രോഗശാന്തിക്കു വേണ്ടിയുളള ബൈബിള്‍ വചനങ്ങള്‍

രോഗം മൂലം കഷ്ടത അനുഭവിക്കുന്നവരാണോ നിങ്ങള്‍? നിങ്ങളുടെ വീട്ടിലുള്ള ആരെങ്കിലും രോഗബാധിതരാണോ? ഇതാ ധ്യാനിക്കാന്‍ ബൈബിളില്‍ നിന്ന് ചില വചനങ്ങള്‍.

‘വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന രോഗിയെ സുഖപ്പെടുത്തും. കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും. അവന്‍ പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവന് മാപ്പ് നല്‍കും’ യാക്കോബ് 5. 15

‘അവിടുന്ന് മുറിവേല്‍പിക്കും. എന്നാല്‍ വച്ചുകെട്ടും. അവിടുന്ന് പ്രഹരിക്കും. എന്നാല്‍ അവിടുത്തെ കരം സുഖപ്പെടുത്തും’ ജോബ്. 5. 18

‘അവിടുന്ന് തന്റെ വചനം അയച്ച് അവരെ സൗഖ്യമാക്കി. വിനാശത്തില്‍ നിന്ന് വിടുവിച്ചു’ സങ്കീര്‍ 105. 20

‘എന്റെ ദൈവമായ കര്‍ത്താവേ, ഞാന്‍ അങ്ങയോട് വിളിച്ച് അപേക്ഷിച്ചു. അവിടുന്ന് എന്നെ സുഖപ്പെടുത്തുകയും ചെയ്തു’ സങ്കീര്‍. 30.2

‘കര്‍ത്താവേ, എന്നെ സുഖപ്പെടുത്തണമേ, അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്ഷിക്കണമേ. അപ്പോള്‍ ഞാന്‍ രക്ഷപ്പെടും. അങ്ങ് മാത്രമാണ് എന്റെ പ്രത്യാശ’ ജെറെമിയ. 17.14

‘അപ്പോള്‍ നിന്റെ വെളിച്ചം പ്രഭാതം പോലെ പൊട്ടിവിടരും. നീ വേഗം സുഖം പ്രാപിക്കും. നിന്റെ നീതി നിന്റെ മുമ്പിലും കര്‍ത്താവിന്റെ മഹത്വം നിന്റെ പിന്നിലും നിന്നെ സംരക്ഷിക്കും’ ഏശയ്യ 58.8

‘മകനേ, രോഗം വരുമ്പോള്‍ ഉദാസീനനാകാതെ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുക, അവിടുന്ന് നിന്നെ സുഖപ്പെടുത്തും’ പ്രഭാഷകന്‍ 38. 9


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles