വിശുദ്ധ ജലത്തിന്റെ അത്ഭുത ശക്തി

കത്തോലിക്കാസഭ ആരംഭം മുതലേ ജനത്തെ വിശുദ്ധീകരിക്കുവാനും വീടുകളും വാഹനങ്ങളും വെഞ്ചിരിക്കാനും വിശുദ്ധജലം അഥവാ ഹന്നാൻ വെള്ളം ഉപയോഗിക്കാറുണ്ട്. ദേവാലയത്തിൽ പ്രവേശിക്കുമ്പോൾ ഹന്നാൻ വെള്ളം തൊട്ടു കുരിശു വരയ്ക്കുന്നതും സാധാരണമാണല്ലോ. ഹന്നാൻ വെള്ളത്തിന്റെ ക്രൈസ്തവ ജീവിതത്തിലെ പ്രസക്തി നമുക്ക് പരിശോധിക്കാം.

1. പൈശാചിക ശക്തികളെ തുരത്തുവാൻ

കത്തോലിക്കാസഭയിലെ പ്രസിദ്ധ മിസ്റ്റിക്കായ ആവിലായിലെ വിശുദ്ധ തെരേസ പൈശാചിക ആക്രമണത്തെ നേരിടാൻ വിശുദ്ധജലം ഉപയോഗിക്കാറുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുന്നു. ഒരിക്കൽ ചാപ്പലിൽ രാത്രി പ്രാർത്ഥിക്കാൻ എത്തിയ തെരേസയുടെ മുൻപിൽ പിശാച് പ്രത്യക്ഷപ്പെട്ടു.തന്റെ പ്രാർത്ഥന മുടക്കാൻ കച്ചകെട്ടി വന്ന അവനെ തൊട്ടടുത്തു കണ്ട വിശുദ്ധജല സംഭരണിയിൽ നിന്ന് കുറച്ച് ജലം എടുത്തു തളിച്ച് ഓടിച്ചു.

2. പ്രലോഭനങ്ങളെ നേരിടാൻ

വിശുദ്ധജലം ആശീർവദിക്കുന്ന സമയത്ത് ദൈവത്തോട് നടത്തുന്ന പ്രാർത്ഥനയിൽ പിശാചിനെയും മറ്റ് അശുദ്ധാത്മാക്കളെയും അവയുടെ പ്രവർത്തനങ്ങളെയും ചെറുത്തു തോൽപ്പിക്കാനുള്ള ശക്തി നിറയ്ക്കണമേ എന്ന് അപേക്ഷിക്കുന്നുണ്ട്. അതുകൊണ്ട് പ്രലോഭന അവസരത്തിൽ വിശുദ്ധജലം തൊട്ട് നെറ്റിയിൽ കുരിശു വരച്ചാൽ നമുക്ക് ദൈവിക സംരക്ഷണം ലഭിക്കും. ഏതെങ്കിലും മുറി അല്ലെങ്കിൽ വസ്തു നിനക്ക് പ്രലോഭന കാരണം ആകുന്നുണ്ടെങ്കിൽ അവിടെയും വിശുദ്ധജലം തളിക്കാവുന്നതാണ്.

3.രോഗമകറ്റാൻ

വിശുദ്ധ ജല പരികർമ പ്രാർത്ഥനയിൽ ഇത് ഉപയോഗിക്കുന്നവരുടെ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യ കാരണമാകണമേയെന്ന് പ്രാർത്ഥിക്കുന്നുണ്ട്. അതിനാൽ മാനസികവും ശാരീരികവുമായ അസ്വസ്ഥതകളിൽ വിശുദ്ധജലം ഉപയോഗിക്കാവുന്നതാണ്. വേദനകളിലും ഉണങ്ങാത്ത മുറിവുകളിലും ഈ വിശുദ്ധ ജലം ഉപയോഗിച്ച് സൗഖ്യം നേടാം.

4. പാപപ്പൊറുതിക്കും കാലിക ശിക്ഷയിൽ നിന്നുള്ള മോചനത്തിനും

വിശുദ്ധ തോമസ് അക്വീനാസ് പറയുന്നു:
“വിശുദ്ധജലം തളിക്കപ്പെടുന്നതിലൂടെ ലഘു പാപങ്ങൾ തുടച്ചു മാറ്റപ്പെടുന്നു. പക്ഷേ, കുമ്പസാരിക്കാൻ ഉള്ള അവസരം ലഭിച്ചാൽ പാപങ്ങൾ ഏറ്റു പറയുന്നതിനാണ് മുൻഗണന. ഇങ്ങനെ വിശുദ്ധ ജലം തളിച്ച് പാപമോചനം നേടുമ്പോൾ ഒരുവന്റെ വിശ്വാസവും പശ്ചാത്താപവും വളരെ പ്രാധാന്യമുള്ളതാണ്. ”

5. കൃപകൾ ലഭിക്കുവാൻ

പ്രാർത്ഥിക്കുന്നതിനും വിശുദ്ധ കുർബാന അർപ്പിക്കുന്നതിനും മുൻപ് വിശുദ്ധജലം ഉപയോഗിച്ചാൽ പ്രാർത്ഥനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ഉള്ള കൃപ ലഭിക്കുന്നു. വിശ്വാസജീവിതത്തിൽ കൂടുതൽ വിശ്വസ്തമായിരിക്കുവാനുള്ള കൃപയും വിശുദ്ധജലം ഉപയോഗിക്കുന്ന വ്യക്തിക്ക് ലഭിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles