പരിശുദ്ധ കുര്‍ബാന നല്‍കുന്നത് ക്രിസ്തുവിന്റെ സൗഖ്യദായകമായ സ്‌നേഹം: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ കുര്‍ബാനയിലെ ക്രിസ്തുവിന്റെ സാന്നിധ്യം നമ്മുടെ മുറിവുകള്‍ സൗഖ്യപ്പെടുത്തുകയും നമ്മിലെ കയ്പുകള്‍ കര്‍ത്താവിലുള്ള ആനന്ദമായ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ. പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിവസമായ ഞായറാഴ്ച ദിവ്യബലി അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയായിരുന്നു, പരിശുദ്ധ പിതാവ്.

‘പരിശുദ്ധ കുര്‍ബാന നമുക്ക് പിതാവിന്റെ വിശ്വസ്തമായ സ്‌നേഹം കൊണ്ടു വരുന്നു. ആ സ്‌നേഹം നമ്മുടെ അനാഥത്ത്വത്തെ സൗഖ്യപ്പെടുത്തുന്നു. ശവക്കല്ലറയെ ഒരവസാനം എന്ന നിലയില്‍ നിന്ന് ഒരു പുതിയ തുടക്കമാക്കി മാറ്റിയ യേശുവിന്റെ സ്‌നേഹം അത് നല്‍കുന്നു. നമ്മെ ഒരിക്കലും പിരിയാത്ത, നമ്മുടെ മുറിവുകള്‍ എപ്പോഴും സൗഖ്യപ്പെടുത്തുന്ന പരിശുദ്ധാത്മാവിന്റെ സൗഖ്യദായക സ്‌നേഹം അത് നമുക്ക് നല്‍കുന്നു’ പാപ്പാ പറഞ്ഞു.

ഓരോ തവണ നാം പരിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോഴും അത് നമ്മെ ഓര്‍മപ്പെടുത്തുന്നത് നാം വിലപിടിച്ചവരാണെന്നാണ്. അവിടുത്തെ സ്‌നേഹിതരെന്ന നിലയില്‍ അവിടുത്ത ദിവ്യ വിരുന്നിലേക്ക് നാം വിളിക്കപ്പെട്ടിരിക്കുന്നു. നാമായിരിക്കുന്ന സൗന്ദര്യത്തെയും നമ്മിലെ നന്മയെയും ദൈവം കാണുകയും സ്‌നേഹിക്കുകയും ചെയ്യുന്നു’ പാപ്പാ പറഞ്ഞു.

‘കുര്‍ബാന എന്നാല്‍ വെറും ഓര്‍യാചരണം മാത്രമല്ല, മറിച്ച് അതൊരു വസ്തുതയാണ്. കര്‍ത്താവിന്റെ പെസഹാ നമുക്കു മുന്നില്‍ വീണ്ടും അവതരിക്കുകയാണ്. വി. കുര്‍ബാനയില്‍ യേശുവിന്റെ മരണവും ഉയിര്‍പ്പും നമ്മുടെ മുന്നില്‍ വീണ്ടും അവതരിപ്പിക്കപ്പെടുകയാണ്’ പാപ്പാ വിശദീകരിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles