മോശ എന്ന ദൈവത്തിന്റെ കൂട്ടുകാരന്‍
ജലദോഷം മൂലം അരിസിയയില്‍ നടക്കുന്ന വാര്‍ഷിക ധ്യാനത്തില്‍ ഫ്രാന്‍സിസ് പാപ്പാ പങ്കെടുക്കുന്നില്ലെങ്കിലും കാസ സാന്താ മര്‍ത്തായില്‍ ഇരുന്നു കൊണ്ട് അദ്ദേഹം ആത്മീയ അനുശീലനങ്ങള്‍ പാലിക്കുന്നുണ്ട്. ഫ്രാന്‍സിസ് പാപ്പാ അയച്ചു കൊടുത്ത ഒരു കത്തിലൂടെയാണ് വാര്‍ഷിക ധ്യാനം ആരംഭിച്ചത്.
‘ഇവിടെ ഇരുന്നു കൊണ്ട് ഞാന്‍ നിങ്ങളോടൊപ്പം സന്നിഹിതനാണ്. എന്റെ മുറിയില്‍ ഇരുന്നു കൊണ്ട് ഞാന്‍ ധ്യാനത്തില്‍ പങ്കുകൊള്ളാം. പ്രഭാഷണം നടത്തുന്ന ഫാ. ബോവാത്തിക്ക് ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു. ഞാന്‍ നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. എനിക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണം’ പാപ്പാ എഴുതി.
മുള്‍ച്ചെടിയില്‍ മോശ ദൈവത്തിന്റെ അഗ്നി ദര്‍ശിച്ച വിശുദ്ധ ഗ്രന്ഥഭാഗത്തെ വിശദീകരിച്ചു കൊണ്ടാണ് ധ്യാനപ്രഭാഷണം നടത്തുന്ന ഫാ. ബോവാത്തി സംസാരിച്ചത്. എല്ലാ ദിവസവും ദൈവത്തെ മുഖാമുഖം കണ്ട് സംസാരിക്കാന്‍ ഒരു സമയം മോശ മാറ്റിവച്ചിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന അഗ്നിയുമായുള്ള ഒരു കൂടിക്കാഴ്ചയാണ്. സാക്ഷ്യത്തിന്റെ പ്രവാചക ദൗത്യം ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടു പോകാനുള്ള ശക്തിയാണ് നമുക്ക് പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്നത്.