പ്രണയം വരികളിലൊതുങ്ങില്ല

ആദ്യ പുരുഷൻ അവൻ്റെ പെണ്ണിൻ്റെ ചെവിയിൽ മന്ത്രിച്ച ഈരടി.
“എൻ്റെ അസ്ഥിയിൽ നിന്നുള്ള അസ്ഥിയും
മാംസത്തിൽ നിന്നുള്ള മാംസവും “
( ഉത്പ്പത്തി 2 :23)

ഈ വ്യാഖ്യനം കേട്ടു മനസു നിറഞ്ഞ സ്ത്രീയെ ബൈബിൾ വിളിക്കുന്ന പേരാണ്
ഹവ്വ
എല്ലാ സമൃദ്ധിയുടെയും
സൗഭാഗ്യങ്ങളുടെയും മധ്യേ
ഏകാന്തത അനുഭവപ്പെട്ട ആദിമ മനുഷ്യൻ്റെ ജീവിതത്തിലേക്ക് ദൈവം ഒഴുക്കിയതേനരുവിയായി ഹവ്വ.

ഉറങ്ങിക്കിടന്ന അവൻ്റെ വാരിയെല്ലുകളിൽ ഒന്നെടുത്താണ് അവൾക്കു രൂപം കൊടുക്കുന്നത്.
ഒന്നിക്കാൻ, ഒറ്റ ശരിരമാകാൻ, ……
സർവ്വത്തിൻ്റെയും സൃഷ്ടാവിനോടൊത്തു
സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ
അതിനാണവർ സൃഷ്ടിക്കപ്പെട്ടതെന്നു
വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.

പ്രണയം വേർപ്പെടുമ്പോൾ നഷ്ടപ്രണയസ്മൃതികളുമായി പാടിയലയുന്ന താടിക്കാരെ 60 കളിലെയും 70 കളിലെയും സാഹിത്യത്തിലും സിനിമകളിലും കാണാമായിരുന്നു.
മുറിഞ്ഞ പ്രണയങ്ങളോട് താടിയും മുടിയും നീട്ടി അവർ പ്രതിഷേധിച്ചു .

പ്രണയം നിരസിക്കപ്പെടുമ്പോൾ കാമുകിയെ പെട്രോളൊഴിച്ച് കത്തിക്കുകയും കഴുത്ത് മുറിയ്ക്കുകയും വെടിയുതിർക്കുകയും ചെയ്യുന്ന ക്രൂരതയെ പ്രണയം എന്നു വിളിക്കുന്നതെങ്ങനെയാണ്.

ഈ നാളുകളിൽ മലയാളത്തിലെ വർത്തമാന പത്രങ്ങളുടെ ഒന്നാം പേജുകൾ പലപ്പോഴും ചോരയുടെ നിറം കലർന്ന പ്രണയ ദുരന്ത വാർത്തകളാണ്.
ഓരോ കൊലപാതകത്തിനും വിചിത്രവും കിരാതവുമായ പുതുമകളുണ്ടാവും.
മലയാളിയുവത്വങ്ങളുടെ മാനസികാരോഗ്യത്തിൻ്റെ തോത് വിലയിരുത്തുമ്പോൾ അഭിമാനബോധം പാതാളത്തോളം താഴുന്നുണ്ട്.

ഒരാളുടെ ഉടലിനെ കാമിക്കുന്ന ശരീര നിഷ്ഠമായ ആഗ്രഹത്തെയാണ് പലപ്പോഴും പ്രണയം എന്നു തെറ്റിദ്ധരിക്കുന്നത്.

ദൈവത്തിൻ്റെ ശ്വാസമാണ് ജീവൻ.
ജീവനോടും ജീവിതത്തോടുമുള്ള പരസ്പര കരുതലാണ് പ്രണയം.
അവൻ/അവൾ നിന്നിൽ നിന്നാഗ്രഹിക്കുന്നതും പ്രണയത്തിൻ്റെ ഈ കരുതലാണ്.

“അവന്റെ ഇടതുകരം എനിക്കുതലയണയായിരുന്നെങ്കില്‍! അവന്റെ വലതുകരം എന്നെആലിംഗനം ചെയ്‌തിരുന്നെങ്കില്‍!”
(ഉത്തമഗീതം 2 : 6 )

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles