തിരുക്കര്‍മങ്ങളില്‍ ധൂപാര്‍പ്പണത്തിന്റെ പ്രാധാന്യമെന്താണ്?

പ്രാർഥന സ്വർഗത്തിലേക്ക് ഉയരുന്നതിന്റെ അടയാളമായാണ് ധൂപാർപ്പണത്തെ കരുതുന്നത്. “എൻ്റെ പ്രാര്‍ഥന അങ്ങയുടെ സന്നിധിയിലെ ധൂപാര്‍ച്ചനയായും ഞാന്‍ കൈകള്‍ ഉയര്‍ത്തുന്നതു സായാഹ്നബലിയായും സ്വീകരിക്കണമേ.. ” (സങ്കീ 141: 2) എന്ന സങ്കീർത്തനവാക്യം ഈ ചിന്തയ്ക്ക് അടിവരയിടുന്നു.

വിശുദ്ധ കുർബാനയുടെ സമയത്തും ദിവ്യകാരുണ്യ ആരാധനയുടെ സമയത്തും ധൂപാർപ്പണം ഒഴിച്ചുകൂടാനാകാത്തതാണ്. സാധാരണയായി കുന്തിരുക്കം ആണ് ധൂപാർപ്പണത്തിനായി ഉപയോഗിക്കുന്നത്.
സ്വർഗത്തിന്റെ പ്രതീതി അനുഭവിക്കാൻ ധൂപാർപ്പണം സഹായിക്കുന്നുണ്ട്. “മറ്റൊരു ദൂതന്‍ സ്വര്‍ണംകൊണ്ടുള്ള ഒരു ധൂപകലശവുമായി ബലിപീഠത്തിനുമുമ്പില്‍ വന്നു നിന്നു. സിംഹാസനത്തിൻ്റെ മുമ്പിലുള്ള ബലിപീഠത്തിന്‍മേല്‍ എല്ലാ വിശുദ്ധരുടെയും പ്രാര്‍ഥനയോടൊപ്പം അര്‍പ്പിക്കാനായി ധാരാളം പരിമളദ്രവ്യം അവനു നല്‍കപ്പെട്ടു. ദൂതൻ്റെ കൈയില്‍നിന്നു പരിമളദ്രവ്യങ്ങളുടെ ധൂപം വിശുദ്ധരുടെ പ്രാര്‍ഥനകളോടൊപ്പം ദൈവസന്നിധിയിലേക്ക് ഉയര്‍ന്നു. ” (വെളി 8:3-4).

ധൂപം ആശീർവദിക്കാൻ ഉള്ള അധികാരം ദൈവം വൈദികർക്ക് ആണ് നൽകിയിരിക്കുന്നത്.വൈദികൻ ആശീർവദിച്ച ധൂപം അൾത്താര ബാലന്മാർ ധൂപിക്കുന്നു.പഴയനിയമത്തിലെ ദിനവൃത്താന്തം പുസ്തകത്തിൽ ഉസിയ രാജാവ് ധൂപാർപ്പണം നടത്തിയപ്പോൾ ദൈവ കോപത്താൽ ഉസിയ കുഷ്ഠ രോഗബാധിതനായി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

“ഉസിയായെ തടഞ്ഞുകൊണ്ട്‌ അവന്‍ പറഞ്ഞു:ഉസിയാ, നീയല്ല കര്‍ത്താവിനു ധൂപം അര്‍പ്പിക്കേണ്ടത്‌. അഹറോന്‍െറ പുത്രന്‍മാരും ധൂപാര്‍പ്പണത്തിനു പ്രത്യേകം നിയോഗിക്കപ്പെട്ടവരുമായ പുരോഹിതന്‍മാരാണ്‌. വിശുദ്‌ധസ്‌ഥലത്തുനിന്നു പുറത്തുകടക്കൂ, നീ ചെയ്‌തതു തെറ്റാണ്‌. ഇതു ദൈവമായ കര്‍ത്താവിന്‍െറ മുന്‍പാകെ നിനക്കു മഹത്വം നല്‍കുകയില്ല. ”
(2 ദിനവൃത്താന്തം 26 : 18)

വിശുദ്ധ കുർബാന സമയത്ത് ജനത്തെ വിശുദ്ധീകരിക്കാൻ ധൂപാർപ്പണം നടത്താറുണ്ട്. ഇതിനാൽ പൈശാചിക ശക്തികളെ നിർവീര്യമാക്കാൻ വിശുദ്ധ ധൂപത്തിന് കഴിയുമെന്ന വിശ്വാസവുമുണ്ട്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles