ഓശാന ഞായറില്‍ ഇന്തോനേഷ്യന്‍ പള്ളിയില്‍ സ്‌ഫോടനം

ഇന്തോനേഷ്യയിലെ മകാസറില്‍ നടന്ന സ്‌ഫോടനത്തില്‍ ഓശാന ഞായര്‍ ദുഖവെള്ളിയായി. നഗരത്തിലെ സേക്രഡ് ഹാര്‍ട്ട് കത്തോലിക്കാ ദേവാലയത്തില്‍ ഇന്നലെ നടന്ന സ്‌ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഒരാള്‍ കൊല്ലപ്പെട്ടു. രാവിലെ 10.30നാണ് സ്‌ഫോടനം നടന്നത്.

പള്ളിയുടെ പ്രവേശന കവാടത്തിലാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ചാവേര്‍ ആക്രമണം നടത്തിയത് രണ്ടു പേരാണെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. ചാവേര്‍ തീവ്രവാദി മോട്ടോര്‍ ബൈക്കില്‍ എത്തി ദേവാലയത്തില്‍ പാഞ്ഞു കയറി ആക്രമണം നടത്തുകയായിരിന്നുവെന്നാണ് പ്രാഥമിക വിവരം. സുരക്ഷാ ക്യാമറകള്‍ പോലീസ് പരിശോധിച്ചു വരികയാണ്.

സ്‌ഫോടനത്തില്‍ പരിക്കേറ്റവരില്‍ ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യുന്നവരും വിശ്വാസികളും ഉള്‍പ്പെടുന്നുണ്ട്. സംഭവത്തെ അപലപിച്ചു ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ രംഗത്തെത്തി. ഭീകരപ്രവര്‍ത്തനത്തെ ശക്തമായി അപലപിക്കുന്നുവെന്നും കുറ്റവാളികളുടെ ശൃംഖലകളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാനും അവയുടെ ഉറവിടങ്ങള്‍ മനസിലാക്കി നടപടിയെടുക്കാനും പോലീസ് മേധാവിയ്ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles