തീരത്തുനിന്നും തിരകള്‍ക്കുമപ്പുറത്തേക്ക്…

യേശു പറഞ്ഞു.
“വന്നു പ്രാതൽ കഴിക്കുക.
ശിഷ്യന്മാരിലാരും അവനോട് നീ ആരാണ് എന്ന് ചോദിക്കാൻ മുതിർന്നില്ല.
അത് കർത്താവാണെന്ന് അവർ അറിഞ്ഞിരുന്നു.”
( യോഹന്നാൻ 21 : 12 )

സ്വർഗത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ പഠിപ്പിക്കാൻ കടലോളം നല്ല പുസ്തകം പ്രകൃതിയിൽ വേറെയില്ലന്ന് പലപ്പോഴും തോന്നാറുണ്ട്.

ജീവിതമാകുന്ന തോണി…,
സങ്കടങ്ങളുടെ തിരമാലകൾ…..,
അത്ഭുതങ്ങളുടെ ചാകര…,
തീരത്തു മനസുവച്ച് ആഴക്കടലിൽ പോയി
തീരം ലക്ഷ്യമാക്കിയുള്ള യാത്ര…,
ഇത്രമാത്രം പ്രതീകങ്ങളുടെ ആകെ തുകയാണ് കടൽ.

നെയ്തുകൂട്ടിയ സ്വപ്നങ്ങൾ ഒറ്റനിമിഷംകൊണ്ട് മായിച്ചു കളഞ്ഞ്,
കണ്ണുനീരു മാത്രം ബാക്കിയാക്കി ചില നൊമ്പരങ്ങളുടെ തിരകൾ…..
എൻ്റെ പാദത്തിനിടയിലെ മണൽത്തരികൾ കൂടി തുരന്നെടുക്കാൻ ശ്രമിക്കുമ്പോൾ ….,
പ്രതീക്ഷകളുടെ തിരി വെട്ടങ്ങൾ ചക്രവാളത്തിൽ പോലും കാണാനാവാതെ..,
ജീവിതത്തെ മടുപ്പിക്കുമ്പോൾ ബലം തരുന്ന വചനചിന്തയാണ് “അതു കർത്താവാണ് ” എന്ന വാക്കുകൾ.

വിശപ്പ് മാറ്റാൻ പ്രാതലൊരുക്കി എനിക്കായ്
കാത്തിരിക്കുന്ന മാതൃ ഭാവമായി…,
ഭയമകറ്റാൻ കരുത്തോടെ എന്നെ പൊതിയുന്ന പിതൃ സാന്നിധ്യമായി…,
എല്ലാം തുറന്നു പറയാൻ കരുതലുള്ള സുഹൃത്തായി ഈ വാക്കുകൾ ഉള്ളിൽ അലയടിക്കുന്നു.

“ഇതു കർത്താവാണ് ” എന്ന ധൈര്യം അപകടങ്ങളുടെ കയങ്ങളുള്ള ജീവിതകടലിൽ നിന്നും…,
അലറുന്ന തിരമാലകളുടെ ഇടയിലൂടെ
സ്വസ്ഥതയുടെ തീരമണയാൻ എന്നെ ശക്തിപ്പെടുത്തുന്നു.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles