ഫ്രാന്‍സിസ് പാപ്പായ്ക്കിന്ന് പൗരോഹിത്യ സുവര്‍ണജൂബിലി

കാരുണ്യവും സ്‌നേഹവും നിറഞ്ഞ പുഞ്ചിരിയോടെ ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ മാത്രമല്ല, ഇതര മതസ്ഥരുടെയും നിരീശ്വരവാദികളുടെ പോലും സ്‌നേഹാദങ്ങള്‍ പിടിച്ചു പറ്റിയ കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പായ്ക്ക് ഇന്ന് പൗരോഹത്യ സുവര്‍ണ ജൂബിലി ആഘോഷം. ആടിന്റെ മണമുള്ളവരായിരിക്കണം ഇടയന്മാര്‍ എന്നു പറഞ്ഞു കൊണ്ട് കത്തോലിക്കാ സഭയുടെ നേതൃത്വത്തിലേക്ക് ചുവടു വച്ച ഫ്രാന്‍സിസ് പാപ്പാ ലാളിത്യത്തിന്റെയും കരുണയുടെയും മുഖമായി അതിവേഗം മാറി. കൊട്ടാരം ത്യജിച്ച് ലളിത ജീവിതം നയിക്കുകയും സ്വന്തം ലഗേജ് യാത്രകള്‍ക്ക് പോകുമ്പോള്‍ കൈയില്‍ പിടിക്കുകയും ചെയ്യുന്ന പാപ്പാ മാലോകര്‍ക്ക് മാതൃകയായി.

1969 ഡിസംബര്‍ 13 ാം തീയതിയാണ് ഫ്രാന്‍സിസ് പാപ്പാ (ജോര്‍ജ് മരിയ ബെര്‍ഗോളിയോ) ബ്യവനോസ് ഐറിസില്‍ വച്ച് തിരുപ്പട്ടം സ്വീകരിച്ച് വൈദികനായത്. മാര്‍പ്പാപ്പയായി സ്ഥാനമേറ്റത് മറ്റൊരു 13 ാം തീയതി ആണെന്നത് ദൈവനിയോഗം. 2013 മാര്‍ച്ച് 13 നാണ് അദ്ദേഹം മാര്‍പാപ്പായായി സഥാനമേറ്റത്. യൂറോപ്പിന് പുറത്തു നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ്. വി. ഫ്രാന്‍സിസ് അസ്സീസിയുടെ ദാരിദ്രാരൂപി ഈശോ സഭാ വൈദികനായ ഫ്രാന്‍സിസ് പാപ്പായുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രകടമാണ്. കത്തോലിക്കാ സഭയെ പരിശുദ്ധാത്മാവിന്റെ നിറവില്‍ കൂടുതല്‍ ക്രിസ്‌തോന്മുഖമായി നയിക്കാന്‍ പ്രിയപ്പെട്ട മാര്‍പാപ്പായ്ക്ക് കഴിയട്ടെ എന്ന് മരിയന്‍ ടൈംസ് വേള്‍ഡ് ആശംസിക്കുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles