കളയും വിളയും

അവൻ പറഞ്ഞു.
” വേണ്ടാ, കളകൾ പറിച്ചെടുക്കുമ്പോൾ അവയോടൊപ്പം ഗോതമ്പു ചെടികളും നിങ്ങൾ പിഴുതുകളഞ്ഞെന്നു വരും.”
( മത്തായി 13 : 29 )

മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും
മാത്രം നോക്കി ,
തന്നെക്കാൾ മെച്ചപ്പെട്ടവരാരും ഇല്ലായെന്ന
അഹംഭാവത്തിൽ ജീവിക്കുന്ന ക്രിസ്ത്യാനി
കിസ്തു ഉപമിച്ച കർഷകർക്കു തുല്യമാണ്.

ശുശ്രൂഷാ മേഖലകളിൽ ….,
ഇടവക സമൂഹത്തിൽ…, കുടുംബത്തിൽ..
താനൊഴികെയുള്ളവർ ‘കള’കളാണെന്നു പറഞ്ഞ് പിഴുതെറിയുവാൻ വെമ്പുന്നവരുടെ എണ്ണം പെരുകുന്ന കാലമാണിത്‌.

അത്തരക്കാരോട് കിസ്തുവിന് അന്നും ഇന്നും ഒരേ മറുപടിയാണുള്ളത്.
“കളകൾ പിഴുതെടുക്കുമ്പോൾ
ഗോതമ്പുചെടികളും നിങ്ങൾ പിഴുതെടുത്തെന്നു വരാം.”

അപരനെ നശിപ്പിക്കുന്ന’ ….
കൂട്ടത്തിൽ നിന്ന് ഒറ്റപ്പെടുത്തുന്ന ….
‘കള’ പിഴുതെടുക്കുന്ന ജോലി സ്വർഗം നിന്നെ ഏല്പിച്ചിട്ടില്ല.
കാരണം ;നീ കാണുന്നത് അവൻ്റെ
പുറംചട്ട മാത്രമാണ്.
സൂര്യനേക്കാൾ പ്രഭയുള്ള ദൈവത്തിൻ്റെ കണ്ണുകൾ അവൻ്റെ ആത്മാവിൻ്റെ സുഷ്മ ചലനം പോലുമറിയുന്നു.

ജീവിതത്തിൽ ആരെയും വില കുറച്ച് കാണരുത്.
സ്വന്തം മെന്നു നീ കരുതുന്ന നിൻ്റെ നിഴൽ പോലും സൂര്യൻ്റെ ഔദാര്യമാണന്ന് മറക്കാതിരിക്കുക.
നിൻ്റെ തമാശകൾ പോലും അപരനെ വേദനിപ്പിക്കാതിരിക്കട്ടെ.

“മനുഷ്യൻ ബാഹ്യ രൂപത്തിൽ ശ്രദ്ധിക്കുന്നു. കർത്താവാകട്ടെ ഹൃദയഭാവത്തിലും ”

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles