സഹനം എന്ന പാഠശാല

സഹനം ഒരു വലിയ പാഠശാലയാണ്.
അവിടെ നമ്മെ ഇടിച്ചു പൊടിച്ചും, തല്ലിച്ചതച്ചും, ഊതി തെളിച്ചും ഉരുക്കി വാർത്തും ഒരു പുതിയ സൃഷ്ടിയാക്കുന്നു.

മുറിവേറ്റ കുഞ്ഞാട് ഇടയനോടെന്ന പോലെ സഹനം നമ്മെ ദൈവത്തോടടുപ്പിക്കും.

ജീവിതയാത്രയിൽ ഒന്നിനെയും വകവയ്ക്കാതെ, ഒരാൾക്കും പിടികൊടുക്കാതെ ഓടുന്നതിനിടയിൽ….
ഈ ആയുസ്സിൻ്റെ അർത്ഥവും നിയോഗവും വിശുദ്ധിയുമൊക്കെ നശിച്ചുപോകും.

ഉയിരേകിയവൻ്റെ ഉയിരായി മാറും വരെ ഉടയവനാൽ ഉരുക്കിവാർക്കപ്പെടണം ഓരോ ജീവിതവും.
” അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വർണത്തെക്കാൾ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം”
( 1 പത്രോസ് 1 : 7 )

തീയിലെറിയാതെ സ്വർണം മാറ്റുള്ള താകില്ല. ശുദ്ധീകരിക്കപ്പെടാതെ മനുഷ്യൻ അമൂല്യനുമാകില്ല.

എല്ലാ വിശുദ്ധ സ്നേഹത്തിലും ഒരു സഹന മുണ്ട്. വിശുദ്ധ മദർ തെരേസ പറയുന്നത് “സഹനം എന്നത് ക്രിസ്തുവിന് ചുംബിക്കാനുള്ള അകലത്തിൽ നിങ്ങളെത്തി എന്നതിൻ്റെ അടയാളമാണ്. ” എന്നാണ്.

കടലിന് മണലുകൊണ്ട് അതിർത്തി നിശ്ചയിച്ചു വച്ചിരിക്കുന്ന ദൈവം നിൻ്റെ സഹനത്തിനും അതിരു വച്ചിട്ടുണ്ട്.

സഹനം രക്ഷാകരമാകുന്നത്
രക്ഷകൻ്റെ കുരിശിൻ്റെ ലക്ഷ്യവും
നിൻ്റെ സഹനത്തിൻ്റെ ലക്ഷ്യവും ഒന്നാകുമ്പോഴാണ്.

ഞാൻ ദൈവത്തോട് ശക്തിക്കായി പ്രാർത്ഥിച്ചു. ദൈവം എനിക്ക് ഒത്തിരി കഷ്ടതകൾ നൽകി, എന്നെ ബലമുള്ളവനാക്കാൻ…..
ഞാൻ ധൈര്യത്തിനായി പ്രാർത്ഥിച്ചു.
ദൈവം ഒത്തിരി അപകട സാഹചര്യങ്ങളിലൂടെ എന്നെ കടത്തിവിട്ടു. ധൈര്യവാനാക്കാൻ…..
ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിച്ചു. ദൈവം എനിക്ക് ബുദ്ധിശക്തിയും കരബലവും തന്നു. എന്നെ സമൃദ്ധിയിലേക്ക് നയിക്കാൻ….

യഥാർത്ഥത്തിൽ ഞാൻ ചോദിച്ചതെല്ലാം അങ്ങനെ തന്നെ കിട്ടിയില്ലെങ്കിലും അത്ര മനോഹരമല്ലാത്ത പുറംചട്ടകളിൽ പൊതിഞ്ഞ് എനിക്ക് ആവശ്യമുള്ളതെല്ലാം ദൈവം തന്നു.

ഓർക്കുക.
ചില കാറ്റും പേമാരിയുമൊക്കെ മനോഹരമായ മഴവില്ലിലേക്കുള്ള സഞ്ചാര ദൂരങ്ങൾ മാത്രമാണ്.

” സ്വർണം അഗ്നിയിൽ ശുദ്ധി ചെയ്യപ്പെടുന്നു ;
സഹനത്തിൻ്റെ ചൂളയിൽ കർത്താവിന് സ്വീകാര്യരായ മനുഷ്യരും.”
( പ്രഭാഷകൻ 2 : 5 )

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles