നിങ്ങളെ കുറിച്ചുള്ള ഈശോയുടെ സ്വപ്‌നം അറിയാന്‍ നിങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ?

നമ്മുടെയെല്ലാം ജീവിതത്തിൽ നമുക്ക് ഓരോ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ട്.
നമ്മുടെ ഈശോയ്ക്കും നമ്മിലൂടെ കുറെ സ്വപ്നങ്ങൾ ഉണ്ട്.
എപ്പോഴെങ്കിലും നമ്മുടെ ഈശോയുടെ സ്വപ്നങ്ങൾ അറിയാൻ നമ്മൾ ശ്രമിച്ചിട്ടുണ്ടോ?
എന്നിലൂടെ എന്റെ ഈശോ എന്ത് ആഗ്രഹിക്കുന്നു എന്ന് ഒരിക്കലെങ്കിലും ഈശോയോട് ചോദിച്ചിട്ടുണ്ടോ?
നമ്മുടെ ഈശോയുടെ സ്വപ്നങ്ങളിലേക്ക് നമുക്ക് ഈശോയോട് കൂടെ ഒന്നു പോകാം.
“കര്ത്താവിന്റെ ദാസന് കലഹപ്രിയനായിരിക്കരുത്‌; എല്ലാവരോടും സൗമ്യതയുള്ളവനും യോഗ്യനായ അധ്യാപകനും ക്ഷമാശീലനുമായിരിക്കണം.” (2 തിമോത്തേയോസ്‌ 2 : 24).
നമ്മൾ ഈശോയുടെ സ്വന്തം മക്കളാണ്. ഈശോയുടെ മക്കൾ കലഹിക്കുന്നവരാകരുത്. സ്നേഹത്തിലും, ഐക്യത്തിലും,എല്ലാവരോടും സൗമ്യതയോടെ പെരുമാറി ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവർ ആകണം. തെറ്റുകൾ ചെയ്താൽ ആ തെറ്റുകൾ മനസ്സിലാക്കി തെറ്റിൽ നിന്ന് സത്യത്തിലേക്ക് അതായത് ഈശോയുടെ കുരിശു വീട്ടിലേക്ക് മടങ്ങി വരണം. ഈശോ ആഗ്രഹിക്കുന്നു.
കര്ത്താവിനു യോജിച്ചതും അവിടുത്തേക്കു തികച്ചും പ്രീതിജനകവുമായ ജീവിതം നയിക്കാന് നിങ്ങള്ക്ക്‌ ഇടയാകട്ടെ. അതുവഴി നിങ്ങളുടെ എല്ലാ നല്ല പ്രവൃത്തികളും ഫലദായകമാവുകയും ദൈവത്തെക്കുറിച്ചുള്ള ജ്‌ഞാനത്തില് നിങ്ങള് അഭിവൃദ്‌ധിപ്പെടുകയും ചെയ്യും.” (കൊളോസോസ്‌ 1 : 10).
ദൈവത്തിന് അനുയോജ്യമായ ജീവിതം ആണോ നയിക്കുന്നത് എന്ന് ചിന്തിക്കേണ്ടതുണ്ട്?
നാം ചെയ്യുന്ന പ്രവർത്തികൾ, ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങൾ, എല്ലാം ഈശോയോട് ചോദിക്കാറുണ്ടോ? ഈശോ ആഗ്രഹിക്കുന്നു. എന്റെ മക്കൾ എന്നോട് ചോദിക്കണം അവരെടുക്കുന്ന തീരുമാനങ്ങൾ അപ്പന്റെ സ്വപ്നമാണത്. നാം അപ്പനോട് ചോദിച്ച് ചെയ്യുന്ന ഏത് കാര്യമായാലും അതിന് ഉയർച്ച മാത്രമേ ഉണ്ടാകു. “ആകയാല്, ദൈവമഹത്വത്തിനായി ക്രിസ്‌തു നിങ്ങളെ സ്വീകരിച്ചതുപോലെ നിങ്ങള് അന്യോന്യം സ്വീകരിക്കുവിന്.” (റോമാ 15 : 7)
ഈശോ നമ്മളെ മക്കളായി സ്വീകരിച്ചു. നാം ഈ ഭൂമിയിൽ ആയിരിക്കുമ്പോൾ ഈശോ സ്വപ്നം കാണുന്നു. ദൈവം നമ്മെ സ്നേഹിച്ചത് പോലെ നമ്മളും പരസ്പരം സ്നേഹിക്കുവാൻ.
ഭാര്യ ഭർത്താക്കൻമാർ തമ്മിലുള്ള ഐക്യം, സഹോദരർ തമ്മിലുള്ള ഐക്യം, കുടുംബങ്ങൾ തമ്മിലുള്ള ഐക്യം, യേശു സ്വപ്നം കാണുന്നു എല്ലാവരും സ്നേഹത്തിൽ ഏകമനസ്സോടെ ഒരുമിച്ചു ജീവിക്കുവാൻ. ദൈവം സ്നേഹമാണ് ആ സ്നേഹം ദൈവം നമ്മിലേക്ക് പകരുന്നു. ആ സ്നേഹത്തിൽ നിന്നുകൊണ്ട് എല്ലാവരെയും നമുക്ക് പരസ്പരം സ്നേഹിക്കാം.
“അതുപോലെതന്നെ, അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച്‌ ദൈവത്തിന്റെ ദൂതന്മാരുടെ മുമ്പില് സന്തോഷമുണ്ടാകും എന്ന്‌ ഞാന് നിങ്ങളോടു പറയുന്നു.” (ലൂക്കാ 15 : 10)
നാം ചെയ്യുന്ന തെറ്റിൽ നാം അനുതപികാറുണ്ടോ?
നാം അനുതപിക്കുമ്പോൾ അതിൽ ദൈവം എന്തുമാത്രം സന്തോഷിക്കുന്നു.
ധൂർത്ത പുത്രന്റെ ഉപമയിൽ ധൂർത്ത പുത്രൻ തന്റെ തെറ്റുകൾ മനസ്സിലാക്കി സ്വന്തം ഭവനത്തിൽ ദാസനായി കഴിയാമെന്നു വിചാരിച്ചു വന്നപ്പോൾ പിതാവ് അവനെ കണ്ടപ്പോൾ മനസ്സലിഞ്ഞ് ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചു എന്ന് കാണാൻ സാധിക്കും.
അതിനേക്കാൾ എത്രയോ അധികം നമ്മുടെ അപ്പൻ നാമോരോരുത്തരേയും സ്നേഹിക്കുന്നു. നാം ചെയ്യുന്ന തെറ്റുകൾ മനസ്സിലാക്കി അപ്പന്റെ അടുത്തേക്ക് കടന്നു ചെല്ലുമ്പോൾ കാൽവരിയിൽ നമുക്കായി സകലതും പൂർത്തീകരിച്ച് നമ്മെ ഓരോരുത്തരെയും നേടിയെടുത്ത നമ്മുടെ അപ്പൻ എന്തുമാത്രം സന്തോഷിക്കും.
“നിങ്ങള് ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്‌മാവ്‌ നിങ്ങളില് വസിക്കുന്നുവെന്നും നിങ്ങള് അറിയുന്നില്ലേ? (1 കോറിന്തോസ്‌ 3 : 16)
ദൈവം വസിക്കുന്ന ആലയങ്ങൾ ആണ് നാമോരോരുത്തരും. നമ്മുടെ ഹൃദയങ്ങളിൽ ദൈവം വസിക്കുമ്പോൾ ഹൃദയം കൊണ്ട് നമ്മുടെ ദൈവത്തിന്റെ സ്വപ്നങ്ങൾ അനുസരിക്കുന്ന അപ്പന്റെ മക്കൾ ആകാം. ദൈവത്തിന്റെ കരവേലയായ ദൈവത്തിന്റെ ആലയങ്ങളായ നമ്മെ ഈശോ ചേർന്ന് നിന്ന് വിശുദ്ധിയിൽ സംരക്ഷിക്കും.
“ഞാന് നന്നായി പൊരുതി; എന്റെ ഓട്ടം പൂര്ത്തയാക്കി; വിശ്വാസം കാത്തു.” (2 തിമോത്തേയോസ്‌ 4 : 7″
ദൈവം തന്ന ഈ കൊച്ചു ജീവിതത്തിൽ ദൈവത്തിന്റെ സ്വപ്നങ്ങൾ നമ്മിൽ പൂവണിയാനായി പ്രാർത്ഥിക്കാം. ഈശോയുടെ മാറോട് ചേർന്ന് നിന്ന് അപ്പന്റെ സ്വപ്നങ്ങളുടെ ഒരു കൊച്ചു രാജകുമാരനും, കൊച്ചു രാജകുമാരിയും ആകാം,

ഈശോയ്ക്ക് നമ്മിലുള്ള വിശ്വാസം കാത്തു സംരക്ഷിക്കുന്ന മക്കൾ ആകാം. അപ്പന്റെ സ്വപ്നങ്ങൾക്കായി നമ്മുടെ ജീവിതം പൊരുതി ജയിക്കാം. നീതിയുടെ കിരീടം നമുക്ക് അണിയാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles