ദൈവസ്‌നേഹത്തെ കുറിച്ച് എത്ര പറഞ്ഞാലും സഭയ്ക്ക് മടുക്കില്ല: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: പലപ്പോഴും പീഡിപ്പിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും യേശു ക്രിസ്തുവില്‍ പ്രകടമായ ദൈവസ്‌നേഹത്തെ കുറിച്ച് എത്ര പറഞ്ഞാലും കത്തോലിക്കാ സഭയക്ക് മടുക്കുകയില്ല എന്ന് ഫ്രാന്‍സിസ് പാപ്പാ.

അപ്പസ്‌തോലരുടെ നടപടിപ്പുസ്തകം വായിച്ചു ധ്യാനിക്കുന്ന പ്രഭാഷണപരമ്പരയുടെ അവസാനഭാഗത്താണ് പാപ്പാ ഈ സന്ദേശം നൽകിയത്.

‘പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ലോകത്തില്‍ സുവിശേഷത്തിന്റെ കുതിപ്പിനെ അനുധാവനം ചെയ്തു കൊണ്ടുള്ള ഈ യാത്രയുടെ അന്ത്യത്തില്‍, നമ്മില്‍ ഓരോരുത്തരിലും സന്തോഷമുള്ള സുവിശേഷകരാകാനുള്ള ഉള്‍വിളി പരിശുദ്ധാത്മാവ് വീണ്ടും ഉത്തേജിപ്പിക്കട്ടെ’ പാപ്പാ പറഞ്ഞു.

ദൈവവചനത്തിന്റെ ചലനാത്മകതയെയാണ് അപ്പസ്‌തോലരുടെ നടപടി പ്രകാശിപ്പിക്കുന്നത്, പാപ്പാ പറഞ്ഞു. പ്രവര്‍ത്തന നിരതമായ പുളിമാവ് എന്നാണ് പാപ്പാ ദൈവ വചനത്തെ വിശേഷിപ്പിച്ചത്. സാഹചര്യങ്ങളെ മാറ്റിമറിക്കാനും പുതിയ പാതകള്‍ വെട്ടിത്തുറക്കാനും ദൈവ വചനത്തിന് സാധിക്കും, പാപ്പാ പറഞ്ഞു.

വിശ്വാസപൂര്‍വം ജീവിക്കുമെങ്കില്‍ മനുഷ്യന്‍ യാത്ര ചെയ്യുന്ന വഴികളെല്ലാം ദൈവത്തിന്റെ രക്ഷ പങ്കുവയ്ക്കുന്ന ഇടങ്ങളാക്കാന്‍ സാധിക്കും എന്ന് അപ്പസ്‌തോലരുടെ നടപടിയിലെ പൗലോസിന്റെ യാത്ര നമുക്ക് ബോധ്യം നല്‍കുന്നു, പാപ്പാ വിശദമാക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles