പരിശുദ്ധാത്മാവിന് വേദനിക്കുമോ?

അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
(മര്‍ക്കോസ്‌ 16 : 15)

“നശിച്ചുപോകുന്ന ആത്മാക്കളെക്കുറിച്ച് നിനക്ക് വേദനയുണ്ടോ…?
എങ്കിൽ നിനക്ക് സുവിശേഷ വേലയ്ക്കുള്ള വിളിയുണ്ട്. ”

A church if not send,naturally it will end.സഭ അയക്കപ്പെടുന്നി ല്ലെങ്കിൽ കാലക്രമേണ അത് നശിച്ചുപോകും .മിഷൻ പ്രവർത്തനം നടത്താത്ത ക്രിസ്ത്യാനി ഇല ചൂടി നിൽക്കുന്ന ഫലം തരാത്ത ശപിക്കപ്പെട്ട അത്തിമരത്തിന് തുല്യമാണ് .

അനുദിന ജീവിതത്തിൽ എവിടെയും നമുക്ക് യേശുവിനെ കൊടുക്കാം.
” വചനം പ്രസംഗിക്കുക; സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും അല്ലെങ്കിലും.
ജാഗരൂകതയോടെ വർത്തിക്കുക.”
( 2 തിമോത്തിയോസ് 4 :2 )

കഷ്ടത സഹിക്കാനുള്ള മനസില്ലാത്തതുകൊണ്ടാണ് ചിലരുടെ സുവിശേഷ ജീവിതം കൂമ്പടഞ്ഞു പോകുന്നത്. ക്രിസ്തു നിനക്ക് പ്രിയപ്പെട്ടതെങ്കിൽ അവനെ മറച്ചു പിടിക്കാനാവില്ല നിനക്ക്.

സുവിശേഷ വേലയ്ക്കുള്ള സാഹചര്യം നോക്കി ആയുസിൻ്റെ ദിനങ്ങൾ തള്ളിക്കളയുന്നവരുണ്ട്.
പ്രതികൂല സാഹചര്യങ്ങളെ പഴിച്ച് ക്രിസ്തുവിന് സാക്ഷ്യം നൽകാതെ ആയുസ്സിൻ്റെ ദിനങ്ങൾ തള്ളി മാറ്റുന്നവർ..,
അനുകൂല സാഹചര്യങ്ങളിൽ അവനായി നിലകൊള്ളുമെന്ന് ഒരു ഉറപ്പുമില്ല.

എല്ലാം അനുകൂലമായിട്ടല്ല സുവിശേഷവേല
ചെയ്യണ്ടത്.
ജീവിത മരുഭൂമിയാത്രയിൽ ഒരു ചെങ്കടൽ മുൻപിൽ സൃഷ്ടിച്ചവൻ തന്നെയാണ് അതു കടക്കാനുള്ള വിശ്വാസ വീര്യം നെഞ്ചിൽ പകരുന്നതും.

നിനക്ക് ക്രിസ്തുവിനായി ഒരു മനസുണ്ടോ?
അവനെ പകർന്നു കൊടുക്കുവാൻ വഴികൾ ഏറെയാണ്.
“നിങ്ങളുടെ സമയം പൂർണമായും പ്രയോജനപ്പെടുത്തുവിൻ.”
( എഫേസോസ് 5 : 16 )

“മനുഷ്യനു വേണ്ടിയല്ല, കർത്താവിനു വേണ്ടി എന്ന പോലെ ” ചെയ്തെങ്കിലേ മടുപ്പുകൂടാതെ ഇതു നിർവഹിക്കാനാകൂ.
( എഫേസോസ് 6 : 7 )

പരിശുദ്ധാത്മാവിനെക്കുറിച്ച് അറിയുകയോ പരിശുദ്ധാത്മാവിനെസ്വീകരിക്കുകയോ ചെയ്യാത്തവർ അല്ല പരിശുദ്ധാരൂപിയെ സ്വീകരിച്ച വിശ്വാസികളായ നമ്മളാണ് ഏറ്റവും അധികമായി പരിശുദ്ധാത്മാവിനെ നൊമ്പരപ്പെടുത്തുന്നത്.അവിടുത്തെ മഹിമയുടെ ഔന്നത്യം അറിയുമ്പോഴേ അവിടുത്തെ വേദനയുടെ ആഴവു൦ നമുക്ക് മനസ്സിലാവുകയുള്ളൂ

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles