ഒരു കോഴിയുടെ രൂപം സ്ഥാപിച്ചിരിക്കുന്ന ദേവാലയത്തെ കുറിച്ച് അറിയാമോ?

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

പത്രോസിന്റെ തള്ളിപ്പറയലിന്റെ ദേവാലയം

നാലു സുവിശേഷങ്ങളും കയ്യാഫാസിന്റെ ഭവനത്തിലെ യേശുവിന്റെ വിചാരണയും പത്രോസിന്റെ തള്ളിപ്പറയലും രേഖപ്പെടുത്തിയിരിക്കുന്നു.
മത്താ: 26/5773, മാര്‍ക്കോ: 14/5372, ലൂക്കാ: 22/5462, യോഹ: 18/1527

ഗഥ്‌സമേന്‍ തോട്ടത്തിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം യൂദാസിനാല്‍ ഒറ്റി ക്കൊടുക്കപ്പെട്ട യേശുവിനെ പ്രധാന പുരോഹിതന്മാരുടേയും നിയമസ്ഥ രുടേയും പടയാളികള്‍ ബന്ധിച്ച് കയ്യാഫാസിന്റെ ഭവനത്തിലേക്ക് കൊണ്ടുവന്നു. രാത്രി മുഴുവന്‍ കയ്യഫാസിന്റെ ഭവനത്തില്‍ വിചാരണ യ്ക്ക് യേശു വിധേയനാകുന്നു.

അകത്ത് വിചാരണ നടക്കുമ്പോള്‍ പുറത്ത് തീ കാഞ്ഞുകൊണ്ടിരുന്ന പത്രോസ് യേശുവിനെ തള്ളിപ്പറയുകയാണ്. അപ്പോള്‍ കോഴി മൂന്നുപ്രാവശ്യം കൂവുന്നു. യേശു പത്രോസിനെ തിരിഞ്ഞ് നോക്കുമ്പോള്‍ മുമ്പ് അത്താഴ സമയത്ത് യേശു പറഞ്ഞ കാര്യങ്ങള്‍ പത്രോസ് ഓര്‍ക്കു കയും ഹൃദയം നൊന്ത് കരയുകയും ചെയ്യുന്നു. ഈ സംഭവങ്ങള്‍ ക്കെല്ലാം വേദിയായ സിയോന്‍ മലയിലെ സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ടി രിക്കുന്ന ദേവാലയമാണ് പത്രോസിന്റെ തള്ളിപ്പറയലിന്റെ ദേവാലയം. സാധാരണ ദേവാലയങ്ങള്‍ക്ക് മുകളില്‍ കുരിശു കാണപ്പെടുമ്പോള്‍ സെന്റ്. പീറ്റര്‍ ഗല്ലികാന്തു ദേവാലയത്തിന് മുകളില്‍ പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞപ്പോള്‍ കൂവിയ കോഴിയെ അുസ്മരിച്ചുകൊണ്ട് ഒരു കോഴിയുടെ രൂപമാണ് സ്ഥാപിച്ചിരിക്കുന്നത്. ജറുസലേമിലെ പഴയ പട്ടണത്തിന് വെളിയില്‍ സീയോന്‍ വാതിലിനു സമീപമായി സിയോന്‍ മലയുടെ കിഴക്കന്‍ ചരിവിലാണ് സെന്റ് പീറ്റര്‍ ഗല്ലികാന്തു ദേവാലയം സ്ഥിതി ചെയ്യുന്നത്. ഈ ദേവാലയം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് പുരാതനമായ ഒരു ഗ്രോട്ടോയ്ക്ക് മുകളിലാണ്.
ദേവാലയത്തിന്റെ ഇടതുവശത്ത് സിലോഹ കുളത്തിലേക്ക് നയി ക്കുന്ന 1ാം നൂറ്റാണ്ടിലെ കല്‍പ്പടവുകള്‍ കാണാം. യേശുവിനെ ഗത്സമേന്‍ തോട്ടത്തില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന പടയാളികള്‍ കെദ്രോന്‍ താഴ്‌വരയിലൂടെ ഈ കല്‍പ്പടവുകള്‍ കയറ്റിയാണ് കയ്യാഫാസിന്റെ ഭവനത്തിലേക്ക് കൊണ്ടുവന്നത്.  നെഹമിയ: 12/37: ഈ സംഘം ഉറവവാതില്‍ കടന്ന് ദാവീദിന്റെ നഗരത്തിലേക്കുള്ള നടകള്‍ കയറി അവന്റെ കൊട്ടാരത്തിന്റെ പാര്‍ശ്വത്തിലുള്ള കയറ്റത്തിലൂടെ പോയി കിഴക്ക് ജലകവാടത്തിലെത്തി.

ക്രിസ്തുവിന് മുന്‍പ് 6ാം നൂറ്റാണ്ടില്‍ തകര്‍ക്കപ്പെട്ട ജെറുസലേം നഗര വും ദേവാലയവും എസ്രായുടേയും നെഹമിയായുടെയും നേതൃത്വ ത്തില്‍ പുതുക്കി പണിതതിനു ശേഷം പുനഃപ്രതിഷ്ഠിക്കുന്നതിനെ അനുസ്മരിച്ചുകൊണ്ട് എഴുതപ്പെട്ടിരിക്കുന്ന വചന ഭാഗങ്ങളാണ് ഇത്. ഇവിടെ പ്രതിപാദിച്ചിരിക്കുന്ന ‘ദാവീദിന്റെ നഗരത്തിലേക്കുള്ള നടകള്‍’ ആണ് സെന്റ് പീറ്റര്‍ ഇന്‍ ഗല്ലികാന്തു ദേവാലയത്തിന്റെ ഇടതുവശത്തു കാണുന്ന പുരാതനമായ പടികള്‍. ഈ പടികള്‍ ചെന്നു തീരുന്നത് സീലോഹ കുളത്തിലാണ്. യേശു ഒരു അന്ധന്റെ കണ്ണില്‍ തുപ്പലുകൊണ്ട് ചെളിയുണ്ടാക്കി പൂശി ‘സിലോഹ കുളത്തില്‍ പോയി കഴുകുക’ എന്നു പറഞ്ഞ് അയക്കുന്നത് അവിടേക്കാണ്. (യോഹ: 9/17)

സെന്റ് പീറ്റര്‍ ഇന്‍ ഗല്ലികാന്തു ദേവാലയം നിര്‍മ്മിച്ചതും ഇപ്പോള്‍ സംരക്ഷിക്കുന്നതും അസംപ്ഷനിസ്റ്റ് വൈദികരാണ്. കയ്യഫാസിന്റെ ഭവനമുണ്ടായിരുന്ന സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന 5ാം നൂറ്റാണ്ടിലെ പള്ളിയുടെ അവശിഷ്ടങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. അതിനുള്ള ഏറ്റവും വലിയ തെളിവ് ദേവാലയത്തിന്റെ ഏറ്റവും താഴത്തെ നിലയില്‍ സംരക്ഷിക്കപ്പെടുന്ന ചില ഗ്രോട്ടോകളും ഒരു വലിയ കല്‍തുറങ്കുമാണ്. ഈ കല്‍തുറങ്കിലാണ് വിചാരണയ്ക്ക് ശേഷം യേശുവിനെ രാത്രി മുഴുവന്‍ പാര്‍പ്പിച്ചത്. ഇത് പാറയില്‍ വെട്ടിയെ ടുക്കപ്പെട്ട വലിയൊരു കുഴിയാണ്. ഈ കുഴിയിലേക്ക് പ്രവേശിക്കുവാന്‍ പടികള്‍ വെട്ടിയുണ്ടാക്കിയിട്ടുണ്ടെങ്കിലും ഈശോയുടെ സമയത്ത് ഇതിലേക്ക് പ്രവേശിക്കാന്‍ വേണ്ടി മുകളില്‍ നിന്ന് ഒരു വാതായനം മാത്രമേ ഉണ്ടായിരുന്നുള്ളു. ആ വാതായനത്തില്‍ ഈശോയെ കയറു കൊണ്ട് കെട്ടി ഇറക്കുന്ന മനോഹരമായ ഒരു രൂപം സ്ഥാപിച്ചിട്ടുണ്ട്. ഈ കല്‍തുറങ്കിന്റെ പടികള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന സ്ഥലത്ത് മുകള്‍ ഭാഗത്ത് ആദ്യ നൂറ്റാണ്ടുകളിലെപ്പോഴോ കൊത്തിവയ്ക്കപ്പെട്ടിരിക്കുന്ന ഒരു കുരിശ് രൂപം കാണാം. പണ്ട് കാലം മുതലേ തന്നെ ഈ കല്‍തുറങ്ക് വണക്കപ്പെട്ടിരിക്കുന്നു.

അത് എന്നെ പാതാളത്തിന്റെ അടിത്തട്ടില്‍ അന്ധകാരപൂര്‍ണ്ണവും അഗാധവുമായ തലത്തില്‍ ഉപേക്ഷിച്ചിരിക്കുന്നു. സങ്കീ: 88/6:

വിചാരണയ്ക്ക് ശേഷം ഈ കുഴിയിലിടപ്പെട്ട യേശുവിന്റെ അവസ്ഥയെയാണ് ഈ സങ്കീര്‍ത്തന വചനം കാണിക്കുന്നത്.
4ാം നൂറ്റാണ്ട് മുതല്‍ കയ്യഫാസിന്റെ ഭവനത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്. 5ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോള്‍ അവിടെയൊരു ദേവാലയം നിര്‍മ്മിക്കപ്പെടുകയും പത്രോസ് മൂന്നു പ്രാവശ്യം യേശുവിനെ തള്ളിപ്പറയുകയും പശ്ചാത്തപിക്കുകയും ചെയ്ത തിനെ അനുസ്മരിച്ചുകൊണ്ട്’ വിശുദ്ധ പത്രോസിന്റെ ദേവാലയം’ എന്ന് അതിന് പേര് നല്കുകയും ചെയ്തു. ഈ ദേവാലയം തകര്‍ക്കപ്പെടുകയും പിന്നീട് 11 ാം നൂറ്റാണ്ടില്‍ കുരിശു യുദ്ധക്കാര്‍ അത് പുതുക്കി പണിയുകയും ചെയ്തു. പത്രോസിന്റെ പശ്ചാത്താപത്തിന് കാരണമായ കോഴികൂവലിനെ അനുസ്മരിച്ചുകൊണ്ട് കുരിശു യുദ്ധക്കാര്‍ ഈ ദേവാലയത്തിന്റെ പേരിനോട് ‘ഗല്ലികാന്ത്’ എന്നുകൂടി കൂട്ടിച്ചേര്‍ത്തു. ഏതാണ്ട് 1320 ഓടുകൂടി തകര്‍ക്കപ്പെട്ട ഈ ദേവാലയം പിന്നീട് വിസ്മൃതിയിലായി. 1858ല്‍ നടത്തിയ പുരാവസ്തു ഗവേഷണത്തിലാണ് ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഗവേഷണ പഠനങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം 1931 സെപ്റ്റംബര്‍ 11ാം തീയതി ഈ ദേവാലയ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രതിഷ്ഠിക്കപ്പെട്ടു.
ഇപ്പോള്‍ കാണുന്ന ദേവാലയം 199497 കാലഘട്ടത്തില്‍ നവീകരി ക്കപ്പെട്ട ദേവാലയമാണ്. മൂന്നു നിലകളിലായാണ് ഈ ദേവാലയം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ദേവാലയത്തിനടിയില്‍ പുരാവസ്തു ഗവേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ അതിമനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഏറ്റവും മുകളിലത്തെ നിലയിലുള്ള ദേവാലയത്തില്‍ ഈശോയുടെ പീഢാനുഭവങ്ങളിലെ വിവിധ ഭാവങ്ങള്‍ ചിത്രീകരിച്ചു വച്ചിരിക്കുന്നു. വിശുദ്ധ കുര്‍ബാന വലതുവശത്തുള്ള അള്‍ത്താരയിലാണ് സംരക്ഷിച്ചു വച്ചിരിക്കുന്നത്. ഒന്നാം നിലയിലുള്ള ദേവാലയത്തിനുള്ളിലാണ് കല്‍തുറങ്കിലേക്കുള്ള യേശുവിന്റെ സമയ ത്തെ പ്രവേശന കവാടമുള്ളത്. ഒന്നാം നിലയിലെ ദേവാലയത്തിന്റെ മുറ്റത്ത് പത്രോസ് തീ കായാന്‍ വേണ്ടി ഇരിക്കുന്നതും തള്ളിപ്പറയുന്നതും വെങ്കല പ്രതിമകളില്‍ ചിത്രീകരിച്ചു വച്ചിട്ടുണ്ട്. പത്രോസിന്റെ പിന്നി ലുള്ള ഒരു തൂണില്‍ ഒരു കോഴിയെയും ചിത്രീകരിച്ചിരിക്കുന്നു. ഏറ്റവും താഴത്തെ നിലയില്‍ കയ്യാഫാസിന്റെ ഭവനത്തോടു ചേര്‍ന്നുണ്ടായിരുന്ന പാറയില്‍ കൊത്തിയെടുക്കപ്പെട്ട അറകളും ഈശോയെ രാത്രി കിടത്തിയ കല്‍തുറങ്കുമാണ് ഉള്ളത്.

യേശുവിന്റെ പീഢാസഹനത്തിന്റെ തീവ്രത വിശ്വാസിയില്‍ ജനിപ്പിക്കുന്ന രീതിയിലാണ് ഈ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. യേശുവിന്റെ തടവറയില്‍ ഇറങ്ങിച്ചെന്ന് പ്രാര്‍ത്ഥിക്കുന്നത് അവിടുത്തെ പീഢകള്‍ എത്ര ആഴത്തിലുള്ളതാണെന്ന് അനുഭവിച്ചറിയുവാന്‍ ഓരോ തീര്‍ത്ഥാടകനെയും സഹായിക്കുന്നു.

യേശുവിന്റെ ഒരു തോട്ടവും കോഴിയുടെ കൂവലും പത്രോസിനെ പശ്ചാതാപത്തിലേക്ക് നയിച്ചു. യേശുവിനെ കൂടെക്കൂടെ നോക്കുവാന്‍ സാധിക്കുക വലിയൊരു ദൈവാനുഗ്രഹമാണ്. കോഴിയുടെ കൂവല്‍ പോലെ പല സംഭവങ്ങളും സാഹചര്യങ്ങളും വ്യക്തികളും, പ്രചോദനങ്ങളും ജീവിതത്തിലെ തെറ്റുകള്‍ കാണിച്ചു തന്നപ്പോള്‍ പശ്ചാത്തപിച്ച് പത്രോസിനെപ്പോലെ വിശുദ്ധിയിലേക്ക് പിന്‍വാങ്ങുക എന്നതാണ് ഈശോ ആഗ്രഹിക്കുന്നത്.

പ്രാര്‍ത്ഥന:
ഞങ്ങള്‍ക്ക് വേണ്ടി മനുഷ്യന് സങ്കല്പിക്കാനാവുന്നതിനപ്പുറം കഠിനമായ വേദനകളിലൂടെ കടന്നുപോയ യേശുവേ, നിന്റെ സഹനത്തിന്റെ രക്ഷാകര ശക്തിയിലേക്ക് ഞങ്ങളെ ഓരോരുത്തരേയും സമര്‍പ്പിക്കുന്നു. പത്രോസിന് ഒരു കോഴി കൂവിലിലൂടെ, അങ്ങയുടെ ഒരു നോട്ടത്തിലൂടെ തെറ്റ് വെളിപ്പെടുത്തിയ അവിടുന്ന് ഞങ്ങളുടെ ജീവിതത്തിലെ കുറവുകള്‍ കാണിച്ചുതരുമ്പോള്‍ അവയെ എളിമയോടുകൂടി സ്വീകരിക്കുവാനും, തിരുത്തലിന്റെ പാതയിലൂടെ നടക്കുവാനുള്ള അനുഗ്രഹം തരേണമേ. സന്തോഷത്തോടുകൂടി നിന്റെ കുരിശിനോട് ചേര്‍ന്ന് നിന്ന് സ്വീകരിച്ചിരിക്കുന്ന ഏതൊരു സഹനവും രക്ഷാകരമാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കി തരേണമെ. ആമേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles