പരിശുദ്ധാരൂപിയുടെ വണക്കമാസം ഒന്‍പതാം തിയതി

”റൂഹാദ്ക്കുദശാ നമ്മുടെ കര്‍ത്താവിനെ മരുഭൂമിയിലേക്ക് ആനയിച്ചതിനെ കുറിച്ച്”

പ്രായോഗിക ചിന്തകള്‍

1, നിന്റെ അന്തസ്സിന്റെ ചുമതലകളെ നിര്‍വ്വഹിക്കാന്‍ വേണ്ട വെളിവും ശക്തിയും ലഭിക്കുവാന്‍ നീ പ്രാര്‍ത്ഥിക്കാറുണ്ടോ?

2, ഏകാന്തതയില്‍ നിന്നോടു സംസാരിക്കുന്ന പരിശുദ്ധാരൂപിയുടെ സ്വരം നീ കേട്ടുവന്നതെങ്ങനെ.

3, ലോകവിഷയങ്ങളിലുള്ള അതിശ്രദ്ധ,പരിശുദ്ധാരൂപിയെ പിഞ്ചെല്ലുവാന്‍ നിനക്കു തടസ്സമായിരിക്കുന്നുണ്ടോ?

പക്ഷപ്രകരണങ്ങള്‍

സകലതും തന്റെ മുമ്പാകെ തുറന്നു വെളിപ്പെട്ടിരിക്കുന്ന നിത്യപ്രകാശമായ റൂഹാദ്ക്കുദശായെ! സാഷ്ടാംഗമായി വീണു അങ്ങേ ഞാന്‍ ആരാധിക്കുന്നു. പാപത്തിന്റെ നിഴല്‍പോലുമില്ലാത്ത പരിശുദ്ധതയായ ഈശോയെപ്പോലും പരീക്ഷിപ്പാന്‍ പിശാച് തുനിഞ്ഞതിനെ കണ്ടു ഞാന്‍ ഭയന്നു ഞടുങ്ങുന്നു. പച്ചമരത്തോടിങ്ങനെയെങ്കില്‍ ഉണക്കമരത്തില്‍ എന്തുസംഭവിക്കും? ആ വഞ്ചകനെ ജയിക്കാന്‍ മിശിഹായ്‌ക്കോ എന്നാല്‍ പ്രയാസമില്ലായിരുന്നു.

പരിശുദ്ധാരൂപിയായ കര്‍ത്താവേ! ആ ദുഷ്ടശത്രു എന്നെ വിഴുങ്ങാനായി രാപകല്‍ ഓടിനടക്കുന്നതിനെ അങ്ങ് കാണുന്നുവല്ലോ, അന്ധകാരത്തിന്റെ പ്രഭു എന്നെ പിടിപ്പാനായി ഒളിച്ചുവയ്ക്കുന്ന കെണികള്‍ അസംഖ്യമായിരിക്കുന്നു. മഹാശക്തനായ അവനോടു എതിര്‍ക്കാന്‍ എനിക്കെങ്ങനെ കഴിയും?

എന്റെ ബോധത്തിന്റെ ഇരുളിനെ ഞാന്‍ കാണുന്നു. എന്റെ ബലഹീനതയെ ഞാനേറ്റു പറയുന്നു. കഴിഞ്ഞ കാലത്തില്‍ പലപ്പോഴും ഞാന്‍ വീണുപോയതിനെ ഓര്‍ത്തു പരിഭ്രമിക്കയും ചെയ്യുന്നു. ഓ! എന്റെ തുണയും ഏക അവലംബവുമായ റൂഹായേ! അങ്ങയുടെ വെളിവ് എനിക്കു നല്കുക. അവന്റെ കെണികളെ ഞാന്‍ ഗ്രഹിക്കട്ടെ. അങ്ങയുടെ ശക്തിയെ എന്നില്‍ നിറയ്ക്കുക. അങ്ങയുടെ സ്തുതിക്കായി അവന്റെ ശക്തിയെ ഞാന്‍ തകര്‍ക്കട്ടെ. തപസ്സിന്റേയും,പ്രാര്‍ത്ഥനയുടേയും മൗനത്തിന്റേയും അരൂപിയെ എന്നില്‍ ചിന്തണമെ. എന്റെ ബോധത്തെ ഇരുളാക്കുന്ന ലോകമായയെ അങ്ങ് ചിതറിക്കേണമെ. അങ്ങയുടെ സ്വരത്തിനു ചെവി തരാത്ത എന്റെ സ്വഭാവത്തെ അങ്ങ് മാറ്റുക. ലോകകാര്യാദികളിലുള്ള അമിതമായ പക്ഷത്തെ കെടുത്തി സ്വര്‍ഗ്ഗീയ കാര്യങ്ങളിലുള്ള ആശ എന്റെ ഹൃദയത്തില്‍ ജ്വലിപ്പിക്കുക. ഇങ്ങനെ എന്നാല്‍ കഴിയുംവണ്ണം പാപത്തിന്റെ വഴികളെ അടച്ചും നിന്റെ സഹായത്താല്‍ ദുരാശകളെ അമര്‍ത്തി പിശാചിനെ ജയിച്ചും, അപകടംകൂടാതെ അങ്ങേപ്പക്കല്‍ വന്നുചേരുന്നതിനുള്ള അനുഗ്രഹം എനിക്ക് തന്നരുളേണമെന്നു എത്രയും എളിമയോടുകൂടി അങ്ങയോടു ഞാനപേക്ഷിക്കുന്നു.
ആമ്മേന്‍.

7 ത്രീത്വ.

പ്രതിജ്ഞ

സംസാര അടക്കം, സ്വനിഗ്രഹം, പ്രാര്‍ത്ഥന എന്നീവയെ അഭ്യസിക്കാന്‍ ഞാന്‍ കൂടുതലായി താല്‍പര്യപ്പെട്ടുകൊള്ളാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles