അമ്മയെന്ന പുണ്യം

* ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയിൽ അമ്മ മറിയം വെറും മുട്ടത്തോടല്ല*

ഹേറോദേസിൻ്റെ കല്‌പനയാൽ ശിശുവിനു
ജീവഹാനി സംഭവിക്കാൻ പോകുന്നു എന്നുള്ള വിവരം മാലാഖ ജോസഫിനെ ധരിപ്പിക്കുമ്പോൾ കുഞ്ഞിനേയും അമ്മയേയും കൊണ്ട് മിസ്രയിമിലേക്ക്
ഓടിപ്പൊയ്ക്കൊള്ളുവാനാണ് പറയുന്നത്.
(മത്തായി 2:13-14)

ഹേറോദേസിൻ്റെ മരണശേഷം തിരികെ
ബേത് ലഹേമിലേക്ക് വരുവാനുള്ള
അറിയിപ്പ് മാലാഖ വീണ്ടും അറിയിക്കുമ്പോഴും
കുഞ്ഞിനേയും അമ്മയെയും തിരികെ കൊണ്ടുവരുവാനാണ് പറയുന്നത്.
(മത്തായി 2:20-21)

ഇവിടെയെല്ലാം കുഞ്ഞിനോടൊപ്പം അമ്മയ്ക്കും പ്രത്യേകം പരിരക്ഷ നൽകുന്നു.
ഈ അമ്മ ഉണ്ണിയേശുവിൻ്റെ
വളർച്ചയിലും
ദൗത്യനിർവ്വഹണത്തിലും
പ്രത്യേക പങ്കു വഹിക്കേണ്ടവളാണെന്ന്
സ്വർഗ്ഗം അറിഞ്ഞിരുന്നു.

താൻ ഉയിരും ഉടലും നൽകി വളർത്തിയ
ഈ മകൻ്റെയൊപ്പം രക്ഷാകര ദൗത്യത്തിൽ കാലിത്തൊഴുത്തു മുതൽ കാൽവരി വരെ…
മംഗള വാർത്ത മുതൽ മരണനാഴിക വരെ…
ഒരു നിഴലായി അവൾ കൂടെ നിന്നു

ഏതൊരു മനുഷ്യൻ്റെയും ജീവിതയാത്രയിൽ
ജനനം മുതൽ മരണം വരെ
‘അമ്മ’ ഒരു നിഴൽ പോലെ പിന്തുടരുന്നു.
ജീവിതയാത്രയിൽ പാതി വഴിയിൽ വിട്ടുപേക്ഷിക്കാതെ….,
മക്കളുടെ തകർച്ചയിലും ഉയർച്ചയിലും
താങ്ങാവാൻ……
ഓരോ നെടുവീർപ്പുകളും പ്രാർത്ഥനകളായവൾ സ്വർഗത്തിലേക്കുയർത്തുന്നു.

കാലഘട്ടത്തിൻ്റെ വീണ്ടെടുപ്പിനായി
കെട്ടുറപ്പുള്ള മനുഷ്യബന്ധങ്ങളുടെ
കരുതൽ വേണമെന്ന് വൃദ്ധസദനങ്ങളിലെ അമ്മമാരുടെ കണ്ണീർ നമ്മെ ഓർമ്മിപ്പിക്കുന്നു.

അന്ന് …..
അമ്മയുടെ കൈ പിടിച്ച് സ്കൂളിലേക്ക് കയറും നേരം നിൻ്റെ കണ്ണിലൊരു പ്രതീക്ഷയുണ്ടായിരുന്നു.
വൈകുന്നേരം അതേ കൈ പിടിച്ച് തിരികെ പോകാമെന്ന്.
ഇന്ന്….
നിൻ്റെ കൈ പിടിച്ച് വൃദ്ധസദനത്തിൻ്റെ പടികൾ കയറുമ്പോൾ ആ അമ്മയുടെ കണ്ണിൽ അതേ പ്രതീക്ഷ കാണുന്നില്ല

അന്ന് നിൻ്റെ നിറകണ്ണുകളെ കണ്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ വൈകുന്നേരം തിരികെ കൂട്ടുംവരെ അവളുടെ നെഞ്ചിലെ തീയണഞ്ഞിരുന്നില്ല.
എന്നാൽ ഇന്ന് ….
അമ്മയെന്ന ‘ഭാര’മിറക്കി വച്ച് നീ വൃദ്ധസദനങ്ങളുടെ പടികളിറങ്ങുമ്പോൾ അവളുടെ നിറമിഴികൾ നിന്നെ ഭാരപ്പെടുത്തുന്നില്ല.

” അമ്മേ എന്നു വിളിക്കപ്പെടുന്നവളെ,
നിങ്ങൾ മക്കൾ ഈയിടെ എപ്പോഴെങ്കിലും സൂക്ഷിച്ചു നോക്കിയോ…?
മക്കൾ മൂത്രം നനച്ച വിരിയിൽ സ്വയം കിടന്നവൾ ….
ഛർദ്ദിയും മലവും അറപ്പില്ലാതെ കോരിക്കളഞ്ഞവൾ……,
നിങ്ങളുടെയും കുടുംബത്തിൻ്റെയും നിരവധിയായ ആവശ്യങ്ങൾക്ക് വളകൾ ഊരി പണയപ്പെടുത്തിയവൾ…
വിശന്നുവലഞ്ഞിട്ടും ഉണ്ണാൻ മറന്ന് മക്കളെ ഊട്ടിയവൾ….
അമ്മയായും അദ്ധ്യാപികയായും.., സഖിയായും സോദരിയായും സുഹൃത്തായും
‘പരിചാരികയായും പ്രശംസക യായും
നഴ്സായും നിരൂപകയായും ജീവിത കലാവേദിയിൽ സകലകലാവല്ലഭ….
ജീവിത സായന്തനങ്ങളിൽ പ്രമാണികളായ
മക്കളെ ശല്യപ്പെടുത്താത്തവൾ…..
ഒടുവിൽ ഒരു പരിഗണയും ലഭിക്കാതെ വൃദ്ധസദനങ്ങളിൽ മരണത്തെ ആശ്ശേഷിച്ചവർ…

ചങ്കോട് ചേർത്ത് പിടിക്കാം സ്വർഗം പോലും ചേർത്തു പിടിച്ച അമ്മയെന്ന പുണ്യത്തെ.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles