ഫ്രാന്‍സിലെ ഐവിഎഫ് ബില്ലിനെതിരെ വ്യാപക പ്രതിഷേധം

പാരീസ്: ലെസ്ബിയന്‍ ദമ്പതികള്‍ക്കും ഏകരായി ജീവിതം നയിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികളെ തയ്യാറാക്കി കൊടുക്കുന്ന ഐവിഎഫ് (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍) ബില്ലിനെതിരെ അര ലക്ഷത്തോളം പേര്‍ പാരീസില്‍ പ്രതിഷേധ പ്രകടനം നടത്തി. ഫ്രഞ്ച് മെത്രാന്മാരും ബില്ലിനെ എതിര്‍ത്തിരുന്നു.

ഒക്ടോബര്‍ 6 ന് നടന്ന പ്രതിഷേധത്തില്‍ 42000 പേര്‍ ഉണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു.

‘ഒരു പിതാവിന്റെ വാത്സല്യവും തണലും അനുഭവിച്ചു വളരേണ്ടു കുട്ടികള്‍ക്ക് അത് നിഷേധിക്കുന്നതാണ് ഈ ഐവിഎഫ് ബില്‍. കുട്ടിയെ വളര്‍ത്തുന്ന സ്ത്രീ അതിനെ ഒരു ഉപഭോഗ വസ്തുവായി കൊണ്ടു നടക്കുകയാണ് ചെയ്യുന്നത്’ ഫ്രഞ്ച് സര്‍ക്കാരിലെ മുന്‍ നിയമവിദഗ്ദന്‍ മാരിയോണ്‍ മാരെഷാല്‍ അഭിപ്രായപ്പെട്ടു.

ഈ ബില്‍ നിയമപരമാക്കാനുള്ള നീക്കം കുടുംബത്തെ ശിഥിലമാക്കുമെന്നും സമൂഹത്തെ നശിപ്പിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. പിതാവിന്റെ സഹായമില്ലാതെ കുട്ടികളെ നിര്‍മിച്ചെടുക്കുന്ന ഈ സംവിധാനം അനീതിയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles