അന്താരാഷ്ട്ര ഭൂതോച്ചാടന കോഴ്‌സ് ബംഗളുരുവില്‍

ബെംഗളുരു: ആറാമത് അന്താരാഷ്ട്ര ഭൂതോച്ചാടന കോഴ്‌സ് ബംഗളുരുവില്‍ നടക്കും. ഒക്ടോബര്‍ 13 മുതല്‍ 19 വരെയാണ് കോഴ്‌സ് നടക്കുന്നത്. ലൈറ്റ് ഓഫ് ക്രിസ്ത്യന്‍ കമ്മ്യുണിറ്റിയാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്. ഇന്ത്യയെ കൂടാതെ ദൂബായ്, മലേഷ്യ, റോം, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും.

‘പങ്കെടുക്കുന്നവര്‍ക്കായി പ്രഭാഷണങ്ങളും ആരാധനയും വി. കുര്‍ബാനയും ദിവ്യകാരുണ്യാരാധനയും ഉണ്ടായിരിക്കും’ ലൈറ്റ് ഓഫ് ക്രിസ്ത്യന്‍ കമ്മ്യുണിറ്റി ഡയറക്ടര്‍ ക്രിസ്റ്റഫര്‍ കൊറയ പറഞ്ഞു. കഴിഞ്ഞ 24 വര്‍ഷങ്ങളായി ഭൂതോച്ചാടന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ലെറ്റ് ഓഫ് ക്രിസ്ത്യന്‍ കമ്മ്യുണിറ്റി.

ഫാമിലി ട്രീ ഹീലിംഗ്, ശാപങ്ങളില്‍ നിന്നും ബന്ധനങ്ങളില്‍ നിന്നുമുള്ള മോചനം തുടങ്ങിയ വിഷയങ്ങള്‍ക്കനുസരിച്ച് ഓരോ ദിവസത്തെയും പരിപാടികള്‍ ക്രമിപ്പെടുത്തിയിരിക്കുന്നു. ഏഷ്യയുടെ ഓരോ രൂപതയിലും ഒരു ഭൂതോച്ചാടകനെങ്കിലും വേണം എന്നാണ് തന്റെ ആഗ്രഹം എന്ന് ക്രിസ്റ്റഫര്‍ കൊറയ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles