പരിശുദ്ധാത്മാവ് നമുക്ക് ധൈര്യം പകരുന്നു: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: പ്രയാസങ്ങളുടെയും വെല്ലുവിളികളുടെയും മുമ്പില്‍ പരിശുദ്ധാത്മാവ് നമുക്ക് ധൈര്യം പകര്‍ന്നു നല്‍കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ. യേശുവിന്റെ സുവിശേഷം പ്രഘോഷിച്ചതിന്റെ പേരില്‍ സെന്‍ഹെദ്രീന്റെ മുന്നിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട അപ്പോസ്തലന്മാര്‍ക്ക് ധൈര്യം പകര്‍ന്നത് പരിശുദ്ധാവാണെന്ന് പാപ്പാ ഓര്‍മിപ്പിച്ചു.

ബോധ്യത്തോടെയും ഒരേ സ്വരത്തോടെയും തങ്ങളെ കുറ്റം വിധിക്കുന്നവരുടെ മുന്നില്‍ അപ്പോസ്തലര്‍ സംസാരിച്ചു. അപ്പസ്‌തോലന്മാര്‍ പരിശുദ്ധാത്മാവിന്റെ മെഗാഫോണായി മാറി.

ഇതേ മനുഷ്യര്‍ തന്നെയാണ് മുമ്പ് യേശു സമാനമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ചപ്പോള്‍ ഭീരുക്കളെ പോലെ ഓടി മറഞ്ഞത് എന്ന കാര്യവും പാപ്പാ ശ്രദ്ധയില്‍ പെടുത്തി. എന്നാല്‍ പെന്തക്കൂസ്തായ്ക്കു ശേഷം അവര്‍ ആകെ മാറി.

ഇതു തന്നെ നമ്മുടെ ജീവിതത്തിലും സംഭവിക്കുന്നുവെന്ന് പാപ്പാ ഓര്‍മിപ്പിച്ചു. നമ്മുടെ ശക്തി കൊണ്ടല്ല, പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ മുന്നോട്ടു നീങ്ങാനും എണ്ണമറ്റ യുദ്ധങ്ങള്‍ ജയിക്കുവാനും നമുക്ക് ധൈര്യവും ശക്തിയും ലഭിക്കും, പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles