പരിശുദ്ധാത്മാവ് അക്ഷയമായ ദാനം

~ ബ്ര. തോമസ് പോള്‍ ~

 

സർവ്വജ്ഞനായ ദൈവത്തെ കുറിച്ചുള്ള വിസ്മനീയമായ അറിവ് ആണ് ജ്ഞാനം.പ്രഭാതത്തിൽ അവള് വാതിൽക്കെ തന്നെ കാത്തു നിൽക്കുന്നു.അവളിൽ ശ്രദ്ധ ഉറപ്പിക്കുന്നതാണ് വിവേകത്തിന്റെ പൂർണ്ണത. ജ്ഞാനം , വിവേകം , ആത്മ ധൈര്യം , ഇതെല്ലാം പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ ആണെന്ന് നമുക്ക് അറിയാം.ഈശോയെ കുറിച്ച് ഏശയ്യ യുടെ പുസ്തകത്തിൽ ഒരു ഭാഗം പതിനൊന്നാം. അധ്യായത്തിൽ ഉണ്ട്. എങ്ങിനെ ആണു മിശിഹാ ഇൗ ലോകം മുഴുവനെയും , ആ സർവ്വജ്ഞനായ ഭരണ കർത്താവ് – ഭരണ കർത്താവ് എന്ന് ഇവിടെ പറയുന്നത് ഭൗതികമായ ഒന്നല്ല. പിന്നെയോ രക്ഷയുടെ കാര്യം ആണ് സൂചിപ്പിക്കുന്നത്. ദൈവത്തിന്റെ ഏറ്റവും വലിയ പരിപാലന ആണ്.

സുവിശേഷത്തിൽ പറയുന്ന കുഷ്ഠ രോഗിയുടെ കാര്യം തന്നെ എടുക്കാം. അവന് മനസ്സിലായി കർത്താവായ യേശുവിനു ഇവനെ സുഖപ്പെടുത്തുവാൻ സാധിക്കും എന്ന്. അവന് മാത്രമേ സാധിക്കുകയുള്ളൂ എന്നും. അതാണ് ജ്ഞാനം. ഇൗ സുവിശേഷത്തിൽ പറയുന്നുണ്ട് രോഗികൾക്ക് വൈദ്യനെ കൊണ്ട് ആവശ്യം ഉണ്ട് എന്ന്. പക്ഷേ ഒരിക്കലും ഈശോ നേരിട്ട് പറയുന്നില്ല നിങ്ങള് ആ വൈദ്യന്റെ അടുത്തു പോകുവിൻ എന്ന്. നമുക്ക് ഒരു വലിയ വ്യത്യാസം ഉണ്ടാവും, ജ്ഞാനം നമ്മിൽ പ്രവേശിച്ച് കഴിയുമ്പോൾ.

ഏശയ്യ 11 ഇൽ പറയുന്നു ദാവീദിന്റെ പിതാവായ ജെസ്സെയുടെ കുറ്റിയിൽ നിന്നും ഒരു മുള കിളിർത്തു വരും. ഏശൈയ്യ യുടെ പ്രവചനത്തിൽ പറയുന്ന മിശിഹാ ആണത്. കർത്താവിന്റെ ആത്മാവ് അവന്റെ മേൽ ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെ യും ആത്മാവ്……ഇതാണ് അടിസ്ഥാനപരമായ ക്രിസ്തീയ വീര്യം അടങ്ങിയിരിക്കുന്ന വചനങ്ങൾ. ഇത് നമ്മിൽ ജ്ഞാനസ്നാനത്തിലൂടെയും സ്ഥൈരൃ ലേപനത്തിലൂടെയും വിശുദ്ധ കുർബാനയിലൂടെയും ലഭിക്കുന്ന ആത്മാവ്. ഈ മൂന്ന് കൂദാശ കളെയും പ്രാരംഭ കൂദാശകൾ എന്ന് പറയും. പ്രവേശന കൂദാശകൾ എന്നും പറയും. ഒന്നിനും ഇതിന്റെ യഥാർത്ഥ അർത്ഥം നമ്മിലേക്ക് പകരുന്നില്ല. ദൈവത്തിന്റെ മുൻകൈ എടുക്കൽ ആണിത്. അതിലൂടെ ആണ് ഇതെല്ലാം നമുക്ക് ലഭിക്കുന്നത്. ഈ മൂന്ന് കൂദാശകളിലൂടെയും നമ്മിലേക്ക് പകരപ്പെട്ടിരിക്കുന്ന ദൈവീകത അവിടെ ഇരിക്കുകയാണ്. അതിന്റെ പുറച്ചട്ട തുറ ന്നിട്ടേ ഉള്ളൂ നമ്മൾ. അതിന്റെ അകത്തേക്ക് കടന്നിട്ടില്ല. ജ്ഞാനസ്നാനത്തിലൂടെ നമുക്ക് കിട്ടിയ സമ്മാനം ആണ് ജ്ഞാനത്തിന്റെയും വിവേകത്തിന്റെ യും ആത്മാവ്. അതൊരു ദാനമാണ്.

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വളരെ പ്രസിദ്ധമായ ചാക്രിക ലേഖനം ആണ് , കർത്താവും ജീവദാതാവും. പരിശുദ്ധാത്മാവിനെ കുറിച്ചുള്ള ഈ ചാക്രിക ലേഖനം. ഇൗ പുസ്തകത്തിന്റെ ആമുഖത്തിൽ തന്നെ പരിശുദ്ധ പിതാവ് പറഞ്ഞിരിക്കുന്നത് ,അക്ഷയമായ ഒരു ദാനമാണ് എന്നാണ്.നമുക്ക് ഒരു ദാനം കിട്ടുമ്പോൾ അത് സൃഷ്ടിക്കപ്പെട്ടത് ആണ് . പക്ഷേ ഇൗ ദാനം സൃഷ്ടിക്കപ്പെടാത്തത് ആണ്. നമ്മൾ വിചാരിക്കുന്നത്, പരിശുദ്ധാത്മാവ് ഒരു ശക്തിയാണ്, പ്രാവിനെ പോലെയാണ്,വെള്ളം പോലെയാണ്, അഗ്നിയാണ് , കാറ്റാണ് എന്നൊക്കെയാണ്. ഇതെല്ലാം പരിശുദ്ധാത്മാവിന്റെ പ്രതീകങ്ങൾ മാത്രം ആണ്. എന്നാല് പരിശുദ്ധാത്മാവ് ഒരു വ്യക്തിയാകുന്നു. കർത്താവും ജീവദാതാവും.

ഭൗതികമായ കൈമാറ്റത്തിലാണ് ആണ് നമ്മൾ ശ്രദ്ധ ചെലുത്തുന്നത്. അത് നല്ലത് തന്നെ.പക്ഷേ അതെല്ലാം ഒരു സൂചന മാത്രം ആണ്. ഭൗമികമല്ലാത്ത , സൃഷ്ടിക്കപ്പെടാത്ത ഒരു ദാനത്തെ കുറിച്ചുള്ള സൂചന ആണത്. വിശ്വാസപ്രമാണം ചൊല്ലുമ്പോൾ കാണാം, ഈശോമിശിഹായില് വിശ്വസിക്കുന്നു. അത് കഴിഞ്ഞ് പറയുന്നു പരിശുദ്ധാത്മാവിലൂടെ മറിയം ഗർഭിണിയായി. പരിശുദ്ധാത്മാവിലൂടെ ഉള്ള വിശ്വാസം അപ്പൊൾ പ്രഖ്യാപിച്ചിട്ടില്ല. ഈശോ ജനിച്ചു കഴിഞ്ഞാണ്, ജീവദാതാവിനെ പ്രഖ്യാപിക്കുന്നത്. അതായത് ദൈവപുത്രനായ യേശുവിനേ മനുഷ്യപുത്ര നാക്കുന്ന ജീവദാതാവിന്റെ ആദ്യത്തെ പ്രവർത്തനം ഇതാണ്. വ്യക്തിയാകുന്ന പരിശുദ്ധാത്മാവ്. .ഒരു വ്യക്തിയാണ് പരിശുദ്ധാത്മാവ് എന്ന് മനസ്സിലാക്കുമ്പോൾ മാത്രം ആണ് പരിശുദ്ധാത്മാവിന്റെ വ്യക്തി ബന്ധം നമുക്ക് ഉണ്ടാകുന്നത്. ഇപ്പോഴാണ് നമ്മൾ മുൻപ് പറഞ്ഞ പ്രണയം ഓർക്കേണ്ടത്. കാറ്റിനോടാണോ നമ്മുടെ പ്രണയം? അതോ അഗ്നിയോടോ.? സ്നേഹം തന്നെയാകുന്ന ഒരു വ്യക്തിയാകുന്ന പരിശുദ്ധാത്മാവിനോടാണ് നമ്മുടെ പ്രണയം. ഇതിനെ കുറിച്ചും ജോൺ രണ്ടാമൻ മാർപ്പാപ്പ പറയുന്നത് ഇങ്ങിനെയാണ് .

ദൈവ ശാസ്ത്രജ്ഞൻമാർ പറയുന്നു, ബൈബിളിൽ 365 സ്ഥല ത്ത് പറയുന്നുണ്ട് ‘ഭയപ്പെടേണ്ട, ഞാൻ നിന്റെ കൂടെ ഉണ്ട് ‘ . നമ്മൾ ആകുന്ന വ്യക്തിയിൽ ഒരു വ്യക്തി ഉണ്ട് . അതാണ് പരിശുദ്ധാത്മാവ്. ഉദാഹരണത്തിന് ഗർഭിണികളെ നോക്കുവിൻ. അവരുടെ ഉദരത്തിൽ , ഒരു വ്യക്തി യിൽ വേറൊരു വ്യക്തി. അത് പോലെ നമ്മുടെ ആത്മാവിൽ ഒരു വ്യക്തി ആയി പരിശുദ്ധാത്മാവ് വസി ക്കുന്നു. നമ്മുടെ ആത്മാവിൽ പരിശുദ്ധാത്മാവ് നിറയുമ്പോൾ ഗർഭം ധരിക്കുന്ന അവസ്ഥയാണ് . ഉദാരഹരണമായി പറഞ്ഞാൽ ഒരു വ്യക്തിയിൽ മറ്റൊരു വ്യക്തി .

മാലാഖ പറഞ്ഞു,മറിയത്തിനോട്,നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. മാതാവ് ചോ ദിക്കു ന്നു.ഇതെങ്ങനെ സംഭവിക്കും. ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ. ഉടനെ ഗബ്രിയേൽ ദൂതൻ പറഞ്ഞു, പരിശുദ്ധാതമാവു നിന്റെ മേൽ ആവസിക്കും. അതായത് പരിശുദ്ധാത്മാവ് എന്ന വ്യക്തിയിലൂടേ ആണ് ഗർഭം ധരിക്കുനനത്. എവിടേയും പറഞ്ഞിട്ടില്ല കർത്താവിന്റെ ആത്മാവ് ഒരു സ്ത്രീയുടെ മേൽ ആവസിക്കും എന്ന്. ഇത് ജോൺ പോൾ രണ്ടാമൻ എടുത്ത് പറയുന്നുണ്ട്. അവിടെ ഒരു സ്ത്രീ പുരുഷ ബന്ധം ആണ്. അങ്ങിനെ ഉള്ള ഒരു ആത്മാവിനെ ആണ് നമ്മുടെ ആത്മാവിലേക്ക് ദൈവം തരുന്നത്. പരിശുദ്ധാത്മാവ് ആകുന്ന വ്യക്തി നമ്മിലേക്ക് വരുമ്പോൾ ആ വ്യക്തിയിലുള്ള സത്വതനിമ പകരപ്പെടുന്നു.

ഈ ആവാസത്തിന്റെ പരിണത ഫലമാണ് ജ്ഞാനത്തിന്റെയും വിവേകത്തിന്റെ യും ആത്മാവിന്റെ വാസം.കർത്താവിന്റെ ആത്മാവ് അവന്റെ ‘മേൽ ‘എന്ന് പറഞ്ഞാൽ , യേശുവിന്റ സഭയാകുന്ന ശരീരത്തിന് ‘മേൽ ‘എന്ന് അർത്ഥം വരുന്നു.അതായത് ക്രിസ്തുവിന്റെ ശരീരമാകുന്ന ദൈവജനത്തിന്റെ ‘ മേൽ എന്ന് അർത്ഥം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles