വടക്കന്‍ അയര്‍ലണ്ടില്‍ ഭ്രൂണഹത്യ നിയമാനുസൃതമാക്കി
ബെല്‍ഫാസ്റ്റ്: വടക്കന്‍ അയര്‍ലണ്ടില്‍ ഭ്രൂണഹത്യയും സ്വവര്‍ഗ വിവാഹവും നിയമാനുസൃതമാക്കി. 2020 ഫെബ്രുവരി മുതല്‍ വടക്കന്‍ അയര്‍ലണ്ടില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ നിയമപിന്തുണയോടെ നടക്കും. അതു പോലെ 2020 ഏപ്രില്‍ മുതല്‍ ഭ്രൂണഹത്യകളും അരങ്ങേറും.
നേരത്തെ, അമ്മയുടെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യങ്ങളില്‍ മാത്രമേ ഭ്രൂണഹത്യ ചെയ്യാന്‍ വടക്കേ അയര്‍ലണ്ടില്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ.
സ്വവര്‍ഗവിവാഹം നിയമാനുസൃതമാക്കി കൊണ്ടുള്ള നിയമനിര്‍മാണം ബ്രിട്ടിഷ് പാര്‍ലമെന്റ് 2019 ജൂലൈയിലാണ് നടത്തിയത്. ഒക്ടോബര്‍ 22 മുതല്‍ ഈ നിയമം പ്രബല്യത്തില്‍ വന്നു.
ഇതിനെതിരെ പ്രോലൈഫ് അംഗങ്ങള്‍ രംഗത്തു വന്നെങ്കിലും സ്വവര്‍ഗ വിവാഹവും ഗര്‍ഭഛിദ്രവും നിയമാനുസൃതമാക്കുന്നത് തടയാന്‍ സാധിച്ചില്ല.