യേശു രക്തം വിയര്‍ത്ത ഗത്സെമേന്‍ തോട്ടത്തില്‍ ഇന്നുള്ള ദേവാലയത്തെ കുറിച്ച് അറിയേണ്ടേ?

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

ഗത്സമേന്‍  തോട്ടത്തിലെ ഗ്രോട്ടോ

യേശു സെഹിയോന്‍ മാളികയില്‍ അന്ത്യത്താഴസമയത്ത് ശിഷ്യന്മാര്‍ക്ക് വി.കുര്‍ബ്ബാന സ്ഥാപിച്ചു നല്‍കിയതിനു ശേഷം ഗത്സമേന്‍ തോട്ടത്തില്‍ വന്നു പ്രാര്‍ത്ഥിക്കുന്നു. യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുവാന്‍ പോയെങ്കിലും ബാക്കി പതിനൊന്നു ശിഷ്യന്മാരും യേശുവിനൊപ്പമുണ്ടായിരുന്നു. അതില്‍ പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂടെക്കൂട്ടി. മറ്റ് ശിഷ്യന്മാരെ ഒരു സ്ഥലത്ത് ഇരുത്തി ഈശോ പ്രാര്‍ത്ഥിക്കാനായി പോയി.

മത്തായി: 26/3637: അനന്തരം യേശു അവരോടൊത്ത് ഗത്സമേനി എന്ന സ്ഥലത്ത് എത്തി. അവന്‍ ശിഷ്യന്മാരോട് പറഞ്ഞു. ഞാന്‍ പോയി പ്രാര്‍തഥിക്കുവോളം നിങ്ങള്‍ ഇവിടെ ഇരിക്കുക. അവന്‍ പത്രോസിനെയും, സെബദിയടെ ഇരു പുത്രന്മാരെയും കൂടെ കൊണ്ടുപോയി ദുഃഖിക്കാനും അസ്വസ്ഥമാകാനും തുടങ്ങി.

ഗത്സമേനിയിലെ ഒലിവു തോട്ടങ്ങള്‍ക്കിടയില്‍ യേശു രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിച്ച സ്ഥലത്ത് ഈശോയുടെ സഹനത്തിന്റെ സ്മരണ കള്‍ ഉണര്‍ത്തുന്ന അതിമനോഹരമായ ഒരു ദേവാലയം (The Church of all the Nations) ഇന്നുണ്ട്. യേശു ഗത്സമേന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥിക്കുന്ന സമയത്ത് ബാക്കി എട്ട് ശിഷ്യന്മാര്‍ ഇരുന്ന സ്ഥലമാണ് ഗത്സമേന്‍.

പ്രാര്‍ത്ഥനക്ക് ശേഷം ശിഷ്യന്മാര്‍ ഇരുന്ന സ്ഥലത്തേക്ക് യേശു തിരിച്ചു വരുന്നു. അപ്പോഴേക്കും യൂദാസ് പ്രധാന പുരോഹിതന്മാരെയും നിയമജ്ഞന്മാരുടെ സേവകരെയും കൂട്ടിക്കൊണ്ട് യേശുവിനെ പിടികൂടുവാന്‍ വന്നിരുന്നു. ഗുരോ സ്വസ്തി എന്നു പറഞ്ഞ് യേശുവിനെ ചുംബിച്ച് യൂദാസ് അവിടുത്തെ ഒറ്റിക്കൊടുത്തത്. ഈ ഗ്രോട്ടോയില്‍ വച്ചാണ് പ്രധാന പുരുഹിതന്മാരുടെയും നിയമജ്ഞരുടെയും സേവക ന്മാര്‍ ഇവിടെ നിന്നാണ് യേശുവിനെ ബന്ധിച്ച് സിയോന്‍ മലയിലുള്ള കയ്യഫാസിന്റെ ഭവനത്തിലേക്ക് കൊണ്ടുപോകുന്നത്.

ഗത്സമെന്‍ തോട്ടവും സകല രാജ്യങ്ങളുടെ ദേവാലയവും

അന്ത്യ അത്താഴ സമയത്ത് വി. കുര്‍ബാന സ്ഥാപിച്ചതിന്  ശേഷം യേശു പ്രാര്‍ത്ഥിക്കാനായി ഒലീവ് മലയുടെ താഴ്‌വാരത്തുള്ള ഗത്സമെന്‍ തോട്ടത്തിലേക്ക് വന്നു  (മത്തായി 26: 30 – 46)

സ്‌തോത്രഗീതം ആലപിച്ച ശേഷം അവര്‍ ഒലിവ് മലയിലേക്ക് പോയി.  യേശു അവരോട് പറഞ്ഞു. ഈ രാത്രി നിങ്ങള്‍ എല്ലാവരും എന്നില്‍ ഇടറും. ഞാന്‍ ഇടയനെ അടിക്കും. ആടുകള്‍ ചിതറി പോകും എന്നെഴുതപ്പെട്ടിരിക്കുന്നു. എന്നാല്‍, ഞാന്‍ ഉയിര്‍പ്പിക്കപ്പെട്ട ശേഷം നിങ്ങള്‍ക്ക് മുമ്പേ ഗലീലിയിലേക്ക് പോകും. അപ്പോള്‍ പത്രോസ് അവനോട് പറഞ്ഞു. എല്ലാവരും നിന്നില്‍ ഇടറിയാലും ഞാന്‍ ഇടറുകയില്ല. യേശു പറഞ്ഞു: സത്യമായി ഞാന്‍ നിന്നോട് പറയുന്നു, ഈ രാത്രി കോഴി കൂകുന്നതിന് മുമ്പ് നീ എന്നെ മൂന്നു പ്രാവശ്യം നിഷേധിച്ചു പറയും. പത്രോസ്  പറഞ്ഞു: നിന്നോട് കൂടെ മരിക്കേണ്ടി വന്നാല്‍ പോലും ഞാന്‍ നിന്നെ
നിഷേധിക്കുകയില്ല. ഇങ്ങനെ തന്നെ മറ്റെല്ലാവരും പറഞ്ഞു.

അനന്തരം, യേശു അവരോടൊത്ത് ഗത്സമെനി എന്ന സ്ഥലത്തെത്തി. അവന്‍ ശിഷ്യന്മാരോട് പറഞ്ഞു: ഞാന്‍ പോയി പ്രാര്‍ത്ഥിക്കുവോളം നിങ്ങള്‍ ഇവിടെ ഇരിക്കുക. അവന്‍ പത്രോസിനെയും സെബദിയുടെ ഇരു പുത്രന്മാരെയും കൂടെ കൊണ്ടു പോയി ദുഖിക്കാനും അസ്വസ്ഥനാകാനും തുടങ്ങി. അവന്‍ അവരോട് പറഞ്ഞു: തീവ്രദുഖത്താല്‍ ഞാന്‍ മരണത്തോളം എത്തിയിരിക്കുന്നു. നിങ്ങള്‍ എന്നോടൊപ്പം ഉണര്‍ന്നിരിക്കുക. അവന്‍ അല്പദൂരം മുന്നോട്ട് ചെന്ന് കമിഴ്ന്നു വീണ് പ്രാര്‍ത്ഥിച്ചു: എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് അകന്നു പോകട്ടെ. എങ്കിലും എന്റെ ഹിതം പോലെയല്ല, അവിടുത്തെ ഹിതം പോലെയാകട്ടെ. അനന്തരം അവന്‍ ശിഷ്യന്മാരുടെ അടുത്തേക്ക് വന്നു. അപ്പോള്‍ അവര്‍ ഉറങ്ങുന്നത് കണ്ടു. അവന്‍ പത്രോസിനോട് ചോദിച്ചു. എന്നോടു കൂടെ ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലേ? പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്ന പ്രാര്‍ത്ഥിക്കുവിന്‍. ആത്മാവ് സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്. രണ്ടാം പ്രാവശ്യവും അവന്‍ പോയി പ്രാര്‍ത്ഥിച്ചു. എന്റെ പിതാവേ ഞാന്‍ കുടിക്കാതെ ഇതു കടന്നു പോകയില്ലെങ്കില്‍ അങ്ങയുടെ ഹിതം നിറവേറട്ടെ. അവന്‍ വീണ്ടും വന്നപ്പോള്‍ അവര്‍ ഉറങ്ങുന്നതു കണ്ടു. അവരുടെ കണ്ണുകള്‍ നിദ്രാഭാരമുള്ളവയായിരുന്നു. അവന്‍ അവരെ വിട്ട് മൂന്നാം പ്രാവശ്യവും പോയി അതേ പ്രാര്‍ത്ഥന ആവര്‍ത്തിച്ചു. പിന്നെ അവന്‍ ശിഷ്യന്മാരുടെ അടുത്ത് വന്നു പറഞ്ഞു. നിങ്ങള്‍ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുകയാണോ, ഇതാ സമയം അടുത്തെത്തിയിരിക്കുന്നു. മനുഷ്യ പുത്രന്‍ പാപികളുടെ കൈകളില്‍ ഏല്‍പ്പിക്കപ്പെടുന്നു. എഴുന്നേല്‍ക്കുവിന്‍. നമുക്ക് പോകാം എന്നെ ഒറ്റിക്കൊടുത്തവന്‍ അടുത്തെത്തിയിരിക്കുന്നു.
(മര്‍ക്കോ. 14/26-42) (ലൂക്കാ: 22/39 – 46)

പ്രാര്‍ത്ഥന:
ആബാ പിതാവേ എല്ലാം അങ്ങേയ്ക്ക് സാധ്യമാണ്. ഈ പാനപാത്രം എന്നില്‍ നിന്ന് മാറ്റിത്തരണമേ. എന്നാല്‍ എന്റെ ഹിതമല്ല അങ്ങയുടെ ഹിതം മാത്രം (മാര്‍ക്കോ. 14/36) എന്ന് പ്രാര്‍ത്ഥിച്ച യേശുവേ അങ്ങയെ പ്പോലെ പ്രാര്‍ത്ഥിക്കുവാന്‍ എനിക്ക് വരം തരണമെ. ദൈവഹിതത്തെ എന്റെ ഹിതത്തിനും മേലെ പ്രതിഷ്ഠിക്കുവാന്‍ എന്നെ അനുഗ്രഹിക്ക ണമെ. അങ്ങനെ അങ്ങയുടെ രാജ്യം എന്റെ ജീവിതത്തിലും കുടുംബ ത്തിലും, സമൂഹത്തിലും സംജാതമാക്കാന്‍ എന്നെ ഉപകരണമാക്കേണമെ. ആമേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles