കോട്ടയം അതിരൂപതയുടെ പുതിയ സഹായമെത്രാനായി ഗീവര്‍ഗീസ് മാര്‍ അപ്രേം അഭിഷിക്തനായി

കോട്ടയം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ഗീവര്‍ഗീസ് മാര്‍ അപ്രേം അഭിഷിക്തനായി. ചായല്‍ രൂപതയുടെ സ്ഥാനിക മെത്രാന്‍ പദവിയും അലങ്കരിക്കും. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ ആരംഭിച്ച മെത്രാഭിഷേക ചടങ്ങില്‍ തിരുവല്ല ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് മുഖ്യകാര്‍മികത്വം വഹിച്ചു. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

കത്തീഡ്രലിന്റെ പ്രധാന കവാടത്തില്‍നിന്നും നിയുക്ത മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേമിനെ ദേവാലയത്തിലേക്ക് ആനയിച്ചാണു മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിച്ചത്. മലങ്കര ആരാധനാക്രമത്തില്‍ ഒരുക്കശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികന്‍ ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് നേതൃത്വം നല്കിയപ്പോള്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് സ്വാഗതം ആശംസിച്ചു. ഒരുക്കശുശ്രൂഷയുടെ അവസാനം സഹകാര്‍മികരോടൊപ്പം നിയുക്ത മെത്രാന്‍ മദ്ബഹായില്‍ പ്രവേശിച്ചു. വിശുദ്ധ കുര്‍ബാനയുടെ അവസാനത്തില്‍ മാതാവിനോടും വിശുദ്ധരോടുമുള്ള പ്രാര്‍ഥനയ്ക്കുശേഷം മെത്രാഭിഷേക ശുശ്രൂഷാ ചടങ്ങുകള്‍ ആരംഭിച്ചു. ബൈബിള്‍ വായനയ്ക്കുശേഷം നിയുക്ത മെത്രാന്‍ സഭയുടെ വിശ്വാസപ്രമാണവും സത്യപ്രതിജ്ഞയും വിശ്വാസികളെ സാക്ഷിനിര്‍ത്തി ഏറ്റുപറഞ്ഞു. നിയുക്ത മെത്രാനു ഗീവര്‍ഗീസ് മാര്‍ അപ്രേം എന്ന നാമം നല്കി എപ്പിസ്‌കോപ്പയായി ഉയര്‍ത്തി. എപ്പിസ്‌കോപ്പയുടെ സ്ഥാനവസ്ത്രങ്ങളും കുരിശുമാലയും അണിയിച്ച് അജപാലനത്തിന്റെ അധികാരചിഹ്നമായ സ്ലീവാ നല്‍കുകയും ചെയ്തു.

സിംഹാസനത്തില്‍ ഇരുത്തി ഇവന്‍ യോഗ്യനാകുന്നു എന്ന അര്‍ഥമുള്ള ‘ഓക്‌സിയോസ്’ മൂന്നുപ്രാവശ്യം ചൊല്ലി മേല്‌പോട്ടു ഉയര്‍ത്തി. അഭിഷിക്തനായ മെത്രാന്‍ കൈക്കുരിശ് ഉയര്‍ത്തി വിശ്വാസികളെ ആശീര്‍വദിച്ചു. പ്രധാന കാര്‍മികന്‍ മെത്രാന് അംശവടി നല്കുകയും മെത്രാനടുത്ത ദൗത്യത്തെക്കുറിച്ചു രഹസ്യഉപദേശം നല്കുകയും ചെയ്തു. മെത്രാന്മാര്‍ നിയുക്തമെത്രാനു സ്‌നേഹചുംബനം നല്‍കിയതോടെ മെത്രാഭിഷേക ചടങ്ങുകള്‍ അവസാനിച്ചു. ഗീവര്‍ഗീസ് മാര്‍ അപ്രേമിനെ മെത്രാനായി നിയമിച്ചുള്ള മാര്‍പാപ്പയുടെ കല്പന അതിരൂപത ചാന്‍സലര്‍ റവ.ഡോ. ജോണ്‍ ചേന്നാക്കുഴിയും മലയാള പരിഭാഷ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടും വായിച്ചു.

പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശം നല്‍കി. ചരിത്രവും പാരന്പര്യവുമാണ് സഭയിലെ ഏറ്റവും വലിയ പ്രബോധകരെന്നും ക്‌നാനായസമുദായം ഈ ചരിത്രത്തെയും പാരന്പര്യങ്ങളെയും എക്കാലവും കാത്തുസൂക്ഷിക്കുന്നവരാണെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ അനുമോദന സന്ദേശം നല്‍കി.ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ബിഷപ്പുമാരായ ജോസഫ് മാര്‍ തോമസ്, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ഏബ്രഹാം മാര്‍ ജൂലിയോസ്, , കുര്യാക്കോസ് മാര്‍ സേവേറിയോസ്, കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ് തുടങ്ങിയവരും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. തോമസ് ചാഴികാടന്‍ എംപി, മോന്‍സ് ജോസഫ് എംഎല്‍എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവരും രാഷ്ട്രീയ, സാമൂഹിക, സമുദായ നേതാക്കന്മാരും കോട്ടയം അതിരൂപതയിലെ വൈദിക സമര്‍പ്പിത അല്‍മായ പ്രതിനിധികളും പങ്കെടുത്തു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles