യേശുവിന്റെ തിരുക്കല്ലറയുടെ ദേവാലയം സന്ദര്‍ശകര്‍ക്കായി തുറന്നു

ജെറുസലേമിലുള്ള യേശുവിന്റെ യേശുവിന്റെ തിരുക്കല്ലറയുടെ ദേവാലയം തുറന്നു. കൊറോണ വൈറസ് കാലത്തുണ്ടായ ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ദേവാലയം മെയ് 24 നാലിനാണ് വീണ്ടും തുറന്നത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യഘട്ടത്തില്‍ 50 പേരെ മാത്രമേ ദേവാലയത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ എന്ന് അധികാരികള്‍ പറഞ്ഞു. പനിയോ മറ്റ് കോവിഡ് ലക്ഷണങ്ങളോ ഇല്ലാത്തവരെ മാത്രമേ അകത്ത് പ്രവേശിപ്പിക്കുകയുള്ളൂ. മുഖാവരണവും മറ്റ് സുരക്ഷാ മുന്‍കരുതലും ഉറപ്പുവരുത്തുമെന്നും അധികാരികള്‍ അറിയിച്ചു. സന്ദര്‍ശകര്‍ തമ്മില്‍ 2 മീറ്റര്‍ അകലം പാലിക്കണം.

യേശുവിന്റെ കല്ലറയും അവിടുത്തെ ക്രൂശീകരണസ്ഥലവും സൂക്ഷിച്ചിരിക്കുന്ന ഇടമാണ് ഈ ദേവാലയം. മാര്‍ച്ച് 25 നാണ് കൊറോണ ഭീഷണിയെ തുടര്‍ന്ന് ഇവിടെ അടച്ചു പൂട്ടിയത്. വിവിധ ക്രിസ്ത്യന്‍ സഭകള്‍ അധികാരം കൈയാളുന്ന ഒരു അസാധാരണ കേന്ദ്രമാണ് ചര്‍ച്ച് ഓഫ് ദ ഹോളി സെപ്പള്‍ക്കര്‍.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles