ദുരിതത്തിലും ദൂതറിയാന്‍…

“ആ പ്രദേശത്തെ വയലുകളിൽ,
ആടുകളെ രാത്രി കാത്തു കൊണ്ടിരുന്ന ഇടയന്മാർ ഉണ്ടായിരുന്നു.
കർത്താവിൻ്റെ ദൂതൻ
അവരുടെ അടുത്തെത്തി.
കർത്താവിൻ്റെ മഹത്വം അവരുടെ മേൽ പ്രകാശിച്ചു. ദൂതൻ അവരോടു പറഞ്ഞു. ഭയപ്പെടേണ്ട. ഇതാ സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിൻ്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിൻ്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു.”
( ലൂക്കാ2:11 )

‘രാത്രിയിൽ ആടുകൾക്കു കാവൽ നിന്നിരുന്ന ഇടയന്മാർ’ എന്ന്
വിശുദ്ധ ബൈബിളിൽ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു.

ഇത് ഒരു ധ്യാന വിഷയമാണ്.

രാത്രിയുടെ ഭീകരതയും….,
അപകട സാദ്ധ്യതകളും ….,
പ്രതികൂലമായ മഞ്ഞു പെയ്യുന്ന കാലാവസ്ഥയും എല്ലാം അവഗണിച്ച്
സ്വന്തം ജീവരക്ഷ പോലും മറന്ന്
തങ്ങളെ ഭരമേല്പിച്ച ആടുകൾക്കു കാവൽ നിന്നിരുന്ന ഇടയന്മാരെയാണ്
സ്വർഗം രക്ഷകജനനത്തിൻ്റെ ദൂത് ലോകത്തെ അറിയിക്കാൻ തിരഞ്ഞെടുത്തത്.

ലോകത്തിൻ്റെ മുമ്പിൽ അവർ നിസ്സാരരായിരുന്നു.പക്ഷെ അവരുടെ നിസ്വാർത്ഥമായ വിശ്വസ്തതയെ
സ്വർഗം മാനിച്ചു.

സർവ്വത്തിൻ്റെയും ഉടയവനായിരുന്നിട്ടും, എല്ലാം മാറ്റിമറിക്കാൻ കഴിവുണ്ടായിരുന്നിട്ടും, എല്ലാ നിയമങ്ങൾക്കും അതീതനായിരുന്നിട്ടും രക്ഷക ജനനത്തിൻ്റെ സദ് വാർത്ത, സ്വർഗത്തിൻ്റെദൂത് ….
രാജകൊട്ടാരങ്ങളെയും
പ്രഭു കുടുംബങ്ങളെയും മറികടന്ന്, മനുഷ്യരിൽ നിസ്സാരരായ ആട്ടിടയന്മാരിലെത്തിയത് അവരുടെ ബലഹീനതയിൽ പോലുമുള്ള വിശ്വസ്തത മാനിച്ചാണ്.

വിശ്വസ്തനാകാൻ വലിയ ദൗത്യങ്ങൾ
നിൻ്റെ കൈ വെള്ളയിൽ വന്നിട്ടാകാമെന്ന് കരുതരുത്. മറിച്ച്;
ഇന്ന് നിന്നെ ഏല്പിക്കപ്പെട്ടിരിക്കുന്നവയിൽ വിശ്വസ്തനായിരിക്കുക.
ശുശ്രൂഷാ മേഖലകളിൽ, ജോലി മേഖലകളിൽ, കുടുംബ ജീവിതത്തിൽ, സമർപ്പിത ജീവിതത്തിൽ…
ബലഹീനതയിലും ബലമായ വനോടുള്ള വിശ്വസ്തത കാത്തു സൂക്ഷിക്കുക.

വിശ്വസ്തരെ മാനിക്കുന്ന
ദൈവത്തിൻ്റെ കരം നിന്നെ തേടി വരാതിരിക്കുകയില്ല.

വിശ്വസ്തർക്ക് എന്നും പുതിയ ദൗത്യങ്ങൾ അവൻ ഏല്പിച്ചു കൊടുക്കും

ക്രിസ്ത്യാനികളുടെ എണ്ണത്തിലുള്ള പെരുപ്പമല്ല.., മറിച്ച്;
വിശ്വസ്തരുടെ പെരുപ്പമാണ് സ്വർഗ്ഗമാഗ്രഹിക്കുന്നത്‌.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles