 )
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.