പാവന ചൈതന്യമായ പരിശുദ്ധ റൂഹാ

സ്നേഹത്തിന്റെ ഉടമ്പടിയാൽ മുദ്രവച്ച ആത്മാവിന്റെ വാഗ്ദാനത്താൽ ഉറപ്പേകി യേശു നമുക്കു നല്കിയ വില്പത്രമാണ് പരിശുദ്ധാത്മാവ്. പിതാവിന്റെയും പുത്രന്റെയും സ്നേഹത്തിന്റെ ഫലമായ ആത്മാവ് ദൈവസ്നേഹത്തിന്റെ വറ്റാത്ത നീരുറവയാണ്.

മഞ്ഞിന്റെ മൃദുലതയെപ്പോലെ ആത്മാവിനെ തട്ടി തലോടുന്ന ആർദ്രതയുടെ രൂപമാണ് പരിശുദ്ധാത്മാവ്. സഹായകനായ ആത്മാവ് സാന്ത്വനത്താൽ സങ്കടഹൃദയങ്ങളെ തട്ടി അഴലും ആകുലതയുമകറ്റി ആശ്വാസത്താൽ നിറക്കും.

അപ്പസ്തോലൻമാർക്ക് ശക്തി പകർന്ന് ആദിമസഭാ വിശ്വാസികളെ വരദാനങ്ങളാൽ നിറച്ച്, കർത്താവിന്റെ വഴിയെ നയിച്ച്, ജീവൻപോലും ത്യജിക്കാനുള്ള ആത്മശക്തിയും, വിശ്വാസവും നല്കി സത്യ സഭയെ  ഇന്നോളം നയിച്ച ശക്തിയാണ് നിത്യാത്മാവ് – പരിശുദ്ധാത്മാവ്.

മാമ്മോദീസായിലൂടെ ദാനമായി വസിച്ച് സ്ഥൈര്യലേപനത്തിലൂടെ നമ്മെ ദൃഢപ്പെടുത്തിയ പരിശുദ്ധാത്മാവ് നമ്മിലെ മൃദുമന്ത്രണങ്ങൾ പോലും പ്രാർത്ഥനയാക്കി മാറ്റുകയും, മന്തതയെ നീക്കി, മാലിന്യങ്ങൾ അകറ്റി വിശുദ്ധീകരിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്ന പാവന ചൈതന്യമാണ് പരിശുദ്ധ റൂഹാ.

അഹങ്കാരത്തിന്റെ മകുടമായ ബാബേൽഗോപുരം തകർത്തപോൽ മാലോകർ വിഭിന്ന ഭാഷകളിൽ ലോകത്തിന്റെ നാനാകോണിലേക്ക് ചിതറിക്കപ്പെട്ടു ഒരിക്കലും തമ്മിലടുക്കാത്ത പോലെ. ചിതറപ്പെട്ട മക്കളെ തിരുസ്സഭയെന്ന മഹോന്നത സൗധത്തിൽ ക്രൈസ്തവവിശ്വാസം എന്ന അത്ഭുതകണ്ണിയാൽ കോർത്തിറക്കി ഇന്നും സത്യസഭയെ നയിക്കുന്ന അദൃശ്യ ശക്തിയാണ് റൂഹാ.

 പരിശുദ്ധ റൂഹായെ വന്നു നിറയണമേ എന്ന് ഈ പെന്തക്കുസ്തായിലും യാചിച്ചു പ്രാർത്ഥിക്കാം… ആത്മാവിൽ നിറയാം…

ആത്മാവേ വരേണമേ
അകതാരിൽ നിറയണമേ.
ആകുലതകളകറ്റി നീ ഞങ്ങളെ
ആശീർവ്വദിക്കൂ നിൻ വരങ്ങളാൽ.
സ്നേഹമായ് , ശക്തിയായ് ജ്വലിക്കയെന്നിൽ
ത്യാഗമായ്, ശാന്തിയായ് ചൊരിയണമേ.
സഹനശക്തിയാൽ നിറയുകെന്നിൽ
ദൈവാത്മാവേ നിൻ ഫലങ്ങളാൽ .
അറിവിലും, ബുദ്ധിയിലും നിറയണമേ
ആലോചന, ഭക്തിയാൽ കനിയണമേ
ദൈവഭയത്താൽ ജ്വലിക്കയെന്നിൽ
ദൈവാത്മാവേ നിൻ ദാനങ്ങളാൽ.

– Sr സോണിയ കളപ്പുരക്കൽ DC ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles