രോഗികള്‍ക്ക് ദിവ്യകാരുണ്യം എത്തിക്കാന്‍ മാര്‍പാപ്പായുടെ ആഹ്വാനം

വത്തിക്കാന്‍ സിറ്റി: രോഗികള്‍ക്ക് ദിവ്യാകാരുണ്യം എത്തിച്ചു കൊടുക്കാനും രോഗശുശ്രൂഷ ചെയ്യന്നവരുടെ കൂടെ സഞ്ചരിക്കാനും ഫ്രാന്‍സിസ് പാപ്പാ വൈദികരെ ആഹ്വാനം ചെയ്തു. ദേശീയമായി രോഗികളെ ഒറ്റപ്പെടുത്തുന്ന നടപടിയിലേക്ക് ഇറ്റലി കടക്കുന്ന സാഹചര്യത്തിലാണ് പാപ്പായുടെ ആഹ്വാനം.
‘രോഗികള്‍ക്കും രോഗീശുശ്രൂഷകര്‍ക്കും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥന തുടരുന്നു. പകര്‍ച്ചവ്യാധി മൂലം കഷ്ടത അനുഭവിക്കുന്ന നിരവധി പേരുണ്ട്’ ചൊവ്വാഴ്ച പ്രഭാത ദിവ്യബലി അര്‍പ്പിച്ചു കൊണ്ട് മാര്‍പാപ്പാ പറഞ്ഞു.
‘നമ്മുടെ വൈദികര്‍ക്കു വേണ്ടിയും നാം കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുന്നു. ദൈവ വചനവും ദിവ്യകാരുണ്യവും കൈകളിലേന്തി രോഗീശുശ്രൂഷകര്‍ക്കൊപ്പം രോഗികളുടെ പക്കലേക്ക് പോകാനുള്ള ശക്തിയും ധൈര്യവും കര്‍ത്താവ് അവര്‍ക്ക് നല്‍കട്ടെ.’ പാപ്പാ കൂട്ടിച്ചേര്‍ത്തു.