രക്ഷാകരമായ ചില ‘മറവി’കള്‍…

ക്രിസ്മസ് ദിവ്യമായ ഒരു പാട് ‘മറവി’കളുടെ ആഘോഷമാണ്.

സർവശക്തനായ ദൈവം, തൻ്റെ ദൈവികതയെ ‘മറന്ന് ‘മാനവികതയെ പുൽകിയ, രക്ഷകജനനത്തിനാരംഭമായ ഈ ‘മറവി’യുടെ ചരിത്രം തുടങ്ങുന്നത് മറിയത്തിൽ നിന്നാണ്.

ഗ്രബ്രിയേൽ മാലാഖയിൽ നിന്ന് മംഗള വാർത്ത ലഭിച്ച നിമിഷം മുതൽ,
വിവാഹത്തിനു മുമ്പ് ഗർഭിണിയായി കാണപ്പെട്ടാൽ തന്നെ കല്ലെറിഞ്ഞു കൊല്ലും എന്ന ഒരു തലമുറയുടെ…,
യഹൂദ പാരമ്പര്യത്തിൻ്റെ നിയമങ്ങളോട് അവൾ ‘മറവി’ ഭാവിച്ചു.
സ്വന്തം സ്വപ്നങ്ങളെയും അവൾ മറന്നു.
മറിയത്തിൻ്റെ ‘മറവി ‘ദൈവത്തിൻ്റെ മറവികളോട് ചേർത്തുവച്ചപ്പോഴാണ് ക്രിസ്മസ് യാഥാർത്ഥ്യമായത്.

ക്രിസ്മസിനു വേണ്ടി ജോസഫും പലതിനോടും ‘മറവി’ ഭാവിച്ചു.
ലോകത്തെ മറന്ന് നിദ്രയിലായിരുന്ന നിമിഷങ്ങളിലാണ് ജോസഫ് ദൈവദൂതുകൾ ശ്രവിച്ചതും ഗ്രഹിച്ചതും
ഒരു ഭർത്താവിൻ്റെ.., അപ്പൻ്റെ.. അവകാശങ്ങളെയും താത്പര്യങ്ങളെയും സ്വപ്നങ്ങളെയും എല്ലാം
ക്രിസ്മസിനു വേണ്ടി ജോസഫ് ‘മറന്നു.’

ദിവ്യശിശുവിനെ സന്ദർശിക്കാനെത്തിയ ജ്ഞാനികളും രാജാക്കമാരും
പലതിനോടും ‘മറവി ‘ ഭാവിച്ചു.
ബേത്ലഹെമിലെ കാലിത്തൊഴുത്തു തേടിയുള്ള യാത്രയിൽ കൊട്ടാരങ്ങളെ ‘മറന്ന് കുടിലുകളിലും വഴിയരികിലും വിശ്രമിച്ച്, തോഴിമാരുടെയും അംഗരക്ഷകരുടെയും അകമ്പടി’ മറന്ന് ‘മരുഭൂമിയിലൂടെ യാത്ര ചെയ്തവർ…
തങ്ങളുടെ സമൃദ്ധികളോട് ‘മറവി’ ഭാവിച്ചുകൊണ്ട് അവരും ക്രിസ്മസിനൊരുങ്ങി.

നക്ഷത്രങ്ങളും രക്ഷാകര പദ്ധതിയിൽ തങ്ങളുടെ സ്ഥിരതയോട് മറവി ഭാവിച്ച്, ജ്ഞാനികൾക്കും ഇടയൻമാർക്കും വഴിതെളിച്ചു കൊണ്ട് കാലിത്തൊഴുത്തു വരെ അവർക്കു മുമ്പേ ചലിച്ചുകൊണ്ടിരുന്നു.

ക്രിസ്തുവും പലതിനോടും ‘മറവി’ ഭാവിച്ചു.
ദൈവമാണെന്നുള്ള അവബോധത്തെ ‘മറന്ന് ‘ ദാരിദ്യത്തിൻ്റെ ഈറ്റില്ലത്തിൽ പിള്ള കച്ചകളിൽ പിറവി….,
തുടർന്ന് ഈജിപ്പതിലേയ്ക്ക് പ്രാണനു വേണ്ടിയുള്ള പലായനവും…
ക്രിസ്തുവിൻ്റെ ‘മറവി’യെല്ലാം അവന് മനുഷ്യനോടുള്ള സ്നേഹത്തിൻ്റെ തീവ്രതയിലായിരുന്നു.

ക്രിസ്മസ് നമ്മെ ക്ഷണിക്കുന്നതും ഇത്തരം ചില വിശുദ്ധമായ ‘മറവി’കളിലേയ്ക്കാണ്.

അപരൻ്റെ വിശപ്പിൻ്റെ നിലവിളികൾക്കു മുമ്പിൽ ഒരു നേരത്തെ അന്നം മറക്കാൻ…

ഇൻ്റർനെറ്റിൻ്റെയും സോഷ്യൽ മീഡിയയുടെയും മായാക്കാഴ്ച്ചകളെ മറന്ന് മാതാപിതാക്കളെ, വൃദ്ധരെ, നോക്കി ഒന്നു പുഞ്ചിരിക്കാൻ…..
ആഘോഷങ്ങളുടെ ഇടവേളകളിൽ ശൂന്യമാകുന്ന ലഹരികുപ്പികളെ മറന്ന്
കുടുബത്തോടൊപ്പം കൂടാൻ….,
സൗഹൃദവലയങ്ങളേക്കാളധികം നമ്മുടെ മക്കൾക്കു ചുറ്റും സ്നേഹലാളനകളുടെ വലയമൊരുക്കാൻ ….,
എല്ലാറ്റിനുമുപരി ലോകത്തിൻ്റെ
നശ്വരതകളെ മറന്ന്
നിത്യതയെ ലക്ഷ്യം വച്ചു ജീവിക്കാൻ…. ക്രിസ്മസ് നമ്മെ ക്ഷണിക്കുന്നു.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles