കുഞ്ഞാടിന്റെ വിശ്വസ്തത
” അവൻ നാഥൻമാരുടെ നാഥനും രാജാക്കന്മാരുടെ രാജാവുമാണ്.
അവനോടുകൂടെയുള്ളവർ വിളിക്കപ്പെട്ടവരും
തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമാണ് “
( വെളിപാട് 17: 14 )
കാൽവരി യാത്രയിൽ,
തന്നെ പിന്തുടർന്നവരെയൊന്നും ക്രിസ്തു
വെറും കയ്യോടെ പറഞ്ഞയച്ചില്ല
കുരിശു ചുമക്കാൻ സഹായിച്ച ശിമയോന്
സത്യവിശ്വാസത്തിൽ ഉറച്ചു നില്ക്കുവാനുള്ള കൃപയും, അവൻ്റെ മക്കൾക്ക്
വിശ്വാസ വീഥിയിൽ നില നില് പിൻ്റെ വരവും!
മുഖം തുടച്ചാ ശ്വസിപ്പിച്ച വെറോനിയ്ക്കായുടെ തൂവാലയിൽ
തിരുമുഖച്ഛായ !
കൂടെക്കരഞ്ഞ ഓർശ്ശേം പുത്രിമാർക്ക് ആശ്വാസവചനങ്ങൾ!
തലമുറകൾവേണ്ടി പ്രാർത്ഥിക്കാനുള്ള
മുന്നറിയിപ്പും!
കല്ലറയിങ്കൽ കാത്തുനിന്ന
പാപിനിയായ മറിയം മഗ്ദലേനക്ക് അപ്പസ്തോലന്മാരുടെ അപ്പസ്തോല എന്ന പദവിയും ,
മാലാഖമാരുടെ ചിറകിലേറ്റി സ്വർഗ ഭാഗ്യവും!
പാപത്തിനു മുന്നറിയിപ്പുകൊടുത്ത പീലാത്തോസിൻ്റെ ഭാര്യയുടെ പേര്
തിരുവെഴുത്തിൻ്റെ താളുകളിൽ….
ബലിയർപ്പണത്തിനു വഴിയൊരുക്കി കുരിശുമരണംവിധിച്ച പന്തിയോസ് പീലാത്തോസിൻ്റെ പേര് ,
രണ്ടായിരം വർഷങ്ങൾക്കിപ്പുറവും ക്രിസ്തുവിൻ്റെ സഭയുടെ വിശ്വാസ പ്രമാണത്തിൽ….
നല്ല കള്ളനു പറുദീസ….
ദ്രോഹിച്ചവർക്കു കൂട്ടുനിന്ന ശതാധിപനു
വിശ്വാസത്തിൻ്റെ ഉൾക്കാഴ്ച്ചയും
പുതിയ നിയമത്തിലെ ആദ്യത്തെ ആരാധകനെന്ന സ്ഥാനവും!
ഒടുവിൽ ,വിശ്വാസം ഏറ്റുപറയാൻ ഭയന്നിരുന്ന അരിമത്തിയാക്കാരൻ ജോസഫിന് തൻ്റെ കബറടക്കച്ചുമതലയും
തിരുവെഴുത്തിൻ്റെ താളുകളിൽ സ്ഥാനവും!
അതേ …
ക്രിസ്തുവിൻ്റെ വിശ്വസ്തത അവനോളം തന്നെ മഹത്വമേറിയത്.
~ Jincy santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.