പരിശുദ്ധ കുര്‍ബാന സ്വീകരിച്ചതാണ് ഈ പെന്തക്കുസ്താ പാസ്റ്ററിന് ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത നിമിഷം!
ജീവിതത്തിലെ അവിസ്മരണീയ നിമിഷം ഏതായിരുന്നു? ഇങ്ങനൊരു ചോദ്യം പെട്ടെന്നു കേട്ടാല്‍ എന്തായിരിക്കും നിങ്ങളുടെ മറുപടി? അരിസോണയിലെ പെന്തക്കോസ്ത് പാസ്റ്ററായിരുന്ന ജോഷ്വാ മാന്‍ഗെലെസിനോട് ഈ ചോദ്യം ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം ഇങ്ങനെ: ‘ഞാന്‍ ആദ്യമായി ദിവ്യകാരുണ്യം സ്വീകരിച്ച നിമിഷം.’ ദിവ്യകാരുണ്യം സ്വീകരിച്ചപ്പോള്‍ താന്‍ അനുഭവിച്ച ആത്മസന്തോഷങ്ങള്‍ക്ക് അതിരുകളില്ലായിരുന്നുവെന്നും ജോഷ്വാ പറയുന്നു.
പെന്തക്കോസ്ത് പാസ്റ്ററായിരുന്ന ജോഷ്വാ മാന്‍ഗെലെസും കുടുംബവും അദ്ദേഹത്തിന്റെ ഏതാനം വിശ്വാസി സുഹൃത്തുക്കളും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചിട്ട് അധികനാളുകളായില്ല. വീട്ടിലേക്കുള്ള മടക്കം എന്നാണ് തന്റെ വിശ്വാസപരിണാമത്തെ ജ്വോഷ്വാ വിശേഷിപ്പിക്കുന്നത് തന്നെ.
ക്രൈസ്തവ കുടുംബത്തിലായിരുന്നു ജോഷ്വായുടെ ജനനം. എന്നാല്‍ ഏറെ നാള്‍ കഴിയുന്നതിനു മുമ്പേ കുടുംബം പെന്തക്കോസ്ത് വിശ്വാസത്തിലേക്കു തിരിഞ്ഞു. കൗമാരകാലമായപ്പോള്‍ വിശ്വാസജീവിതത്തില്‍ പ്രതിസന്ധികള്‍ അനുഭവപ്പെട്ടുകൊണ്ടിരുന്നു. സൗത്ത് സിയാറ്റിലായിരുന്നു അക്കാലത്ത് ജോഷ്വാ. കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് ആദ്യമായി മനസിലാക്കുന്നതും അക്കാലത്ത് തന്നെ.
തികച്ചും യാദൃശ്ചികമായാണ് ജോഷ്വാ കാരെന്‍ എന്ന കത്തോലിക്കാ സ്ത്രീയുമായി പരിചയപ്പെടുന്നത്. കാരെനില്‍ നിന്നുമാണ് ക്രൈസ്തവവിശ്വാസത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ അയാള്‍ മനസിലാക്കുന്നതും. തനിക്ക് കൈമോശം വന്ന വിശ്വാസജീവിതം ഹൃദയത്തില്‍ തിരികെപ്പിടിക്കാന്‍ സാധിച്ചുവെങ്കിലും അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിലെ പാസ്റ്ററായിത്തീരുകയായിരുന്നു അദ്ദേഹം. ആ ജീവിതം അങ്ങനെ തുടര്‍ന്നു.
പിന്നീട് ഒരുനാള്‍ കത്തോലിക്കനായ ഒരു വ്യക്തിയുടെ പ്രസംഗം ജോഷ്വായെ ആഴമായി സ്വാധീനിച്ചു. മാരകപാപങ്ങളെക്കുറിച്ചുള്ള ഒരു പ്രസംഗമായിരുന്നു അത്. ശുദ്ധജലത്തില്‍ നിന്ന് പാനം ചെയ്യുന്നതുപോലെയായിരുന്നു ആ പ്രസംഗം തനിക്ക് അനുഭവപ്പെട്ടതെന്നാണ് ജോഷ്വാ മന്‍ഗെലെസ് ഓര്‍മ്മിക്കുന്നത്. സഭാ ചരിത്രവും സഭാപിതാക്കന്മാരുടെ പഠനങ്ങളുമെല്ലാം ഉള്‍ച്ചേര്‍ന്ന ആ കത്തോലിക്കന്റെ പ്രസംഗം ജോഷ്വായുടെ ഹൃദയത്തില്‍ ഓരോ നിമിഷവും അനുരണനം ഉണ്ടാക്കിക്കൊണ്ടേയിരുന്നു. കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു അത്.
തുടര്‍ന്ന് ജോഷ്വാ സഭയെക്കുറിച്ച് പഠിക്കുവാനുള്ള ്രശമം ആരംഭിച്ചു. സഭയുടെ കേന്ദ്രബിന്ദു ദിവ്യകാരുണ്യമാണെന്ന് തിരിച്ചറിഞ്ഞു. വൈകുന്നേരങ്ങളില്‍ ഭാര്യ തെരേസയും കൂടിച്ചേര്‍ന്ന് കത്തോലിക്കാ ഗ്രന്ഥങ്ങള്‍ വായിക്കുന്ന പതിവിന് തുടക്കമിട്ടു. രാത്രികളില്‍ കൂദാശകളെക്കുറിച്ചും ആദിമസഭയെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു. ക്രൈസ്തവ സഭയെക്കുറിച്ച് താന്‍ മനസിലാക്കിയ കാര്യങ്ങളെക്കുറിച്ച് ജോഷ്വാ തന്റെ സഭയിലും സംസാരിച്ചു.
അധികം താമസിയാതെ ഓരോരുത്തരും തീരുമാനമെടുത്തു; കത്തോലിക്കാ സഭയില്‍ ചേരുക. തീരുമാനം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് ജോഷ്വാ മാന്‍ഗെലെന്‍സും കുടുംബ വും സുഹൃത്തുക്കളും മാമ്മോദീസ സ്വീകരിച്ച് കത്തോലിക്കരായി. ജീവിതത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും പ്രഘോഷണങ്ങളിലൂടെയും ഉത്തമ ക്രൈസ്തവരാവുകയാണ് ജോഷ്വാ മാന്‍ഗെലെസും കുടുംബവും ഇന്ന്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.