ക്ഷമ കരുത്താണ് കഴിവുകേടല്ല

കൊടുങ്കാറ്റ് ഒരു കപ്പലിനെ പോലും തകർത്തു കളയും….!!!
എന്നാൽ ……,
ഒരു കയറിൻ്റെ കെട്ടഴിക്കാൻ
അതിനു സാധ്യമല്ല.
കോപം എല്ലാം തകർത്ത് കളയും.
എന്നാൽ….,
ഒരു പ്രശ്നത്തിൻ്റെ കെട്ടഴിച്ച്
പരിഹാരം കാണാൻ അതിന് കഴിയില്ല.

മാപ്പ് പറയുക എന്നത് ചിലർക്ക് മരണതുല്യമായ കാര്യമാണ് .
ഒരു ‘മാപ്പ് ‘കൊണ്ട് മുറിവുണക്കാൻ കഴിയാത്ത പക്ഷം, വാക്കുകൾ കൊണ്ട് നീ പ്രഹരം ഏൽപ്പിക്കാതി രിക്കുക .

വാക്കുകൾക്ക് രണ്ട് സ്വഭാവമുണ്ട്.
അവ ജീവിതത്തിന് സമൃദ്ധിയുടെ പ്രസരിപ്പും,
അതുപോലെ
അനവസരോചിതമായ വാക്കുകൾ നിരുത്സാഹിയുടെ മുഷിപ്പും നൽകുന്നുണ്ട്.

അപരൻ്റെ ജീവിതത്തിൽ
ഉണർവ്വിൻ്റെ പൂത്തിരി കത്തിക്കാനും അതുപോലെ തന്നെ
അവനിലെ പ്രകാശത്തെ തല്ലിക്കെടുത്താനും
വാക്കിനോളം ശക്തമായത് ഒന്നുമില്ല.

കടന്നു പോകുന്ന മനുഷ്യരേക്കാൾ…..
പറഞ്ഞു വച്ച വാക്കുകൾക്ക് ദീർഘായുസുണ്ട്.
ഓർക്കണം… ചില വാക്കുകൾ ജീവിതഗതിയെ മാറ്റിമറിക്കുന്നതാണ്.
പണിതുയർത്താനും നട്ടുവളർത്തുവാനും ഉപകരിക്കുന്ന കൃപയുടെ വാക്കുകളായിരിക്കട്ടെ നമ്മുടേത്.

നിൻ്റെ വാക്കുകളാൽ തന്നെ നീ നീതീകരിക്കപ്പെടും എന്ന ക്രിസ്തു മൊഴി
മറക്കാതിരിക്കാം.

” ഉചിതമായ വാക്ക് വെള്ളിത്തകിടിൽ
പതിച്ചു വച്ച സ്വർണ്ണ നിർമ്മിതമായ ആപ്പിൾ പഴം പോലെയാണ്.”
(സുഭാഷിതങ്ങൾ 25:1 1)

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles