കുരിശ് എല്ലാ അനുഗ്രഹങ്ങളുടെയും ഉറവയാണ്

കർത്താവിന്റെ കുരിശ് എല്ലാ അനുഗ്രഹങ്ങളുടെയും ഉറവയാണ്. എല്ലാ വരങ്ങളുടെയും കാരണവുമാണ്. ഈ കുരിശു വഴി വിശ്വാസികൾ ബലഹീനതയിൽ ശക്തിയും, അപമാനത്തിൽ മഹത്വവും, മരണത്തിൽ ജീവനും കണ്ടെത്തുന്നു. മനുഷ്യവർഗത്തെ പാപത്തിൽ നിന്ന് രക്ഷിച്ചു, ദൈവത്തോടും പരസ്പരവും രമ്യപെടുത്തി, ദൈവികജീവൻ പ്രദാനം ചെയ്ത്, ദൈവമക്കളാക്കി മാറ്റുന്നതിനു വേണ്ടി ദൈവിക പദ്ധതിയനുസരിച്ചു മനുഷ്യനായി അവതരിച്ച ദൈവപുത്രൻ സ്വമനസ്സാൽ ബലിയർപ്പിച്ചത് കുരിശിൽ തന്നെ.. ഓ എത്ര ആരാധ്യം അവിടുന്ന് ഉയർത്തപെട്ട മരം.

-ഈശോനാഥൻ സ്വതന്ത്രമനസ്സോടെ ആത്മസമർപ്പണം നടത്തിയത് കാൽവരിയിൽ ഉയർത്തപെട്ട കുരിശിൽ തന്നെ.

-പുത്രൻ തമ്പുരാൻ തന്റെ അനുസരണം (സങ്കീ 40:7,8. ഹെബ്ര 10:7) പൂർണ്ണമാക്കുന്നതും ഈ മരത്തിൽ തന്നെ.

-ഈശോയുടെ സ്നേഹസമർപ്പണം പൂർത്തിയാകുന്നതും കുരിശുമരത്തിൽ തന്നെ.

-നമ്മുടെ പാപ പരിഹാര ബലി അർപ്പിക്കപെട്ട ബലിപീഠവും വിശുദ്ധ സ്ലീവാ തന്നെ.

കർത്താവിന്റെ കുരിശുമരം ഒരു വെല്ലുവിളിയാണ്. സ്നേഹിക്കാനുള്ള വെല്ലുവിളി. യഥാർത്ഥ ദൈവസ്നേഹത്തിൽ അനുതപിക്കാനും അതുവഴി സമ്പൂർണ സമർപ്പണത്തിലേയ്ക്കുമുള്ള യഥാർത്ഥ ക്രൈസ്തവനാകുവാനുള്ള വെല്ലുവിളി.

നമ്മുടെ കർത്താവിന്റെ ജയംകൊണ്ട സ്ലീവാ നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമുക്ക് സംരക്ഷണ കവചം ആയിരിക്കട്ടെ. ദുഷ്ടൻ സ്ലീവായുടെ അടയാളത്താൽ ഭയന്നു വിറക്കട്ടെ. രക്ഷകൻ ഈശോ എന്നും ഭരിക്കട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles