കൊറോണയ്ക്കിടെ കത്തോലിക്കാ ഭൂവുടമ 200 പേരുടെ വാടക വേണ്ടെന്നു വച്ചു

ബ്രൂക്ക്‌ലിന്‍: കൊറോണ വൈറസ് കാലം മനുഷ്യരുടെ സന്മനസ്സും ദയവും കൂടി വെളിപ്പെടുത്തുന്ന കാലമായി മാറിയിരിക്കുന്നു. ബ്രൂക്ക്‌ലിനിലെ ഒരു കത്തോലിക്കനായ ഭൂവുടമയാണ് സ്ഥലം വാടകയ്ക്ക് എടുത്തിരിക്കുന്ന 200 പേരുടെ വാടക വേണ്ടെന്നു വച്ചത്.

‘അവരോട് വിഷമിക്കേണ്ട എന്നു ഞാന്‍ പറഞ്ഞു. എന്തായാലും ഞാനും അവരും എല്ലാം ഒരേ അവസ്ഥയിലൂടെയാണല്ലോ കടന്നു പോകുന്നത്.’ ഭൂവുടമയായ മാരിയോ സലെര്‍നോ പറഞ്ഞു.

‘ഈ തീരുമാനം സ്വീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് എന്റെ കത്തോലിക്കാ വിശ്വാസമാണ്. എല്ലാ ദിവസവും ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്. ഈ ക്വാറന്റൈന്‍ സമയത്ത് അധികസമയം ലഭിക്കുമ്പോള്‍ ഈ നശീകരണ വൈറസിനെ കീഴടക്കണമേ എന്ന് ഞാന്‍ നല്ലവനായ ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ട്’ മാരിയോ പറഞ്ഞു.

59 കാരനായ സലെര്‍നോയ്ക്ക് സ്വന്തമായി ഒരു മെക്കാനിക്ക് കടയും ഗ്യാസ് സ്‌റ്റേഷനും ഓട്ടോ ബോഡി ഷോപ്പുമുണ്ട്. അത് കൂടാതെ ബ്രൂക്ക്‌ലിനില്‍ 80 അപ്പാര്‍ട്‌മെന്റുകളും അദ്ദേഹത്തിന് സ്വന്തമായുണ്ട്. അദ്ദേഹത്തിന്റെ വാടക്കകാര്‍ക്ക് പലര്‍ക്കും ജോലി നഷ്ടമായി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles