യേശു സ്വർഗാരോഹണം ചെയ്ത ഒലിവു മലയിൽ ഇന്നുള്ള ദേവാലയത്തെ കുറിച്ചറിയേണ്ടേ?

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

സ്വര്‍ഗ്ഗാരോഹണ ദേവാലയം, ഒലിവുമല- 1/2

യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തെ കുറിച്ച് വി. ലൂക്ക രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്.

അപ്പ:1/912: ഇത് പറഞ്ഞ് കഴിഞ്ഞപ്പോള്‍ അവര്‍ നോക്കി നില്‍ക്കേ  അവന്‍ ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു. ഒരു മേഘം വന്ന് അവനെ അവരുടെ ദൃഷ്ടിയില്‍ നിന്ന് മറച്ചു. അവന്‍ ആകാശത്തിലേക്ക് പോകുന്നത് അവര്‍ നോക്കി നില്‍ക്കുമ്പോള്‍ വെള്ള വസ്ത്രം ധരിച്ച രണ്ട്‌പേര്‍ അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു. അല്ലയോ ഗലീലിയരേ നിങ്ങള്‍ ആകാശത്തിലേക്ക് നോക്കി നില്‍ക്കുന്നതെന്ത്? നിങ്ങളില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതായി
നിങ്ങള്‍ കണ്ടതുപോലെ തിരിച്ചുവരും. അവര്‍ ഒലിവുമലയില്‍ നിന്ന്  ജറുസലേമിലേക്ക് മടങ്ങിപ്പോയി. ഇവ തമ്മില്‍ ഒരു സാബത്തു ദിവസത്തെ യാത്രാ ദൂരമാണുള്ളത്.

ഒലിവുമലയില്‍ യേശു സ്വര്‍ഗ്ഗാരോഹണം ചെയ്ത സ്ഥലത്താണ് സ്വര്‍ഗ്ഗാരോഹണ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. പാത്തര്‍നോസ്തര്‍ ദേവാലയത്തിനു (സാന്ത എലയോന ദേവാലയം) തൊട്ടടുത്താണ്.

ഒലിവു മലയ്ക്ക് ബൈബിളില്‍ പല പ്രത്യേകതകള്‍ ഉണ്ട്. പഴയ നിയമത്തിലെ ദാവീദ് രാജാവിന്റെ സമയത്ത് അവിടെ ഒരു ആരാധന സ്ഥലമുണ്ടായിരുന്നു.

2 സാമു. 15/3032: ദാവീദ് നഗ്നപാദനായി തലമൂടി കരഞ്ഞുകൊണ്ട്  ഒലിവുമലയുടെ കയറ്റം കയറി. അവനോടുകൂടെയുള്ളവരെല്ലാം തലമൂടിയിരുന്നു. അവനും കരഞ്ഞുകൊണ്ട് അവനെ പിന്‍തുടര്‍ന്ന അഹിഥോഫെല്ലും അബ്‌സലോമിന്റെ ഗൂഢാലോചനയില്‍ ചേര്‍ന്നെന്ന് അറിഞ്ഞപ്പോള്‍ ദാവീദ് പ്രാര്‍ത്ഥിച്ചു: കര്‍ത്താവേ അഹിഥോഫെലിന്റെ ആലോചന വ്യര്‍ത്ഥമാകണമേ. മലമുകളില്‍ ദൈവത്തെ ആരാധിച്ചിരുന്ന സ്ഥലത്ത് ദാവീദ് എത്തിയപ്പോള്‍ അര്‍ഖ്യനായ ഹൂഷായി അങ്കി കീറിയും തലയില്‍ പൂഴി വീഴ്ത്തിയും അവനെ എതിരേറ്റു.

ജറുസലേം ദേവാലയം ഉപേക്ഷിച്ച് പുറത്തേക്ക് പോകുന്ന യേശു ഒലിവുമലയിലേക്കാണ് പോകുന്നത്

മത്താ: 24/13: യേശു ദേവാലയം വിട്ട് പോകുമ്പോള്‍ ദേവാലയത്തിന്റെ പണികള്‍ അവനു കാണിച്ചുകൊടുക്കാന്‍ ശിഷ്യന്മാര്‍ അടുത്തെത്തി.  അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടല്ലോ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഇവിടെ കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ എല്ലാം തകര്‍ക്കപ്പെടും. അവന്‍ ഒലിവുമലയില്‍ ഇരിക്കുമ്പോള്‍  ശിഷ്യന്മാര്‍ തനിച്ച് അവനെ സമീപിച്ചു പറഞ്ഞു… എസക്കിയേലിന്റെ പ്രവചനമനുസരിച്ച് യഹോവയുടെ മഹത്വം ജെറുസലേം ദേവാലയത്തില്‍ നിന്ന് വെളിയില്‍ പോയി അതിന് കിഴക്ക് വശത്തുള്ള മലയില്‍ ചെന്ന് നില്‍ക്കും.

എസക്കി: 10/1819: കര്‍ത്താവിന്റെ മഹത്വം ആലയത്തിന്റെ പടിവാതില്‍ക്കല്‍ നിന്ന് പുറപ്പെട്ട് കെരൂബുകളുടെ മീതെ നിന്നും ഞാന്‍ നോക്കി നില്‍ക്കേ കെരൂബുകള്‍ ചിറകുകള്‍ വിടര്‍ത്തി ഭൂമിയില്‍ നിന്ന് ഉയര്‍ന്നു. അവ പോയപ്പോള്‍ സമീപത്തായി ചക്രങ്ങളും ഉണ്ടായിരുന്നു. കര്‍ത്താവിന്റെ ആലയത്തിന്റഎ കിഴക്കേ കവാടത്തിങ്കല്‍ അവ നിന്നു. ഇസ്രയേലിന്റെ ദൈവത്തിന്റെ മഹത്വം അവയുടെ മുകളില്‍ നിലകൊണ്ടു.

പ്രാര്‍ത്ഥന:
ദൈവത്തില്‍ നിന്ന് ദാനമായി ലഭിച്ച ഞങ്ങളുടെ ജീവിതം ദൈവത്തില്‍ എത്തിച്ചേരാനുള്ളതാണെന്ന ബോധ്യത്തോടെ ജീവിക്കാനുള്ള കൃപ ഞങ്ങള്‍ക്ക് നല്‍കേണമേ. സ്വര്‍ഗ്ഗോന്മുഖരാക്കി ഞങ്ങളെ മാറ്റണമെ. അനശ്വരതയെ സ്‌നേഹിക്കുവാനും, അനുഗമിക്കുവാനും ഞങ്ങള്‍ക്ക് ശക്തി നല്‍കേണമെ. ആമേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles