ദൈവത്തിന്റെ ആത്മാവും ലോകവും

യേശുക്രിസ്തു നമുക്ക് വാഗ്ദാനം ചെയ്യുന്ന ഈ സഹായകൻ ജീവിതത്തിലുണ്ടെങ്കിലേ, ദൈവകല്പനകൾ പാലിക്കാൻ നമ്മുടെ ഹൃദയങ്ങൾക്ക് സാധിക്കൂ. വിശുദ്ധഗ്രന്ഥത്തിലുടനീളം ദൈവത്തിന്റെ ആത്മാവ് എന്നാൽ, ലോകത്തിന്റെ ആത്മാവിനെതിരായി നിൽക്കുന്ന സാന്നിദ്ധ്യമാണ്. നമ്മെ ദൈവത്തോടടുപ്പിക്കുന്നത് ദൈവത്തിന്റെ ആത്മാവാണ്. എന്നാൽ ദൈവത്തിൽനിന്ന് നമ്മെ അകറ്റുന്നതും, അതുപോലെ തന്നെ നമ്മുടെ സഹോദരങ്ങളിലിനിന്ന് നമ്മെ അകറ്റുന്നതും ലോകത്തിന്റെ ആത്മാവാണ്, തിന്മയുടെ ആത്മാവാണ്. ക്രൈസ്തവരെന്ന നിലയിൽ, ദൈവാത്മാവിന്റെ ശക്തിയാൽ നയിക്കപ്പെടുന്നവരാകാൻ വിളിക്കപ്പെട്ടവരാണ് നാമോരോരുത്തരും. ദൈവസ്നേഹം മാംസമായി നമുക്കിടയിൽ അവതരിച്ചത് ക്രിസ്തുവിലൂടെയാണെങ്കിൽ, ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്നത് പോലെ, അതെ ക്രിസ്തു പിതാവിനോട് നമുക്കായി പ്രാർത്ഥിച്ച് നൽകുന്ന സഹായകനാണ് പരിശുദ്ധാത്മാവ്. ദൈവശാസ്ത്രജ്ഞന്മാരൊക്കെ പറയുന്നതുപോലെ, പിതാവും പുത്രനും തമ്മിലുള്ള സ്നേഹമാകുന്ന ആത്മാവ്, ആ പരിശുദ്ധാത്മാവാണ്, ദൈവസ്നേഹത്തിലേക്ക് നമ്മെ നയിക്കുക, ദൈവകല്പനകൾ പാലിച്ച്, ദൈവമക്കൾക്കടുത്ത ജീവിതം നയിക്കുവാൻ നമ്മെ സഹായിക്കുക.

ഗലാത്തിയാക്കാർക്കെഴുതിയ ലേഖനത്തിന്റെ അഞ്ചാം അധ്യായത്തിന്റെ പതിനാറു മുതൽ ഇരുപത്തിയാറു വരെയുള്ള വാക്യങ്ങളിൽ ആത്മാവിനെതിരെ നിൽക്കുന്ന ജഡമോഹങ്ങളെക്കുറിച്ച് പൗലോസ് ശ്ലീഹ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. നിയമത്തിന്റെ കീഴിൽനിന്ന് നമ്മെ സ്വാതന്ത്രരാക്കി, ദൈവസ്നേഹത്തിന്റെ കൽപ്പനകളിലൂടെ സ്വർഗ്ഗോന്മുഖരായി സഞ്ചരിക്കാൻ നമ്മെ സഹായിക്കുന്നത് ആത്മാവാണ്. നമ്മെക്കാൾ പ്രധാനപ്പെട്ടതായി സ്വർഗ്ഗത്തെ കാണാൻ, നമ്മെക്കാൾ കൂടുതലായി ദൈവത്തെ സ്നേഹിക്കാൻ, സഹോദരങ്ങളെ സ്നേഹിക്കാൻ നമ്മെ പഠിപ്പിക്കുന്നത് ഈ ദൈവാത്മാവാണ്. എന്നാൽ ലോകത്തിന്റെ, തിന്മയുടെ ആത്മാവാകട്ടെ, ദൈവത്തെയും മറ്റുള്ളവരെയുംകാൾ പ്രധാനപ്പെട്ടവരായി നമ്മെത്തന്നെ കാണാനും, അസൂയയോടും, മാത്സര്യബുദ്ധിയോടും, ഭിന്നതയോടും ഒക്കെ മറ്റുള്ളവരോട് പെരുമാറാനും നമ്മെ പ്രേരിപ്പിക്കും.

ക്രിസ്തു നമുക്ക് വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിനെ നഷ്ടപ്പെടുത്താതെ, ആത്മാവിനാൽ നയിക്കപ്പെട്ട്, ദൈവവചനങ്ങളുടെയും ദൈവികകല്പനകളുടെയും അർത്ഥം മനസ്സിലാക്കി സ്വർഗ്ഗോന്മുഖമായ ജീവിതം നയിക്കുവാൻ വേണ്ട അനുഗ്രഹത്തിനായി നമുക്ക് പ്രാർത്ഥിക്കാം. ഇന്ദ്രിയങ്ങളുടെ, മനസ്സിന്റെ, ഹൃദയത്തിന്റെ നിശബ്ദതയിൽ ദൈവാത്മാവിന്റെ സ്വരം ശ്രവിച്ച്, ദൈവഹിതം തിരിച്ചറിഞ്ഞ്, ദൈവസ്നേഹത്തിലും സഹോദരസ്നേഹത്തിലും വളർന്ന്, ദൈവത്തിനൊപ്പം ജീവിക്കുന്ന മനുഷ്യരായി നമുക്കും മാറാം. പരിശുദ്ധാത്മാവിന്റെ ദാനവരങ്ങൾ ദൈവം നമ്മിൽ ധാരാളമായി ചൊരിയട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles