ലോകത്തിലെ ഏറ്റവും ഉയരമേറിയ ക്രൂശിതരൂപത്തെ കുറിച്ചറിയാമോ?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രൂശിതരൂപം എവിടെയാണെന്ന് അറിയാമോ? അത് മിഷിഗണിലെ ഒരു വനപ്രദേശത്താണുള്ളത്. 28 അടിയാണ് ഈ ക്രൂശിതരൂപത്തിന്റെ ഉയരം. അമേരിക്കന്‍ ശില്പിയായ മാര്‍ഷല്‍ ഫ്രെഡറിക്‌സാണ് മരത്തിലും വെങ്കലത്തിലും തീര്‍ത്ത ഈ കൂറ്റന്‍ ക്രൂശിതരൂപത്തിന്റെ ശില്പി. നാല് വര്‍ഷമെടുത്താണ് ഫ്രഡറിക്‌സ് ഈ ക്രൂശിതരൂപത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. ഏഴ് ടണ്ണാണ് ഇതിന്റെ ഭാരം. മുള്‍ക്കിരീടം ഒഴിവാക്കിയാണ് ഫ്രെഡറിക്‌സ് ക്രിസ്തുവിന്റെ ശിരസ്സ് രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രശാന്തമായ മുഖഭാവമാണ് ഈ രൂപത്തിന്റെ സവിശേഷത. ഈ ഭാവമാണ് ഈ ക്രൂശിതരൂപത്തിന്റെ ആകര്‍ഷണീയതയും. 1959 ല്‍ മിഷിഗണിലെ ഇന്ത്യന്‍ റിവര്‍ കാത്തലിക്ക് ഷ്രൈനിലാണ് ഈ രൂപം സ്ഥാപിച്ചിരിക്കുന്നത്. ഓരോ ദിവസവും ഇവിടെ മൂന്നു ലക്ഷത്തോളം തീര്‍ത്ഥാടകര്‍ എത്തുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles