മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ – 4-ാം ദിവസം

മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ 4-ാം ദിവസം ~

എന്റെ വിളിക്കു പ്രത്യുത്തരം നല്‍കിയ എന്റെ മക്കള്‍ എന്റെ വിമലഹൃദയത്തില്‍നിന്ന് അഭ്യര്‍ത്ഥിക്കുന്ന എല്ലാ കൃപകളും അവര്‍ക്കു ലഭിക്കും. എന്റെ മാതൃഹൃദയത്തില്‍ നടത്തിയ പ്രതിഷ്ഠയില്‍ അധിഷ്ഠിതമായ ഉറച്ച വിശ്വാസത്താല്‍ പരിശുദ്ധാത്മാവ് നിങ്ങളിലും നിങ്ങളിലൂടെയും പ്രവര്‍ത്തിക്കും. ഒരിക്കല്‍ക്കൂടി ഞാന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. നിങ്ങളുടെ കാല്‍ക്കീഴില്‍ ഭൂമിയില്ലാത്തതായി തോന്നുമ്പോള്‍, മനസ്സിലാക്കിക്കൊള്ളുക നിങ്ങള്‍ എന്റെ കരവലയത്തിലാണ്.

എന്റെ മക്കളെ, എന്റെ വാക്കുകളിലൂടെ പറഞ്ഞ എന്റെ സുനിശ്ചിത വിജയം പിതാവായ ദൈവത്തിന്റെ ഇഷ്ടമല്ലെന്ന് ഒരിക്കലും സംശയിക്കരുത്. ദൈവഹിതമനുസരിച്ച് എന്റെ തെരഞ്ഞെടുക്കപ്പെട്ട മക്കളുടെ ഞാനുമായിട്ടുള്ള ഐക്യത്തില്‍നിന്നും ഉറച്ച വിശ്വാസത്തില്‍ നിന്നുമാണ് നിങ്ങള്‍ക്ക് ‘അതെ’ Yes എന്നു പറയാനുള്ള പ്രേരണ ലഭിക്കുന്നത്.

നേര്‍വഴി നയിക്കല്‍: ഹൃദയങ്ങളുടെ ദൈവീകമായ കൈമാറ്റത്തിനുള്ള അവസ്ഥ ആത്മാവില്‍ സംജാതമാകണമെങ്കില്‍ അസാധരണമായ കൃപ അത്യന്താപേക്ഷിതമാണ്. ദഹിപ്പിക്കുന്ന അഗ്നി ഇറങ്ങി വരണം. പ്രതിഷ്ഠ നടത്തിയ ആത്മാവിനെ ദൈവം മനുഷ്യന്റെ സ്‌നേഹിക്കാനുള്ള സ്വാഭാവിക കഴിവിനേക്കാള്‍ അപരിയായി ഉയര്‍ത്തുന്നു. ചുരുക്കത്തില്‍, ദൈവം ഓരോ ആത്മാവിനേയും സ്വര്‍ഗ്ഗോന്മുഖമാക്കി മാറ്റുന്നു.

ആത്മാവ് മാനുഷികമായി ചലിച്ചാലും കൈമാറ്റ സമയത്ത് ദൈവം അതനുസരിച്ച് അതിനെ ആകര്‍ഷിക്കും. ദൈവത്തിനു മാത്രമേ ഒരു പ്രത്യേക ആത്മീയതലത്തിലേക്കു കൊണ്ടുവരാന്‍ സാധിക്കുകയുള്ളു. അങ്ങനെ ഒരു ആത്മാവില്‍ ഒരത്ഭുതം ചെയ്യുവാന്‍ ആഴമായ ദൈവീക സ്‌നേഹത്തിന്റെ ഇടപെടല്‍ ആവശ്യമാണ്. പ്രതിഷ്ഠയ്ക്ക് വേണ്ടുന്ന അടിസ്ഥാനപരമായ കാര്യങ്ങള്‍ നടന്നിട്ടില്ലെങ്കില്‍ ആ ആത്മാവിനു കൈമാറ്റ സമയത്ത് എത്തേണ്ട സ്ഥലത്തേക്ക് എത്താന്‍ സാധിക്കുകയില്ല. പരിശുദ്ധ അമ്മയോടുള്ള സ്‌നേഹം വളര്‍ത്തിയെടുക്കുവാന്‍ പ്രതിഷ്ഠിക്കപ്പെട്ട ഒരു ആത്മാവിന്റെ പരിശ്രമ ഫലമാണ് ഹൃദയങ്ങളുടെ കൈമാറ്റം. ഒരുക്ക ശുശ്രൂഷയും പ്രതിഷ്ഠ പോലെതന്നെ അത്രയ്ക്കും പ്രാധാന്യമുള്ളതാണെന്ന് മറക്കരുത്. അല്ലെങ്കില്‍ പ്രതിഷ്ഠയിലൂടെ ലഭിക്കേണ്ട പ്രത്യേക കൃപ ലഭിക്കുകയില്ല.

മാര്‍ഗ്ഗനിര്‍ദ്ദേശം: എങ്ങനെയാണ് ഒരു ആത്മാവിനെ ദൈവത്തിലേക്കു കരേറ്റുക. നല്ല ആഗ്രഹങ്ങള്‍ ശക്തിയും ധൈര്യവും നമ്മില്‍ ഉളവാക്കും. അതുവഴി ദൈവത്തിന്റെ മല കയറാനുള്ള അദ്ധ്വാനവും ക്ഷീണവും കുറയ്ക്കും പ്രയാസമുള്ള സമയങ്ങളില്‍ ഉല്‍കൃഷ്ടമായ ആഗ്രഹം കൂടാതെ വിശുദ്ധി പ്രാപിക്കണമെന്ന് ആഗ്രഹിച്ചാല്‍ ആരായാലുംതന്നെ പൂര്‍ണ്ണതയില്‍ എത്തുകയില്ല പരിശുദ്ധിക്കുവേണ്ടിയുള്ള ഈ തീവ്രമായ അഭിലാഷത്തോടുകൂടി നിരന്തരമായി മുന്നേറിയാല്‍ മാത്രമേ പുണ്യങ്ങളാല്‍ അലങ്കരിക്കപ്പെട്ട പരിശുദ്ധിയുടെ കിരീടം വാങ്ങിച്ചെടുക്കാന്‍ സാധിക്കുകയുള്ളു. പരിശുദ്ധ അമ്മയുടെ ആഗ്രഹം ഒരിക്കലും ദുഷിക്കാത്ത ഈ കിരീടം പ്രതിഷ്ഠയിലൂടെ നമ്മുടെ ആത്മാവിനെ ധരിപ്പിക്കണം എന്നാണ്.

ധ്യാനചിന്ത: ഓ മറിയത്തിന്റെ അമലോത്ഭവ ഹൃദയമേ, എന്റെ ഹൃദയം അങ്ങയുടെ ഹൃദയംപോലെ ആകുവാനുള്ള കൃപയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെ. പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ അങ്ങയോടുള്ള സ്‌നേഹംകൊണ്ട് എന്നെ നിറയ്ക്കണമെ. ദഹിപ്പിക്കുന്ന അഗ്നിയാല്‍ എന്റെ ഹൃദയത്തെ കൈമാറ്റ നിമിഷത്തിലേക്കു നയിക്കണമെ. അങ്ങനെ രൂപാന്തരീകരണത്തിന്റെ അത്ഭുത ശക്തിയാല്‍ എന്റെ ഹൃദയത്തെയും മനസ്സിനെയും പൊതിഞ്ഞ്, ദൈവം ആഗ്രഹിക്കുന്ന ഉയരത്തില്‍ പറന്നു പ്രകാശിക്കട്ടെ.

‘കര്‍ത്താവിന്റെ മലയില്‍ ആരു കയറും? അവിടുത്തെ വിശുദ്ധ സ്ഥലത്ത് ആരു നില്‍ക്കും? കളങ്കമറ്റ കൈകളും നിര്‍മ്മലമായ ഹൃദയവും ഉള്ളവന്‍, മിഥ്യയുടെ മേല്‍ മനസ്സ് പതിക്കാത്തവനും കള്ളസത്യം ചെയ്യാത്തവനും തന്നെ.’ സങ്കീ. 24 – 3:4

നന്മ നിറഞ്ഞ മറിയമെ (3)

എത്രയും ദയയുള്ള മാതാവെ (1)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles